ദിനോസറുകളുടെ നാശത്തിന്റെ കാരണം തിരിച്ചറിഞ്ഞു

massive-asteroid
SHARE

പത്ത് ബില്യൺ ഹിറോഷിമ ബോബുകൾക്കു തുല്യമായ ഉൽക പതനത്തിന്റെ ആഘാതമാണ് ദിനോസറുകളുടെ നാശത്തിനു കാരണം. ഭൂമിയുടെ മൂന്നിലൊരു ഭാഗം ‍ജന്തു സസ്യ വർഗങ്ങളുടെ നാശത്തിനും ഇതു വഴിവച്ചു. വർഷങ്ങളോളം ഭൂമി ഒരു മഞ്ഞു ഉറവായി തീർന്നു എന്നാണ് ശാസ്ത്രജ്‍‍‍ഞരുടെ കണ്ടെത്തൽ. യുകെയിലെ ഒരു സംഘം ശാസ്ത്രജ്ഞർ നടത്തിയ പഠനങ്ങളാണ് ദിനോസറുകളുടെ നാശത്തിനു കാരണമായ മഹാദുരന്തത്തിന്റ പുതിയ ഏടുകൾ കണ്ടെത്തിയിരിക്കുന്നത്.

2016 ലാണ് ദുരന്തത്തിനു വഴിവെച്ചെന്നു കരുതപ്പെടുന്ന ഗൾഫ് ഓഫ് മെക്സിക്കോയ്ക്കടിയിലെ ഗർത്തത്തെക്കുറിച്ച് കൂടുതൽ പഠനം നടത്താൻ യുകെയിലെ ഒരു സംഘം ശാസ്ത്രജ്ഞർ ഇറങ്ങിത്തിരിക്കുന്നത്. പാറകളുടെ ഘടന മനസിലാക്കുന്നതിലൂടെ വലിയ വസ്തുകളുടെ പതനം ഭൂമിയിലുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് പഠിക്കുകയായിരുന്നു ലക്ഷ്യം. സൽഫറിന്റെയും കാര്‍ബൺ‌ഡൈഓക്സൈഡിന്റെയും വലിയതോതിലുള്ള പുറം തള്ളലാണ് സഫോടനത്തിലൂടെ സംഭവിച്ചത് എന്ന് ഗവേഷകര്‍മനസിലാക്കി. ഇതുമൂലം അസാധ്യമായ ശീതകാലത്തിലേക്ക് ഭൂമി വഴുതി വീണു എന്നാണ് ശാസ്ത്രജഞരുടെ കണ്ടെത്തൽ.

ഉൽകാ പതനം മൂലമുണ്ടായ ചിക്സുലഭ് ഗർത്തം ഇപ്പോഴും പഠനവിഷയമാണ്. മുപ്പത് കിലോമീറ്റർ ആഴവും 80–100 കിലോമീറ്റർ വീതിയുമുള്ള ഗർത്തത്തെ ചുറ്റിപ്പറ്റിയായിരുന്നു ഗവേഷണം. യൂറോപ്യൻ കൺസോര്‍സ്യം ഫോർ ഓഷ്യൻ റിസർച്ച് ഡ്രില്ലിങ് എന്ന സംഘടന ഇതേക്കുറി‍ച്ച് പഠനം നടത്തിയിട്ടുണ്ട്. ദിനോസറുകളുടെ നാശത്തിനു കാരണമായ മഹാദുരന്തത്തെക്കുറിച്ചുള്ള പഠനങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.

MORE IN WORLD
SHOW MORE