E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 23 2017 01:49 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഫെയ്സ്ബുക്കും വാട്സാപ്പും രഹസ്യമല്ല, എല്ലാം അവർ കാണുന്നു, വായിക്കുന്നു!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

watsapp
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജനപ്രിയ സോഷ്യൽമീഡിയ സേവനങ്ങളായ ഫെയ്സ്ബുക്കും വാട്സാപ്പും അത്ര സുരക്ഷിതമല്ലെന്ന് റിപ്പോർട്ട്. കമ്പനി അവകാശപ്പെടുന്ന സുരക്ഷിത സംവിധാനങ്ങളൊക്കെ മറിക്കടന്ന് ഹാക്കര്‍മാർ സന്ദേശങ്ങൾ കാണുകയും വായിക്കുകയും ചെയ്യുന്നുണ്ടെന്നാണ് പുതിയ ആരോപണം. കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകൻ തോഭിയാസിനെ ഉദ്ധരിച്ച് ദി ഗാർഡിയൻ പത്രമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക്, വാട്സാപ്പിന്റെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ടെക്നോളജി സുരക്ഷിതമല്ലെന്നും പോസ്റ്റ് ചെയ്യുന്ന എല്ലാ മെസേജുകളും വായിക്കാൻ കഴിയുമെന്നും ആരോപിക്കുന്നുണ്ട്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനില്‍ വൻ സുരക്ഷാ വീഴ്ചയുണ്ട്. ഇക്കാര്യം നേരത്തെ തന്നെ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ തെറ്റുതിരുത്താൻ ഫെയ്സ്ബുക്ക് അധികൃതർ തയാറായിട്ടില്ല.

കമ്പനി ഉറപ്പുനൽകുന്നതു പോലെ വാട്സാപ്പ്, ഫെയ്സ്ബുക്ക് രഹസ്യങ്ങൾ സുരക്ഷിതമല്ല. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ഉണ്ടെന്നതു കൊണ്ടു മാത്രം ഒന്നും സുരക്ഷിതമാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. ഉപയോക്താക്കള്‍ അയയ്ക്കുന്ന സന്ദേശങ്ങൾ മൂന്നാമതൊരാള്‍ കാണുകയോ വായിക്കുകയോ ചെയ്യില്ലെന്നാണ് ഫെയ്സ്ബുക്കും വാട്സാപ്പും ഉറപ്പു നൽകുന്നത്. എന്നാൽ വിവിധ സർക്കാരുകളിലെ സാങ്കേതിക വിദഗ്ധർ മെസേജുകൾ കാണുകയും വായിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ആരോപണം.

എൻഡ് ടു എൻഡ് എന്‍ക്രിപ്ഷനിലെ സുരക്ഷാ വീഴ്ചയാണ് ഇതിനു കാരണം. ഇതു സുരക്ഷിതമാക്കിയാൽ ഒരാളും സന്ദേശങ്ങൾ വായിക്കില്ല. എന്നാൽ വാട്സാപ്പും ഫെയ്സ്ബുക്കും ഇതിനു തയാറാകുന്നില്ലെന്നും തോഭിയാസ് പറയുന്നു. എന്‍ഡ് ടു എന്‍ക്രിപ്ഷനില്‍ പ്രോട്ടോകോള്‍ എന്ന സംവിധാനമാണ് സന്ദേശങ്ങൾക്ക് സുരക്ഷ നൽകുന്നത്. എന്നാല്‍ ഹാക്ക് ചെയ്ത് സന്ദേശങ്ങളിൽ ആരെങ്കിലും മാറ്റം വരുത്തിയാല്‍ മറികടക്കാനുള്ള ശേഷി പ്രോട്ടോക്കോളിന് ഇല്ലെന്നും അദ്ദേഹം പറയുന്നു.

ഫെയ്സ്ബുക്ക്, വാട്സാപ്പ് എന്‍ക്രിപ്ഷന്‍ സുരക്ഷിതമല്ലെന്നും നേരത്തെ തന്നെ ചിലർ ആരോപിച്ചിരുന്നു. ആന്റിവൈറസ് ആപ്ലിക്കേഷൻ മക്കാഫെ സ്ഥാപകൻ ജോണ്‍ ഡേവിഡും വാട്സാപ്പ് സുരക്ഷാ വീഴ്ചക്കെതിരെ രംഗത്തുവന്നിരുന്നു. എന്നാൽ ഈ ആരോപണം നിഷേധിക്കുന്നതായി ഫെയ്സ്ബുക്കും വാട്സാപ്പും അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :