മസിൽ പെരുപ്പിക്കാൻ ശ്രമിച്ച 21 കാരനു സംഭവിച്ചത്..

synthol-muscle.jpg
SHARE

ന്യൂജൻ പയ്യൻമാരിൽ ചിലരുെടയെങ്കിലും ആഗ്രഹമാണ് സിക്സ് പാക്കും മസിലുകൾ ഉരുണ്ടു നിൽക്കുന്ന നെഞ്ചും കൈകാലുകളും. അതിനായി ജിംനേഷ്യത്തിൽ പോയി ചോരനീരാക്കാൻ ഒരു മടിയുമില്ല. വളരെക്കാലം കൊണ്ട് ഘട്ടംഘട്ടമായാണ് മസിലുകൾ രൂപപ്പെടുന്നതെന്ന് പയ്യൻമാർ മനസിലാക്കാറില്ല. 

കുറുക്ക് വഴികളിലൂടെ മസിൽ പെരുപ്പിക്കാനാണ് പലരും ശ്രമിക്കുന്നത്. അങ്ങനെ ശ്രമിച്ച് പണികിട്ടിയിരിക്കുന്നത് സൗത്ത് വെസ്റ്റേൺ റഷ്യയിലെ 21 കാരനായ കിറിൽ ടെറിഷിൻ എന്ന പയ്യനാണ്. ടെറിഷിന്റെ ലക്ഷ്യം ഒന്നു മാത്രം. ആരും കണ്ടാൽ നോക്കിപ്പോകുന്ന മസിലുകൾ സ്വന്തമാക്കണം. അതിനായി യുവാവ് ചെയ്തത് കൂടിയ അളവിൽ സിന്തറ്റിക് ഓയിൽ(സിന്തോൾ) ശരീരത്തിൽ  കുത്തിവയ്ക്കുകയായിരുന്നു. ഇതോടെ സംഗതി കൈവിട്ടു. കൈകൾ അമിതമായി വികസിച്ചു. പത്തുദിവസത്തിനുള്ളിൽ പത്ത് ഇഞ്ചാണ് വികസിച്ചത്. 

എന്നാൽ ടെറിഷിന് കുലുക്കമൊന്നുമില്ല. ആള് ഹാപ്പിയാണ്. ബോ‍ഡിബിൽഡിങ്ങിൽ റെക്കോർഡ് നേടാനാകുമെന്ന് സ്വപ്നം കണ്ടിരിക്കുകയാണ് പയ്യൻ. എന്നാൽ സിന്തോളിന്റെ അമിത ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ ഡോക്ടർമാർ യുവാവിനെ അറിയിച്ചിട്ടുണ്ട്. പ്രഫഷനൽ ബോഡിബിൽഡർമാർ പോലും വളരെ കുറഞ്ഞ തോതിലാണ് സിന്തോൾ ഉപയോഗിക്കുന്നതെന്നതോർക്കണം. അതും മത്സരത്തിനു ഇറങ്ങുന്നതിനു തൊട്ടുമുൻപ് മാത്രം. ഇവയുടെ അനിയന്ത്രിതമായ ഉപയോഗം ഞരമ്പുകളേയും ത്വക്കിനേയും സാരമായി ബാധിക്കുമെന്നു ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. 

MORE IN WORLD
SHOW MORE