E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 18 2017 11:32 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

സൂര്യരാശി ഫലം 2017- മീനം രാശി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pisces
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മീനം– പീസസ് ( ഫെബ്രുവരി 20– മാർച്ച് 21)

ബുദ്ധിപരമായ കഴിവിൽ സ്വയം അഭിമാനം കൊള്ളുന്നവരാണ്  ഈ രാശിക്കാർ. പ്രണായാർദ്രമായ മനസ്സും ധർമബോധവും ഇവരുടെ പ്രത്യേകതയാണ്. 2017 ഏറെക്കുറെ ശോഭനമായ വർഷമാകുന്നു. സൂര്യചാരവശാൽ ജനുവരി – ഫെബ്രുവരി മാസങ്ങളിൽ അന്യദേശവാസവും മത്സരപരീക്ഷകളിൽ  സമുന്നതജയവും മാർച്ച് –ഏപ്രിൽ മാസങ്ങളിൽ ശരീര സൗഖ്യവും ബന്ധുജനാരിഷ്ടവും മനഃ സ ന്തോഷവും മേയ് – ജൂൺ മാസങ്ങളിൽ സാമ്പത്തികാഭിവൃദ്ധിയും പ്രയത്നസാഫല്യവും രഹസ്യ പ്രവർത്തനവും ഫലം. ജൂലൈ മാസത്തിൽ സദാചാര വിരുദ്ധ നടപടികളിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള ശ്രമം, അന്ധവിശ്വാസങ്ങൾക്കടിമപ്പെടൽ,വിദ്യാപുരോഗതി  ഇവ ഫലമാകുന്നു. ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിൽ അപ്രതീക്ഷിതമായ ധനനഷ്ടവും നിദ്രാഭംഗവും ജീവതപങ്കാളിയുമായി കൂടുതലടുപ്പവും വിദേശഗമനവും ഒ ക്ടോബർ – നവംബർ  മാസങ്ങളിൽ ഔദ്യോഗിക രംഗത്ത്  ഉയർച്ച, പൂർവിക സ്വത്ത് ലഭിക്കൽ, ഭാഗ്യക്കുറി ലഭിക്കൽ,  രോഗ വിമുക്തി, സർക്കാരിൽ നിന്ന് ബ ഹുമതി ലഭിക്കൽ. ഡിസംബറിൽ വഞ്ചനയ്ക്കു പാത്രമാകൽ, സ്വജനവിയോഗം, മറവി മൂലം കുഴപ്പങ്ങൾ സംഭവിക്കൽ,  യാത്രാവേളകളിൽ  വിലപിടിപ്പുള്ള സാമഗ്രികൾ നഷ്ടപ്പെടൽ, ഭൂമിലാഭം, സ്ഥാനഭ്രംശം, കർമഗുണം, ഗൃഹസുഖപുഷ്ടി ഇവയ്ക്ക് ലക്ഷണം കാണുന്നുണ്ട്.

സാമാന്യഫലം

ഉദ്ദേശിച്ചിരുന്ന വിദേശയാത്ര തടസ്സപ്പെടും.   സഹപ്രവർത്തകരുടെ സഹായം കൊണ്ടു മാത്രം  ഏറ്റെടുത്ത പ്രവൃത്തികൾ വ ലിയ കുഴപ്പമില്ലാതെ നിർവഹിക്കുവാനാകും.  സർക്കാരിൽ നിന്ന് അനുകൂലമായ  നടപടി ലഭിക്കുവാൻ പ്രയാസമായിരിക്കും.  തീരമാനിച്ച വിവാഹം വേണ്ടെന്നു വയ്ക്കുവാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. നീതിക്കുവേണ്ടി പൊരുതുകയും  അതി ൽ വിജയിക്കുകയും ധാരാളം പിൻഗാമികൾ  രംഗത്തു വരികയും ചെയ്യും. രാഷ്ട്രീയപരമായി ശോഭിക്കാനുള്ള  അവസരം വന്നു ചേ രും. ജനങ്ങളുടെ  പ്രശംസ നേടിയെടുക്കുക ഇവ ഫലമാകുന്നു.  പുതിയ സംരംഭങ്ങൾ ഇക്കൊല്ലം  വേണ്ടെന്നു വയ്ക്കുകയാണ് അഭികാമ്യം. പേരെടുത്ത വ്യവസായത്തിൽ വിജയിക്കും.  സമുദായത്തിൽ സമുന്നതസ്ഥാനം അലങ്കരിക്കാൻ യോ ഗം കാണുന്നുണ്ട്.  മൂത്രസംബന്ധമായ  അസുഖങ്ങളെ നിസ്സാരമായി കാണരുത്. ഉടൻ തന്നെ വൈദ്യസഹായം  തേടേണ്ടതാണ്. അന്നദാനം, വസ്ത്രദാനം, ശാസ്താക്ഷേത്രത്തിൽ ശയനപ്രദക്ഷിണം.  നാഗങ്ങൾക്ക് നൂറും പാലും  നൽകൽ, കുടുംബ ദേവതാ പ്രീതി എന്നിവയാണ് ദോഷപരിഹാരങ്ങൾ.

പെരിങ്ങോട് ശങ്കരനാരായണൻ

ജ്യോതിശാസ്ത്ര പണ്ഡിതൻ, ഹസ്തരേഖാ വിദഗ്ധൻ, ആധ്യാത്മിക പ്രഭാഷകൻ, ആകാശവാണി അംഗീകൃത നാടകനടൻ എന്നീ നിലകളിൽ പ്രശസ്തനാണ്.  പ്രഥമ മുരളി പുരസ്കാരം , ജ്യോതി ഭൂഷൺ, ജ്യോതിഷ ചക്രവർത്തി, ജ്യോതിഷ കേസരി, ലണ്ടൻ കൊളറോ‍ഡോ യൂണിവേഴ്സിറ്റിയുടെ അംബാസഡർ ഒഫ് അസ്ട്രോളജി തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.  തൃശൂർ വടക്കുംനാഥ ക്ഷേത്രം, പഴയന്നൂർ ക്ഷേത്രം, ഗുരുവായൂർ അമ്പലത്തിലെ ഗണപതി ക്ഷേത്രം, കാഞ്ചീപുരം ക്ഷേത്രം, െബംഗളൂരു ജലഹല്ലി അയ്യപ്പക്ഷേത്രം തുടങ്ങി അനവധി ക്ഷേത്രങ്ങളിലെ ദേവപ്രശ്നങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :