ടെക്സസില്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു

Thumb Image
SHARE

അമേരിക്കയിലെ ടെക്സസില്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ കുട്ടികളും ഗര്‍ഭിണിയും ഉള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെട്ടു. സതര്‍ലന്‍ഡ് സ്പ്രിങ്ങ്സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിയില്‍  പ്രാദേശിക സമയം രാവിലെ 11.20ന് ആയിരുന്നു ആക്രമണം. അക്രമിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അക്രമത്തെ അപലപിച്ചു. 

പ്രാര്‍ഥന നടന്നുകൊണ്ടിരിക്കെ േദവാലയത്തിലേക്ക് ഒറ്റയ്ക്ക് നടന്നുകയറിയ അക്രമി തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ അഞ്ചുവയസുകാരനും ഗര്‍ഭിണിയും ഉള്‍പ്പെടും. ഒരു കുടുംബത്തിലെ നാലു കുട്ടികള്‍ അടക്കം മുപ്പതിലേറെ പേര്‍ക്ക് പരുക്കേറ്റു. അക്രമി ഡെവിന്‍ പാട്രിക് കെല്ലിെയ പിന്നീട് വാഹനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതായാണ് സൂചന. വാഹനത്തില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തു. മൂന്നുവര്‍ഷം മുന്‍പ് വായുസേനയില്‍ നിന്ന് കോട്ട് മാര്‍ഷ്യല്‍ നേരിട്ട് പുറത്താക്കപ്പെട്ടയാളാണ് കെല്ലി. അക്രമകാരണം വ്യക്തമായിട്ടില്ല. അതേസമയം അമേരിക്ക ഒറ്റയ്ക്കെട്ടായി ഇതിനെ നേരിടുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. 

കഴിഞ്ഞ മാസമാണ് ലാസ് വേഗസില്‍ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവെപ്പില്‍ 59 പേര്‍ കൊല്ലപ്പെട്ടത്ത്. സമീപത്തെ ഹോട്ടലില്‍ നിന്ന് യന്ത്രത്തോക്കുള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത അക്രമി പൊലീസ് എത്തും മുന്‍പ് ജീവനൊടുക്കി. അമേരിക്കയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് പള്ളിയിലുണ്ടായ അക്രമങ്ങളില്‍ ഇത്രയധികം പേര്‍ കൊല്ലപ്പെടുന്നത് . 2015ല്‍ സൗത്ത് കരോലിനയിെല ബാപ്റ്റിസ്റ്റ് ചര്‍ച്ചിലുണ്ടായ വെടിവെപ്പില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടിരുന്നു. 

MORE IN BREAKING NEWS
SHOW MORE