E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 07:40 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

റജിസ്റ്റർ ചെയ്യണം ബുദ്ധിMAN.com

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

cochin-domain-name
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എംജി റോഡിലെ ഒരു സെന്റ് ഭൂമി വിലയുടെ ഇരട്ടി വരും ബുദ്ധിയുള്ള കൊച്ചിക്കാരുടെ പക്കലെ അഞ്ച് അക്ഷരങ്ങളുടെ വില. ഇതാണു സൈബർ ലോകത്തെ ‘വെർച്വൽ റിയൽ എസ്റ്റേറ്റ്’ കച്ചവടത്തിന്റെ സൂത്രവാക്യം. ചിന്ത ഒന്നു പിഴച്ചാൽ ഓർക്കുക, വലിയ വില കൊടുക്കേണ്ടിയും വരും.കൊച്ചിയിൽ കഴിഞ്ഞ ദിവസം നടന്ന ചെറിയൊരു ഡൊമൈൻ ഇടപാടിനെക്കുറിച്ചു പറയാം. ഓൺലൈൻ ഷോപ്പികളുടെ മുൻനിരയിലുള്ള ഇന്ത്യൻ കമ്പനിയാണു ‘ഫ്ലിപ്കാർട്ട്’. അതിന്റെ ഉടമകളിൽ ഒരാളായ സച്ചിൻ ബൻസാൽ അങ്കമാലിക്കാരനായ ജോയി ആന്റണി കുന്നപ്പിള്ളിശേരിയെ ബന്ധപ്പെട്ടതു ചെറിയൊരു ആഗ്രഹം അറിയിക്കാനാണ്. 

ജോയിയുടെ പേരിൽ റജിസ്റ്റർ ചെയ്ത ‘ബില്യൻ.ഇൻ’ എന്ന ഡൊമൈൻ നാമം ബൻസാലിനു വേണം. വർഷങ്ങൾക്കു മുൻപേ ജോയി റജിസ്റ്റർ ചെയ്ത് ഓരോ വർഷവും ഫീസ് കൊടുത്തു പുതുക്കി സൂക്ഷിക്കുന്ന അഞ്ച് അക്ഷരങ്ങൾക്കു ബൻസാൽ കൊടുക്കാൻ തയാറായ തുക 3500 യുഎസ് ഡോളറാണ് (2.31 ലക്ഷം രൂപ). ആയിരം രൂപ ചെലവിൽ റജിസ്റ്റർ ചെയ്തു സൂക്ഷിച്ച ബില്യൻ.ഇൻ വിൽക്കാൻ ജോയി വിലപേശിയില്ല. ആദ്യ അഭ്യർഥനയിൽ തന്നെ കച്ചവടം ഉറപ്പിച്ചു. ലോക സൈബർ വിപണിയിൽ ഇതുവരെ നടന്ന ഏറ്റവും വലിയ വിലയ്ക്കുള്ള ‘ഡൊമൈൻ’ വ്യാപാരം 35.60 ദശലക്ഷം യുസ് ഡോളറിന്റേതാണ്. 

‘ഇൻഷൂറൻസ്.കോം’ എന്ന വിലാസമാണ് ഇത്രയും കൂടിയ വിലയ്ക്കു വിറ്റുപോയത് (കള്ളപ്പണം ഉപയോഗിക്കുന്ന ഡൊമൈൻ വ്യാപാരങ്ങളുടെ കണക്കുകൾ ലഭ്യമല്ല).ഈ രംഗത്തെ നിയമപ്രശ്നങ്ങൾ മനസ്സിലാവാതിരുന്ന കാലത്തു ജോയിക്ക് ഒരബദ്ധം പറ്റി.അക്കാലത്തു ‘താജ്മഹൽ.കോം’, ‘ഇന്ത്യൻപാർലമെന്റ്.കോം’ എന്നിവ പോലുള്ള ഡൊമൈൻ നാമങ്ങൾ അടക്കം വിദേശികൾ വളരെ നേരത്തെ സ്വന്തം പേരിലാക്കി വിലപേശിയിരുന്നു. അപ്പോഴാണു പ്രതിഭാപാട്ടീൽ രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റായത്. ഇതും വിദേശികൾ അടിച്ചുമാറ്റേണ്ടന്നു കരുതി ‘പ്രതിഭാപാട്ടീൽ.കോം’ സ്വന്തം പേരിൽ റജിസ്റ്റർ ചെയ്ത് ഒരു ഇന്ത്യക്കാരനെന്ന നിലയിൽ ജോയി അഭിമാനിച്ചു. 

പ്രതിഭാപാട്ടീലിന്റെ സത്യപ്രതിജ്ഞ കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞില്ല, ജോയിയെത്തേടി അങ്കമാലിയിലെ വീട്ടിലെത്തിയതു ഡൽഹി പൊലീസാണ്. കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കി കേസ് അവസാനിപ്പിക്കാൻ അഞ്ചു വർഷം ജോയി കഷ്ടപ്പെട്ടു. കേസ് നടത്താൻ 20 തവണ ന്യൂഡൽഹിയിൽ നേരിട്ടു പോയി. ഇന്ത്യൻ പ്രസിഡന്റിന്റെ ഡൊമൈൻ നാമം സ്വന്തം പേരിലാക്കി വിലപേശാൻ ഒരുങ്ങിയവൻ എന്ന ചീത്തപ്പേരു ബാക്കി. വിദേശികൾ ചെയ്യുന്ന തെറ്റ് അവരെ തോൽപ്പിക്കാൻ നല്ല ഉദ്ദേശ്യത്തോടെയാണു ചെയ്തതെങ്കിലും ജോയി ചെയ്തതും സൈബർ നിയമപ്രകാരം തെറ്റാണ്. 

മറ്റൊരാളുടെ പേര്, ബൗദ്ധീക സ്വത്ത്, സ്ഥാപനങ്ങളുടെ പേര്, സ്ഥലപ്പേര്, ഉൽപന്നത്തിന്റെ പേര് എന്നിവ അതുമായി ബന്ധമില്ലാത്ത മറ്റൊരാൾ സ്വന്തം പേരിലാക്കി വയ്ക്കുന്നതു ഡൊമൈൻ രംഗത്തെ കള്ളക്കളിയാണ്. 2015–ലെ ഇന്ത്യൻ ഡൊമൈനർ ഓഫ് ദി ഇയർ പുരസ്കാരം ജോയി ആന്റണിക്കായിരുന്നു. 

എന്താണ് ‘ഡൊമൈൻ നാമം’? 

സൈബർ ലോകത്തെ നമ്മുടെ വിലാസമാണ് ‘ഡൊമൈൻ’ പേരുകൾ, കേരളാ.ജിഒവി.ഇൻ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഡൊമൈൻ പേരാണ്. മനോരമഓൺലൈൻ.കോമാണ് മലയാള മനോരമയുടെ ഡൊമൈൻ പേര്. ജിമെയിൽ.കോം, ക്രിക്കറ്റ്.കോം, കേരളകറി.കോ.ഇൻ..... ഇങ്ങനെ കാണുന്നതെല്ലാം ഡൊമൈൻ പേരുകൾക്ക് ഉദാഹരണം.ഒരു പ്രത്യേക പേരിനു ഭാവിയിലുണ്ടാവാൻ സാധ്യതയുളള സൈബർ വിപണി മൂല്യം നേരത്തെ തിരിച്ചറിഞ്ഞു റജിസ്റ്റർ ചെയ്യാൻ കഴിയുന്നതാണ് ഈ രംഗത്തുള്ളവരുടെ ബുദ്ധിയും ഭാവനയും. 

‘കൊച്ചി മെട്രോറെയിൽ.കോം’ എന്ന ഡൊമൈൻ നാമം ഒരു കൊച്ചിക്കാരൻ 10 വർഷം മുൻപു റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ നമുക്കു ബുദ്ധിമാനായ ഡൊമൈൻ വിൽപനക്കാരനെന്നു വിളിക്കാം. എന്നാൽ കൊച്ചി മെട്രോ റെയിൽ പദ്ധതി പ്രഖ്യാപിച്ചതിനു ശേഷമാണ് അദ്ദേഹം ഈ ഡൊമൈൻ നാമം സ്വന്തം പേരിൽ റജിസ്റ്റർ ചെയ്യുന്നതെങ്കിൽ സൈബർ നിയമപ്രകാരം കുറ്റവാളിയാവും. 

ഡൊമൈൻ, സേർച്ച് എൻജിൻ, കീ വേർഡ്....1999ലെ അവസ്ഥ

കൊച്ചിയിൽ സ്ഥിര താമസമാക്കിയ ഇസഹാഖ് ഈശ്വരമംഗലം സ്വന്തം പേരിൽ ഒരു ഡൊമൈൻ റജിസ്റ്റർ ചെയ്യുന്നത് 1999–ലാണ്. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം പ്രവർത്തിച്ചിരുന്ന ഇന്റർനെറ്റ് കഫേ തുറക്കും മുൻപേ ഇസഹാക്ക് അവിടെ എത്തും. ദിവസവും പുതിയ സൈബർ വിലാസങ്ങൾ കണ്ടെത്താൻ ശ്രമിച്ചു മണിക്കൂറുകൾ ചെലവഴിക്കും. പല ദിവസങ്ങളിലും രാത്രി വൈകി ഇസഹാക്കിനെ നിർബന്ധിച്ച് എഴുന്നേൽപ്പിച്ചു വിട്ടാണു കഫേ നടത്തിപ്പുകാരൻ കട പൂട്ടുന്നത്.അങ്ങനെ ഒരു ദിവസം ഇന്റർനെറ്റ് കഫേയിൽ പൊലീസ് എത്തി, ഇസഹാക്കിനെ ചോദ്യം ചെയ്തു. ഇത്രയധികം മണിക്കൂറുകൾ നിങ്ങൾ എന്താണിവിടെ കംപ്യൂട്ടറിൽ ചെയ്യുന്നത്? ഇതാണു പൊലീസിന് അറിയേണ്ടിയിരുന്നത്. 

ഇസഹാക്കിന്റെ മറുപടിയൊന്നും പൊലീസുകാർക്കു മനസ്സിലായില്ല. അവർ കഫേയിലെ ഫോണിൽ നിന്നു മേലുദ്യോഗസ്ഥനെ വിളിച്ചു ഫോൺ ഇസഹാക്കിനു നൽകി. ഉദ്യോഗസ്ഥനും ചോദ്യം ആവർത്തിച്ചു. ഇസഹാക്ക് മറുപടിയും ആവർത്തിച്ചു ‘ കീ വേഡ് അടിച്ചു സെർച്ച് ചെയ്യുകയായിരുന്നു സർ.’ ചോദ്യം: എന്തു കീ വേഡ്? നീ താക്കോലുണ്ടാക്കുന്നോ? ഉത്തരം: അതല്ല സർ, ഡൊമൈൻ റജിസ്റ്റർ ചെയ്യുകയാണ്. 

ചോദ്യം: ഇപ്പോൾ മാറ്റി പറയുന്നോ, കീ വേഡ് എന്നു പറഞ്ഞു ഇപ്പോൾ ഡൊമൈൻ എന്നും, ശരിക്കും എന്താണു നിന്റെ പരിപാടി. ഇന്റർനെറ്റ് എന്താണെന്നും സേർച്ച് എൻജിൻ എന്താണെന്നും കീ വേഡും ഡൊമൈനും എന്താണെന്നും ഏതാണ്ടു പറഞ്ഞു മനസ്സിലാക്കാൻ ഇസഹാക്കിനു കഴിഞ്ഞപ്പോൾ ഉദ്യോഗസ്ഥന്റെ അവസാന ചോദ്യം ‘അപ്പോൾ ഉഡായിപ്പാണല്ലേ പണി? ഞാൻ വിളിക്കുമ്പോൾ സ്റ്റേഷൻ വരെ വരണം....’ ഇതുവായിക്കുന്ന നമ്മളിൽ എതപേർ 1999ൽ ഈ പൊലീസ് ഉദ്യോഗസ്ഥനേക്കാൾ മെച്ചപ്പെട്ട സ്ഥിതിയിലായിരുന്നു? 

ഡിഐഡി(ഡിജിറ്റൽ ഐഡന്റിറ്റി) 

ആധാറിനും അപ്പുറമാണു ‘ഡിഐഡി’കളുടെ കാലം. ഏതു നിമിഷവും അതുണ്ടാവാം. സ്വന്തം ബാങ്ക് അക്കൗണ്ടുകളും കൈവശമുള്ള സ്ഥാവര, ജംഗമ വസ്തുക്കളുടെ മൂല്യവും ഒക്കെ വഹിക്കുന്ന ഇലക്ട്രോണിക്ക് ചിപ്പ് ഘടിപ്പിച്ച ഒരു ‘ഡിഐഡി’യുമായി നമ്മൾ ജീവിക്കുന്ന കാലത്ത് ഓരോ വ്യക്തിക്കും സ്ഥാപനത്തിനും വേണ്ടിവരും സ്വന്തമായി ഒരു ഡൊമൈൻ വിലാസം. അപ്പോഴാണ് ഇതിനകം റജിസ്റ്റർ ചെയ്യപ്പെട്ട ഡൊമൈൻ നാമങ്ങളുടെ യഥാർഥ വില നമ്മൾ അറിയുക. ഒരു ഡൊമൈൻ നാമത്തിന്റെ നിലവിലെ അവസ്ഥ (സ്റ്റാറ്റസ്) എങ്ങനെ അറിയും? 

ഇതു പരിശോധിക്കാൻ പല വൈബ്സൈറ്റുകളുമുണ്ടെങ്കിലും ‘ഹൂ ഈസ്.നെറ്റ്’ പോലുള്ള സൈറ്റുകളാണു കൂടുതൽ പേരും ഉപയോഗപ്പെടുത്തുന്നത്. ലോകത്തു നടക്കുന്ന ഡൊമൈൻ വിൽപനകളുടെ വിവരങ്ങൾ അറിയാൻ ‘നെയിംബയോ.കോം’സൈറ്റിനെയാണു കൂടുതൽ പേർ ആശ്രയിക്കുന്നത്. ഡൊമൈൻ റജിസ്റ്റർ ചെയ്യാൻ കൂടുതൽ പേർ (ദിവസം 1.75 ലക്ഷം പേർ) ഉപയോഗിക്കുന്ന സൈറ്റ് ‘സെഡോ.കോം’ ആണെങ്കിൽ മറിച്ചു വിൽപനയിൽ മുന്നിൽ ‘റീസെല്ലർക്ലബ്.കോം’ ആണ്.

ഭാവനയുടെ അതിസമ്പന്നത

ഇസഹാക്ക് 1999ൽ 2000 രൂപയ്ക്കു റജിസ്റ്റർ ചെയ്ത ഡൊമൈനാണ് ‘ട്രാവലേഴ്സ് വീക്ക്‌ലി.കോം’ എല്ലാവർഷവും ഫീസ് കൊടുത്ത് ഈ ഡൊമൈൻ നാമം സംരക്ഷിച്ചു. ഇതിനായി ഇതുവരെ 25,000 രൂപ ചെലവാക്കി. ഒരുമാസം മുൻപ് യുകെയിലെ ജേക്കബ് മീഡിയാ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഇസഹാക്കിന് ഒരു ഇമെയിൽ അയച്ചു. ‘ട്രാവലേഴ്സ് വീക്ക്‌ലി.കോം’ അവർക്കു വേണം. 1.20 കോടി രൂപയാണു വാഗ്ദാനം. ഇസഹാക്ക് മൂന്നു കോടി ആവശ്യപ്പെട്ടു. ബിസിനസ് ചർച്ചകൾ ഇന്നലെയും തുടർന്നു. വൈകാതെ ഈ കച്ചവടം നടക്കും. റജിസ്റ്റർ ചെയ്യാൻ തിരഞ്ഞെടുക്കുന്ന പേരിന്റെ ഭാവിയിലെ സാധ്യതകൾ മുന്നിൽ കാണുന്നവരാണ് ഈ രംഗത്തു വിജയിക്കുന്നത്. ഇപ്പോഴത്തെ നിരക്കിൽ ഒരു മികച്ച ഡൊമൈൻ നാമം മനസ്സിൽ തെളിഞ്ഞാൽ അതു റജിസ്റ്റർ ചെയ്യാൻ വേണ്ട സമയം അഞ്ചു മിനിറ്റാണ്. ചെലവ് 700 മുതൽ 900 രൂപയും. ഒത്തു വന്നാൽ പിറ്റേന്നു തന്നെ അതിനു വൻവില വാഗ്ദാനം ചെയ്യപ്പെടാം. ഇത്തരം അത്ഭുതപ്പെടുത്തുന്ന അനുഭവങ്ങളും ഇവർക്കു പങ്കുവയ്ക്കാനുണ്ട്. 

ജോയിയെയും ഇസഹാക്കിനെയും പോലെ കൂടിയ വിൽപന സാധ്യതയുള്ള 1,000 മുതൽ 10,000 വരെ മികച്ച ഡൊമൈൻ നാമങ്ങൾ സ്വന്തം പേരിൽ റജിസ്റ്റർ ചെയ്തു പുതുക്കി സൂക്ഷിക്കുന്ന നൂറിലധികം പേർ കൊച്ചിയിലുണ്ട്. കൺമുന്നിൽ കാണുന്ന റിയൽ എസ്റ്റേറ്റ് വ്യാപാരത്തിനപ്പുറം കാണാമറയത്തെ പുതിയ ആകാശവും ഭൂമിയും നിർമിക്കുന്ന ഇവരുടെ കൂട്ടായ്മകളും രൂപപ്പെട്ടു വരുന്നുണ്ട്. പേരിൽ മാത്രമല്ല, ബ്രാൻഡിനും പ്രാധാന്യം കൊടുത്തു കൊണ്ടാണ് ഇവർ ഓരോ ദിവസവും പുതിയ ഡൊമൈനുകൾ രൂപപ്പെടുത്തുന്നത്. 

‘ഡോട്ട് കോം’ എന്ന തറവാടി

ഭൂമി വിൽപന നടത്തുന്ന ബ്രോക്കർമാർ പറയാറുണ്ട് ‘ഇതു ചവറിട്ടു നികത്തിയ ഭൂമിയല്ല, നല്ല തറവാട്ടു സ്വത്താണ്, നല്ല വെള്ളം കിട്ടുന്ന കുളവും ഈട്ടിയും തേക്കും എല്ലാമുള്ള കണ്ണായ ഭൂമി.’ ഇതുപോലെ ഒന്നാണു സൈബർ സ്പേസിലെ ‘ഡോട്ട് കോം’ എന്ന വിലാസം. ഇന്റർനെറ്റ് ലോകത്തെ ഏറ്റവും പാരമ്പര്യമുള്ള വിലാസം. ആഗോള അടിസ്ഥാനത്തിൽ ഉപയോഗിക്കാം. പിന്നീട് ഓരോ രാജ്യത്തിനും ഉദാഹരണത്തിന് ഇന്ത്യക്ക് ‘ഡോട്ട് ഇൻ’, പാക്കിസ്ഥാനു ‘ഡോട്ട് പികെ’ എന്നതു പോലുള്ള ഡൊമൈനുകൾ വ്യാപകമായതോടെ സൈബർ വിലാസങ്ങൾ പ്രാദേശിക വൽക്കരിക്കപ്പെട്ടപ്പോൾ ‘ഡോട്ട്കോം’ ആഗോള പൗരനായി തല ഉയർത്തി നിൽക്കുകയാണ്. 

പുതുതായി റിപ്പോർട്ട് ചെയ്ത ഡൊമൈൻ വിൽപനയും തുകയും*: 

സെക്സ്.കോം– 93.8 കോടി രൂപ ഫണ്ട്.കോം– 67 കോടി രൂപ എഫ്ബി.കോം– 56.95 കോടി രൂപ വീ.കോം– 53.6 കോടി രൂപ വോഡ്ക.കോം– 20.1 കോടി രൂപ എക്സ്‌പ്രസ്.കോം– 12 കോടി രൂപ

കൊച്ചിയിൽ നടന്ന ചില ഡൊമൈൻ വിൽപന ന്യൂബൈക്ക്ഗെയിംസ്.കോം– 12 ലക്ഷം രൂപ. ടൂഡേയ്സ്ഡീൽ.കോം– 5.11 ലക്ഷം രൂപ വെസ്റ്റ്.എക്സ്‌വൈഇസഡ്(xyz)– 3.30 ലക്ഷം രൂപ മൊസേക്ക്.എക്സ്‌വൈഇസഡ്- 2.31 ലക്ഷം രൂപ ഏജന്റ്.മോബി– 4.15 ലക്ഷം രൂപ ടെക്നോ.ഇൻ– 1.50 ലക്ഷം രൂപ മീറ്റ്ഇൻവെസ്റ്റേഴ്സ്.കോം– 2.70 ലക്ഷം രൂപ മിലിറ്ററി.മോബി– 2.97 ലക്ഷം രൂപ ഡീലർ.മോബി– 2.01 ലക്ഷം രൂപ 

* ഡൊമൈൻ കച്ചവടത്തിനുമുണ്ട് ബ്ലാക്ക് മാർക്കറ്റ് അവിടെ മറിയുന്ന കോടികളുടെ കണക്കുകൾ പുറത്തുവരാറില്ല. 

കൂടുതൽ പ്രാദേശിക വാർത്തകൾ വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :