ട്രംപിന് മീന് തീറ്റകൊടുക്കാനും അറിയില്ലേ?

trump-shinzo-abe
SHARE

മീന് തീറ്റകൊടുക്കാൻ പോയി സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾ‍ഡ് ട്രംപ്. ജപ്പാൻ സന്ദർശനത്തിനിടെയാണ് ടോക്കിയോയിൽ പ്രധാനമന്ത്രി ഷിൻസോ ആബേയും ട്രംപും കുളത്തിലുള്ള മീനുകൾക്കു തീറ്റകൊടുത്തത്. എന്നാൽ ക്ഷമ നഷ്ട്ടപ്പെട്ട ട്രംപ് തീറ്റ മുഴുവനോടെ കുളത്തിലേക്ക് എറിഞ്ഞത് ട്വിറ്ററിൽ പ്രതിക്ഷേധത്തിനിടയാക്കി. മീനിനെ സ്നേഹിക്കുന്നവരാണ് പ്രതിക്ഷേധത്തിൽ മുൻനിരയിൽ. 

ജപ്പാൻ പ്രധാനമന്ത്രിയുമായി ചേർന്ന് സാവധാനത്തിലാണ് തീറ്റ കൊടുക്കേണ്ടത്. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയും മീനിനു തീറ്റ കൊടുത്തിട്ടുണ്ട്. എന്നാൽ അദ്ദേഹം മറ്റു ഇടങ്ങളിൽ കാണിക്കുന്ന ക്ഷമാ ശീലത്തെ പുക്ഴത്തിയാണ് എല്ലാവർക്കും ശീലം. ട്രംപിന്റെ ഇൗ പ്രവർത്തി നിരീക്ഷിച്ച സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടിലേർസനും ചിരിയാണ് വന്നത്. ചെറു വിവാദങ്ങൾക്കിടയിലും ഡൊണാൾഡ് ട്രംപിന്റെ ഏഷ്യന്‍സന്ദർശനം തുടരുകയാണ്.

MORE IN WORLD
SHOW MORE