E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 07:44 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

യാത്രയ്ക്കിടയിൽ ഛർദിക്കാറുണ്ടോ? കാരണങ്ങളറിയാം പരിഹാരമാർഗങ്ങളും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

nusea.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

‘സ്കൂളിൽ നിന്നു ടൂർ പോയപ്പോഴാണ് ആദ്യമായി ഛർദിച്ചത്. പിന്നെ യാത്രകളിലെല്ലാം ഛർദി ഒരു സ്ഥിരം സംഭവമായി.’ അണിഞ്ഞൊരുങ്ങി കല്യാണത്തിന് പോയാലോ ദൂര യാത്രയ്ക്ക്് പോയാലോ ഒക്കെ ഛർദിക്കുന്നവർ പലരും പറയുന്ന കാര്യങ്ങളാണിത്. ഛർദി കാരണം ദൂരെ സ്ഥലത്ത് ജോലി കിട്ടി വേണ്ട എന്നു വച്ചവരും നിരവധി. പലർക്കും യാത്രയിലെ ഛർദിക്ക് പിന്നിലുള്ള കാരണങ്ങളറിയില്ല. വണ്ടിയാത്രയിലും കടല്‍യാത്രയിലും വിമാനയാത്രയിലും ഇതുതന്നെ സംഭവിക്കുന്നു. പൊതുവെ ഇംഗ്ലീഷില്‍ ഇതിനെ 'മോഷന്‍ സിക്‌നസ്സ്' എന്നു പറയും. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? യാത്രചെയ്യുമ്പോൾ എല്ലാവരും എന്തുകൊണ്ട് ഛര്‍ദിക്കുന്നില്ല?

കാരണം അറിയാം

ഛർദി പേടിച്ചാണ് പലരും യാത്രകളെല്ലാ ം ഒഴിവാക്കുന്നത്. ചിലർക്ക് യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞാണ് ഛർദി തുടങ്ങുന്നത്. വണ്ടിയിൽ കാലു കുത്തുമ്പൊഴേ ഛർദിച്ചു തുടങ്ങുന്നവരുമുണ്ട്. ആളർത്തിച്ചുള്ള ചലനങ്ഹൾ മൂലം ആന്തര കർണത്തിലുള്ള വ്യതിയാനങ്ങളാണ് ഛർദിക്കു കാരണമാകുന്നത്. ആന്തര കർണത്തിലെ ശരീര സന്തുനലാവസ്ഥയുമായി ബന്ധപ്പെട്ട വെസ്റ്റിബ്യൂലാർ സിസ്റ്റം നൽകുന്ന വിവരങ്ങളും കണ്ണു നേരിട്ട് കാണുന്നവയും തമ്മിലുള്ള പൊരുത്തക്കേടുകൾ തലച്ചോറിൽ സൃഷ്ടിക്കുന്ന ആശയക്കുഴപ്പത്തിന്റെ ഫലമാണ് യാത്രയിലെ ഛർദി. അത് കൊണ്ട് തന്നെ യാത്രയിൽ കണ്ണടച്ചിരിക്കുന്നതും ഉറങ്ങുന്നതുമൊക്കെ ഛർദിക്ക് പരിഹാരമായി കാണാറുണ്ട്. ഇത് ഇന്ദ്രിയങ്ങളിൽ നിന്നുള്ള വാർത്തകൾ കുറച്ച് തലച്ചോറിന്റെ കൺഫ്യൂഷൻ കുറയ്ക്കും. ഇതാ യാത്രാ വേളകളിൽ ഛർദിക്കുന്നവർ 

അറിയാൻ ചില കാര്യങ്ങൾ.

സഞ്ചരിക്കുന്നത് ഏതു ദിശയിലാണോ അതിന് പിന്നോട്ട് തിരിഞ്ഞിരിക്കാതിരിക്കുക.

വണ്ടിയിൽ അധികം കുലുക്കം ഇല്ലാത്ത ഭാഗത്ത് ഇരിക്കുക. കാറിലാണെങ്കിൽ മുൻസീറ്റിലിരിക്കാം. ബസിലാണെങ്കിൽ മധ്യഭാഗത്തും.

മോഷൻ സിക്നെസ് ഉള്ളവർ യാത്രയ്ക്കിടയിൽ വായിക്കരുത്. (മൊബൈലിലും)

ഏതെങ്കിലും ഒരു ബിന്ദുവിൽ മാത്രം(ചക്രവാളത്തിലേക്കാകാം) നോട്ടമുറപ്പിച്ച് ഇരിക്കുന്നത് ഗുണകരമാണ്. വണ്ടിയുടെ ജനലുകൾ തുറന്നു വച്ച് ഇരിക്കുന്നതും ശുദ്ധവായു ഏൽക്കുന്നതും സഹായിക്കും.

കഴിവതും ഛർദിക്കുന്നവരുടെ അടുത്തിരിക്കാതിരിക്കുക. ഛർദിയെക്കുറിച്ചുള്ള ഭയവും സംസാരവും ഒഴിവാക്കാം.

മനസിന് പിടിക്കാത്ത ഭക്ഷണമോ പാനീയമോ യാത്രയിലോ യാത്രയ്ക്ക് മുമ്പോ കഴിക്കരുത്. പ്രത്യേകിച്ച് മദ്യം. യാത്രയ്ക്ക് മുമ്പേ വയർ നിറച്ചുള്ള ഭക്ഷണവും ഒഴിവാക്കണം.

ആന്തരകർണത്തിലെ നാടികളെ ശാന്തമാക്കന്ന ഉദാഹരണത്തിന് അവോമിൻ പോലുള്ള മരുന്ന് യാത്രയ്ക്ക് അര മണിക്കൂർ മുമ്പ് കഴിക്കാം

.

ഇഞ്ചി നീര് കുടിക്കുന്നതും യാത്രയ്ക്കിടയിൽ ഇഞ്ചി മിഠായി കഴിക്കുന്നതും സഹായിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :