E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 18 2017 08:56 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ദംഗൽ നായിക മാപ്പ് പറഞ്ഞു, അതും വൻ വിവാദം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Zaira-Wasim
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിമർശനങ്ങളും ആക്ഷേപങ്ങളും പരിധിവിട്ടതോടെ മാപ്പു പറഞ്ഞും പിൻവലിച്ചും ‘ദംഗൽ’ നായിക. വൻ സാമ്പത്തിക വിജയമായി മാറിയ ആമിർ ഖാൻ ചിത്രത്തിൽ നായിക ഗീത ഫോഗട്ടിന്റെ കുട്ടിക്കാലം അവതരിപ്പിച്ച കശ്മീരി പെൺകുട്ടി സൈറ വാസിം (16) ആണ് സമൂഹ മാധ്യമം വഴിയുള്ള ആക്രമണത്തിൽ കുടുങ്ങിപ്പോയത്.

രക്ഷയില്ലാതെ നാട്ടുകാരോട് മാപ്പുചോദിച്ച സൈറ പോസ്റ്റ് വിവാദമായപ്പോൾ അതുപിൻവലിച്ച് മറ്റൊരു വിശദീകരണവുമായി എത്തി. ഒടുവിൽ രണ്ടു പോസ്റ്റുകളും പിൻവലിച്ചു. ശനിയാഴ്ച കുടുംബത്തോടൊപ്പം മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ സന്ദർശിച്ചതാണ് സൈറയെ വെട്ടിലാക്കിയത്.

താഴ്‌വരയിൽ കഴിഞ്ഞ മാസങ്ങളിൽ നടന്ന കലാപത്തിന്റെ വേദന സൈറ മറന്നു എന്ന് ആരോപിച്ച് ട്രോളുകൾ പ്രവഹിച്ചു. ഭീഷണികളും ഉണ്ടായെന്നാണ് സൂചന. അതോടെ ഫെയ്സ്ബുക്കിൽ സൈറ കുറിച്ചു.

‘ഇതൊരു മാപ്പപേക്ഷയാണ്. എന്റെ അടുത്തിടെ നടന്ന ചില പ്രവൃത്തികളിലും ചിലരെ സന്ദർശിച്ചതിലും ധാരാളം പേർക്ക് അനിഷ്ടവും ദേഷ്യവുമുണ്ടെന്ന് ഞാൻ മനസിലാക്കുന്നു. അവരുടെ വികാരങ്ങൾ ഞാൻ മനസിലാക്കുന്നു. ഞാൻ 16 വയസുമാത്രമുള്ള പെൺകുട്ടിയാണെന്നു മനസിലാക്കി മാപ്പുതരുമെന്നു കരുതുന്നു’.

എന്നാൽ ഒരു ചെറിയ പെൺകുട്ടിയെക്കൊണ്ട് മാപ്പെഴുതിച്ചതിനെതിരെ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല അടക്കമുള്ള പ്രമുഖർ രംഗത്തുവന്നു. അതോടെയാണ് തന്നെ ചുറ്റിപ്പറ്റി വിവാദം വളരുന്നതിൽ അത്ഭുതം പ്രകടിപ്പിച്ച് സൈറ വിശദീകരണം നൽകിയത്. പിന്നെ അതും പിൻവലിച്ചു.

‘ദംഗൽ’ റോളിനെപ്പറ്റിയുള്ള പുകഴ്ത്തലുകൾ ഒഴിവാക്കിയാണ് സൈറ വിശദീകരണങ്ങൾ നൽകിയത്. താൻ കശ്മീരിലെ യുവജനങ്ങളുടെ റോൾ മോഡൽ ആണെന്നു പറയുന്നവരുണ്ട്. ആരും എന്നെ അങ്ങനെ കാണേണ്ടതില്ലെന്നും സൈറ കുറിച്ചു.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :