E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 02 2017 01:29 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

നിങ്ങള്‍ കഴിക്കുന്ന ഐസ്‌ക്രീമില്‍ നീര്‍നായ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ice-cream
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നിങ്ങള്‍ കഴിക്കുന്ന കട്ടത്തൈരില്‍ ബീഫും പഞ്ചസാരയില്‍ എല്ലുപൊടിയും അടങ്ങിയിട്ടുണ്ടോ? ഇല്ലെന്ന് ഉറപ്പിച്ചു പറയാന്‍ വരട്ടെ... അതിനു മുമ്പ് പായ്ക്കറ്റില്‍ എഴുതിയിരിക്കുന്ന ഘടകങ്ങളുടെ പട്ടിക പൂര്‍ണമായും വായിക്കണം. നിങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സൂപ്പര്‍മാര്‍ക്കറ്റ് ഭക്ഷണങ്ങളിലും നിങ്ങള്‍ക്ക് യാതൊരു താല്‍പര്യവുമില്ലാത്ത ഭക്ഷ്യഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടാകാം. ചിക്കന്‍ ബൈറ്റ്‌സില്‍ പന്നിക്കൊഴുപ്പു തുടങ്ങി പഞ്ചസാരയില്‍ എല്ലിന്റെ അംശം വരെ കണ്ടെന്നു വരും. 

കൊഴുപ്പുകുറഞ്ഞ തൈരില്‍ ബീഫോ പോര്‍ക്കോ

മിക്ക പായ്ക്കറ്റ് തൈരിലും പ്രത്യേകിച്ച് കൊഴുപ്പു കുറഞ്ഞ തൈരില്‍ ജെലാറ്റിന്‍ അടങ്ങിയിട്ടുണ്ട്. ജെലാറ്റിന്‍ മിക്കവാറും ഉണ്ടാക്കുന്നത് പന്നിയുടെയോ പശുവിന്റെയോ തൊലിയും ഞരമ്പുകളും എല്ലും വെള്ളത്തില്‍ തിളപ്പിച്ചാണെന്നാണ് പെറ്റ പോലുള്ള സംഘടനകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ കൂടിയ തോതില്‍ അടങ്ങിയിരിക്കുന്ന കൊലാജന്‍ എന്ന ഘടകമാണ് ഡെസേര്‍ട്ടുകളിലും തൈരിലും മധുരപലഹാരങ്ങളിലും ജെല്ലിങ് ഏജന്റായി പ്രവര്‍ത്തിക്കുന്നത്. ഇതറിയാവുന്ന ചില കമ്പനികള്‍ ശുദ്ധ വെജിറ്റേറിയന്മാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങള്‍ ഏതെന്നു പായ്ക്കറ്റില്‍ തന്നെ രേഖപ്പെടുത്തുന്നുണ്ട്. 

പഞ്ചസാരയില്‍ എല്ല്

പഞ്ചസാരയ്ക്കു വെളുത്ത നിറം നല്‍കാന്‍ നിര്‍മാതാക്കള്‍ ഉപയോഗിക്കുന്നത് എല്ലുപൊടിയാണ്. സ്വാഭാവിക കാര്‍ബണ്‍ ആയതുകൊണ്ടാണ് എല്ലു കരിച്ച ചാരം ഉപയോഗിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകള്‍ തങ്ങളുടെ ബ്രാന്‍ഡില്‍ വിറ്റഴിക്കുന്ന പഞ്ചസാര വിവിധ റിഫൈനറികളില്‍ നിന്നു വാങ്ങുന്നതാണ്. അതുകൊണ്ടു തന്നെ എല്ലുപൊടി ഉപയോഗിച്ചാണോ ശുദ്ധീകരിച്ചതെന്ന് അറിയാന്‍ ബുദ്ധിമുട്ടാണ്. 

വാഴപ്പഴത്തില്‍ സീഫുഡ്

ജൈവരീതിയിലല്ലാത്ത വാഴക്കൃഷിയില്‍ ഉപയോഗിക്കുന്ന ചില കീടനാശിനികള്‍ ചെമ്മീനിന്റെയും ഞണ്ടിന്റെയും അവശിഷ്ടങ്ങളില്‍നിന്ന് ഉണ്ടാക്കുന്നതാണ്. സയന്‍സ് ഡെയ്‌ലിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ബാക്ടീരിയയെ തുരത്താനും കൂടുതല്‍ പഴുക്കുന്നത് ഒഴിവാക്കാനും സഹായിക്കുന്ന ചിറ്റോസാന്‍ എന്ന കീടനാശിനി ചെമ്മീനിന്റെയും ഞണ്ടിന്റെയും പുറംതോട് ഉപയോഗിച്ചാണ്. 

ചിക്കന്‍ ബൈറ്റ്‌സില്‍ പന്നിക്കൊഴുപ്പ്

നല്ല റോസ്റ്റഡ് ചിക്കന്‍ ബൈറ്റ്‌സില്‍ പന്നിക്കൊഴുപ്പുണ്ടാകുമെന്ന് നിങ്ങള്‍ ഒരിക്കലും പ്രതിക്ഷിക്കില്ല. എന്നാല്‍ രുചിക്കൂട്ടുകളുടെ പട്ടികയില്‍ പന്നിക്കൊഴുപ്പ് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ബീഫ് പാസ്തയില്‍ പന്നിക്കൊഴുപ്പ് ഉപയോഗിച്ചതിന് ഒരു കമ്പനി കഴിഞ്ഞ ദിവസം മാപ്പു പറഞ്ഞിരുന്നു. 

ചുവന്ന സ്വീറ്റ്‌സില്‍ വണ്ടുകള്‍

ചുവപ്പു നിറമുള്ള മധുരപലഹാരങ്ങളിലും മറ്റും സ്വാഭാവിക നിറത്തിനായി ഉപയോഗിക്കുന്ന കാര്‍മൈന്‍ വണ്ടുകളില്‍നിന്നാണ് ഉണ്ടാക്കുന്നത്. വണ്ടുകളെ സോഡിയം കാര്‍ബണേറ്റോ അമോണിയയോ ഉപയോഗിച്ച് തിളപ്പിക്കുമ്പോഴാണ് നല്ല ചുവപ്പു നിറം നല്‍കുന്ന കാര്‍മൈന്‍ ഉണ്ടാകുന്നത്്.

ഐസ്‌ക്രീമില്‍ നീര്‍നായ

ചില ഐസ്‌ക്രീമുകളില്‍ കാസ്‌റ്റോറം എന്ന വസ്തു അടങ്ങിയിരിക്കും. നീര്‍നായയുടെ ഗുദഗ്രന്ഥിയില്‍നിന്നാണ് ഇത് ഉല്‍പാദിപ്പിക്കുന്നത്. സ്വാഭാവിക വനില ഐസ്‌ക്രീമിലാണ് ഇത് കൂടുതലായി കാണുന്നത്. നാച്ചുറല്‍ ഫ്‌ളേവറിങ് ആയാണ് ഇത് അറിയപ്പെടുന്നതും. 

ബ്രെഡില്‍ തലമുടി

ചില ബ്രെഡുകളിലും പേസ്ട്രികളിലും എല്‍-സിസ്‌റ്റൈന്‍ അടങ്ങിയിട്ടുണ്ട്. ബേക്കിങ് വ്യവസായത്തില്‍ മാവ് പരുവപ്പെടുത്താന്‍ ഉപയോഗിക്കുന്ന അമിനോ ആസിഡാണിത്. ബ്രെഡിന്റെ കാലാവധി നീട്ടാനും ഇത് ഉപകരിക്കും. ഏറ്റവും വില കുറഞ്ഞ രീതിയില്‍ ഈ അമിനോ ആസിഡ് ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നത് മനുഷ്യന്റെ തലമുടിയില്‍നിന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :