E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 01 2017 03:13 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

തുറന്നകത്തിന്റെ രാഷ്ട്രീയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jishnu-kc-bipin-17-2
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആലക്കൽ കുഞ്ഞിക്കണ്ണൻ വളയത്തെ കമ്മ്യൂണിസ്റ്റുകാരുടെ ഒാർമകളിൽ ധീരനായ രക്തസാക്ഷിയാണ്. ലീഗിന്റെ പ്രമാണിമാർ വെടിവെച്ചാണ് കു‍ഞ്ഞിക്കണ്ണനെ കൊന്നത്. ആ ഒാർമകൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും വളയം അങ്ങാടിയിലൂടെ കടന്നുപോകുമ്പോൾ അറുപതുകളില്‍‍ തുടങ്ങിയ വർഗസമരത്തിന്റെ തീക്കാറ്റ് ആരെയും ചൂടുപിടിപ്പിക്കും. രാഷ്ട്രീയ സംഘർഷങ്ങളുടെ നിത്യഭൂമിയായി കോഴിക്കോട്ടെ ഈ ഗ്രാമം മാറിയതും അക്കാലംമുതലാണ്. ആർ.എസ്.എസും മുസ്്ലിം ലീഗും കോൺഗ്രസുമെല്ലാം എതിരിട്ടത് കമ്മ്യൂണിസ്റ്റുകളെയാണ്. അവരവരുടെ പക്ഷങ്ങളിൽ നീതിയും ന്യായവും പലതാണെങ്കിലും വളയം എന്നുമൊരു സമരഭൂമിയായിരുന്നു. ആ മണ്ണിന്റെ ചൂരും ചൂടുമേറ്റാണ് കിണറുള്ള പറമ്പത്ത് അശോകന്റെ മകൻ ജിഷ്ണു പ്രണോയ് വളരുന്നത്. ചെങ്കൊടിയേന്തുകയല്ലാതെ ഈ ചരിത്രഭൂമിയിൽ അവന് മറ്റെന്ത് നിയോഗമുണ്ടാകാനാണ്?

ജിഷ്ണുവിന്റെ അമ്മ മഹിജ മുഖ്യമന്ത്രിക്കെഴുതിയ തുറന്ന കത്തിലുണ്ട് മകന്റെ രാഷ്ട്രീയം. രക്തസാക്ഷികളുടെ ചോരപടർന്ന് ചുവന്ന നാട്ടിൽ നിന്ന് ഒരു പതിനേഴുകാരൻ കണ്ട അതിരുകളില്ലാത്ത സ്വപ്നം അതിൽനിന്ന് വായിച്ചെടുക്കാം. അവന്റെ സങ്കൽപ്പത്തിൽ ചെഗുവേരയും പിണറായിയും വിപ്ലവത്തിന്റെ സമാനതകളില്ലാത്ത തീപ്പന്തങ്ങളാണ്. അത് കണികണ്ടുണരാനാണ് അവൻ വീട്ടുകാരെ പ്രേരിപ്പിച്ചതും. മഹിജയുടെ കത്തിനുമപ്പുറം ജിഷ്ണുവിന്റെ ഫേസ് ബുക്ക് പേജിലൂടെ കണ്ണോടിച്ചാലും, കാണാം വസന്തത്തിന്റെ തീക്കനൽ. അവൻ ഒരു അണിയായിരുന്നു. മുഖ്യമന്ത്രിക്കസേരയിലേക്ക് പിണറായി വിജയനെന്ന കമ്മ്യൂണിസ്റ്റിനെ എത്തിച്ച ഒരായിരം അണികളിൽ ഒരാൾ. എന്നിട്ടുമെന്തേ മകന്റെ മരണവിവരം അറിഞ്ഞ് ആയിരങ്ങൾ ഒാടിയെത്തിയ വളയം കല്ലുനിരയിലേക്ക് കേരളത്തിന്റെ മുഖ്യമന്ത്രി ചെന്നില്ല? അവരെ ആശ്വസിപ്പിച്ചില്ല? ആ കുടുംബം ആവശ്യപ്പെട്ടിട്ടും നേരമില്ലെന്ന് പറഞ്ഞ് മാറിനിന്നു? അതിനുത്തരം ആ നാട് പറയും.

jishnu-house-1

ജിഷ്ണു പ്രണോയിയുടെ വീട്ടിൽ നിന്നും ഇറങ്ങി രണ്ടുവളവ് തിരിഞ്ഞാൽ അച്ചൻ വീട്ടിൽ ചന്ദ്രിയെന്ന മധ്യവയസ്കയെ കാണാം. ഒാടിട്ട ഒരു ചെറിയ വീട്ടിലേക്ക് ഞാൻ കയറി ചെല്ലുമ്പോൾ അവിടെ അയൽവാസികൾ ഉൾപ്പടെ ഒരുപാട് പേരുണ്ട്. നാട്ടിൻപുറത്തുകാരുടെ ആതിഥ്യ മര്യാദ പറയേണ്ടതില്ലല്ലോ. ഇരിക്കാൻ പലകുറി പറഞ്ഞെു. തിരക്കുണ്ടെന്ന് പറഞ്ഞ് ഞാൻ മുറ്റത്തുതന്നെ നിന്നു. ജിഷ്ണുവിനെക്കുറിച്ചായിരുന്നു എനിക്കറിയേണ്ടത്. "അയ്യോ നല്ലോരു ചെക്കനേനും'' കൂട്ടത്തിൽ ആരാണ് പറഞ്ഞതെന്ന് മനസിലായില്ല. ഇവിടെയൊക്കെ വരാറുണ്ടായിരുന്നോ? നിങ്ങളുമായൊക്കെ ബന്ധമുണ്ടായിരുന്നോ? എന്റെ ചോദ്യം തീരുംമുമ്പ് മറുപടി പറഞ്ഞത് ചന്ദ്രിയേടത്തിയാണ്. '' മനുഷ്യച്ചങ്ങലയ്ക്ക് ഞാളെ കയ്യുംപിടിച്ച് നിന്ന മോനാണ്. കടലേം വെള്ളോം എല്ലം മാങ്ങിത്തന്ന്, ഒപ്പരം ഇണ്ടേനൂം, കുഞ്ഞിമ്മോനല്ലേ.....'' അമ്മമാരാണ് എല്ലാം. അവരുടെ വാക്കുകളിൽ മഹിജയുടെ തേങ്ങലുണ്ടായിരുന്നു. അധികമൊന്നും ചോദിച്ചില്ല. ഞാൻ ഒരു ഫോട്ടോയെടുക്കട്ടെയെന്ന് ചോദിച്ചു, നഗരത്തിൽ നിന്ന് വന്ന എനിക്ക് മുന്നിൽ അവർ തനിഗ്രാമീണരായി തലകുലുക്കി...

പുറത്തേക്ക് ഇറങ്ങുമ്പോൾ, ഒരു നാടുമുഴുവൻ പൊടിപാറ്റി നടന്നുനീങ്ങുകയാണ്. കാര്യമറിയാവുന്നതുകൊണ്ട് ആരോടും തിരക്കിയില്ല. വി.എസ് വരുന്നുണ്ട് അതാണ് കാര്യം. വളയം അങ്ങാടി മുതൽ പൂവ്വംവയൽ വരെ വി.എസിന്റെ വരവറിയിച്ച് ഫ്ലക്സുകളുണ്ട്. വീട്ടുവരാന്തയിലും മുറ്റത്തും റോഡിലും തൊട്ടടുത്ത വീടിന്റെ മതിലിന് മുകളിലുമെല്ലാമായി ആളുകൾ തിങ്ങിനിറയുകയാണ്. നിമിഷനേരം കൊണ്ട് ആൾക്കൂട്ടം ഇരട്ടിച്ചു. അധികം വൈകിയില്ല, വി.എസ് എത്തി. മരണവീട്ടിലേക്കാണ് നേതാവിന്റെ കടന്നുവരവെങ്കിലും അണികൾ മുഷ്ടി ചുരുട്ടി ഉച്ചത്തിൽ അഭിവാദ്യംചെയ്തു. ആൾക്കൂട്ടം വൈകാരികതയുടെ പാരമ്യത്തിൽ ആവേശഭരിതരായി. തൊണ്ണൂറുപിന്നിട്ട ഈ നേതാവിൽ നിന്ന് അവർ നീതിയുടെ പുതുവെട്ടം പ്രതീക്ഷിക്കുന്നുണ്ടോ? വി.എസ് വീടിനകത്തേക്ക് കടന്നു, ജിഷ്്ണുവിന്റെ അമ്മയോട് സംസാരിക്കുകയാണ്. എന്റെ സംശയത്തിന് ഉത്തരം പറയുന്നത് വലിയ പറമ്പത്ത് കല്യാണിയേടത്തിയാണ്. എന്റെ ചോദ്യത്തിന് ഒന്നിലധികം മാനങ്ങളുണ്ടായിരുന്നെങ്കിലും അവരുടെ ഉത്തരം ലളിതമായിരുന്നു. ''വി.എസ്.വന്നില്ലേ, ഇനി അയിറ്റിങ്ങള് ജയിലിലാകും''

jishnu-house-2

ചന്ദ്രിയെയും കല്യാണിയെയും വലിയ രാഷ്ട്രീയബോധമില്ലാത്ത, നാട്ടിൻപുറത്തുകാരായ രണ്ട് സ്ത്രീകളെന്ന് വ്യാഖ്യാനിച്ച് അരികിൽ നിർത്താം. പക്ഷേ പൂതളാംകുന്നുമ്മൽ സിനുവും വി.പി.വിനീഷും ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്. അവർ പറയുന്നു '' വി.എസ് ഒരാവേശമാണ്, ജിഷ്ണുവിന് നീതികിട്ടും, ഈ പോരാട്ടത്തിൽ ഞങ്ങൾക്ക് വി.എസിന്റെ പിന്തുണയുണ്ട്.''  ചൊങ്കൊടി പാറിപ്പറക്കുന്ന ബസ്റ്റോപ്പിൽ  അവർ നാലഞ്ചുപേർ ഇങ്ങനെയൊരു പ്രത്യാശപ്രകടിപ്പിക്കുമ്പോള്‍‍ അത് ആ നാടിന്റെ വികാരമായേ കണാനാകു. ഈസമയം വീടിനകത്ത് ജിഷ്ണുവിന്റെ അമ്മ മഹിജ, വി.എസിനോട് സങ്കടം പറയുകയാണ്. അവർ പറഞ്ഞപോലെ ഒരച്ഛനോട് പറയുംപോലെ.....

jishnu-house-3

ആ വാക്കുകളിൽ നിന്നൊരു ഫ്ലാഷ് ബാക്ക് പോകണം. വളയത്തുനിന്ന് അധികദൂരമില്ലാത്ത ഒഞ്ചിയത്തേക്ക്. തൈവച്ചപറമ്പത്ത് വീടിന്റെ തെക്കേപ്പുറത്ത് അട്ടിയിട്ട റീത്തുകൾക്കിടയിൽ നിന്ന് ഒരുപിടി രക്തപുഷ്പം വാരിയെറിഞ്ഞ് വി.എസ് ഉയർത്തിയ മുഷ്ടിയിലേക്ക്. കെ.കെ.രമയുടെ കണ്ണീരിലേക്ക്, പദ്മിനിയമ്മയുടെ നീറുന്ന മനസിന്റെ നെരിപ്പോടിലേക്ക്, പ്രതീക്ഷയറ്റ ഒരു കൗമാരക്കാരന്റെ കണ്ണിലേക്ക്. അതെ, താങ്ങും തണലും തേടുന്നവരിലേക്ക് വി.എസ് എത്തുന്നുവെന്നതാണ് ആ രണ്ടക്ഷരത്തിൽ തെളിഞ്ഞുകത്തുന്ന നന്മ. അതില്ലാതെപോകുന്നവരോടാണ് ജനം തുറന്നകത്തിലൂടെ പ്രതികരിക്കേണ്ടിവരുന്നത്. വിശേഷിച്ചും ചെങ്കൊടിയേന്തിയ കുടുംബങ്ങൾക്ക്...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :