E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 21 2017 09:01 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കുടവയറിൽ നിന്ന് മിസ്റ്റർ വയനാട്ടിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

body-builder-wayanad
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൈകൾ കൂട്ടിപ്പിടിച്ച് ശ്വാസമെടുത്ത് മസിലുകൾ പെരുപ്പിച്ച് നെഞ്ചുവിരിച്ച് ജാസിർ നിന്നാൽ ആരുമൊന്നു നോക്കിപ്പോകും, അത്രയ്ക്ക് അഴകാണ് ജാസിർ തുർക്കിയെന്ന ബോഡി ബിൽഡറുടെ ശരീരത്തിന്. കഠിനമായ വ്യായാമം കൊണ്ടു ജാസിർ പാകപ്പെടുത്തിയ മസിലുകൾക്കു മിസ്റ്റർ വയനാടെന്ന ശരീരസൗന്ദര്യ പട്ടം ഒരുപക്ഷേ ചെറുതായിരിക്കാം. ശരീരത്തെ പോലെ തന്നെ ജാസിറിന്റെ മനസ്സിനും സിക്സ് പായ്ക്ക് കരുത്താണ്. കഠിനാധ്വാനമുണ്ടെങ്കിൽ ഏതു പ്രതിസന്ധികളെയും മറികടക്കാനാകുമെന്ന് തെളിയിക്കുകയാണ് മുട്ടിൽ കുട്ടമംഗലം സ്വദേശിയായ ജാസിർ. ഇത്തവണത്തെ ജില്ലാ ശരീര സൗന്ദര്യ മൽസരത്തിൽ മിസ്റ്റർ വയനാടായി തിരഞ്ഞെടുക്കപ്പെട്ട ജാസിർ സംസ്ഥാനതല മൽസരത്തിനായുള്ള ഒരുക്കത്തിലാണ്.

∙ 90 കിലോഗ്രാം തൂക്കവും കുടവയറും

വാരിവലിച്ചുള്ള ഭക്ഷണവും കൃത്യതയില്ലാത്ത ജീവിതശൈലികളും കൊണ്ടു മനസ്സു മടുത്തപ്പോഴാണ് ജാസിർ ആദ്യമായി ജിംനേഷ്യത്തിന്റെ പടികൾ ചവിട്ടുന്നത്. എന്നാൽ, ബോഡി ബിൽഡിങ്ങിനെക്കുറിച്ച് വ്യക്തമായ അറിവില്ലാത്തതിനാൽ കുടവയറിനും ശരീരഭാരത്തിനും വലിയ മാറ്റങ്ങളൊന്നുമുണ്ടായില്ല.

2004ൽ പ്രവാസ ജീവിതത്തിലേക്ക് കടന്നതോടെയാണ് ജാസിറിന്റെ ജീവിത ശൈലിയിൽ മാറ്റം വരാൻ തുടങ്ങിയത്. ദുബായിൽ ബിസിനസ് കഴിഞ്ഞുള്ള സമയങ്ങളിൽ ജിംനേഷ്യത്തിൽ പോയിത്തുടങ്ങിയ ജാസിർ പ്രമുഖ ട്രെയ്നറായ കാസർകോട് സ്വദേശി ഷാജി ചിറയിലിന് കീഴിൽ പരിശീലിക്കാൻ തുടങ്ങിയതോടെ ജീവിതത്തിൽ ആദ്യ വഴിത്തിരിവുണ്ടായി.

ജാസിറിന്റെ അർപ്പണബോധവും മനസ്സിന്റെ കരുത്തും മനസ്സിലാക്കിയ ഷാജിയാണ് പ്രഫഷനൽ ബോഡി ബിൽഡിങ് രംഗത്തേക്കു ജാസിറിനെ കൈപിടിച്ചു കൊണ്ടുവന്നത്. ഷാജിയുടെ പരിചയസമ്പത്ത് മാസങ്ങൾ കൊണ്ടുതന്നെ ജാസിറിനെ മികച്ചൊരു ബോഡി ബിൽ‍ഡറാക്കി മാറ്റി.

കൂടുതൽ വായനയ്ക്ക്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :