E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 07:43 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വിവാഹവും അണ്ടർവാട്ടർ; കോവളത്ത് വിവാഹം കടലിനടിയിലെ കല്യാണപ്പന്തലില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

marriage_under_water.jpg.im
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിവാഹം സ്വർഗത്തിൽ മാത്രമല്ല, ഭൂമിയിൽ സമുദ്രാന്തർ ഭാഗത്തും നടക്കാൻ പോവുകയാണ്. രാജ്യത്തെ ആദ്യ സംഭവം കോവളം ഗ്രോവ് ബീച്ചിലെ കടലിനടിയിലാണ് അരങ്ങേറുക. മറ്റന്നാൾ രാവിലെ 11നു ഗ്രോവ് ബീച്ചിലെ കടലിനടിയിലെ ‘മണ്ഡപത്തിൽ’ സ്ലൊവേനിയക്കാരി യൂണിക്ക പോഗ്രാനിന്റെയും മഹാരാഷ്ട്രയിൽ നിന്നുള്ള നിഖിൽ പവാറിന്റെയും മോതിരക്കല്യാണമാണ്. ഇന്നലെ ‘പ്രൊപ്പോസൽ’ കഴിഞ്ഞു. നീന്തൽക്കുളത്തിലുൾപ്പെടെ ഇളക്കമില്ലാത്ത ജലാശയങ്ങളുടെ അടിത്തട്ടിൽ ഇത്തരം വിവാഹസംഭവങ്ങൾ മുൻപ് നടന്നിട്ടുണ്ടെങ്കിലും ഇളകി മറിയുന്ന കടലിനടിയിലെ ലോകത്തെ വിവാഹം രാജ്യത്തെ ആദ്യസംഭവമാണെന്ന് ഈ നവീന സംരംഭത്തിനു നേതൃത്വം നൽകുന്ന കോവളത്തെ ബോണ്ട് സഫാരി സ്കൂബാ ഡൈവിങ് പദ്ധതിയുടെ അമരക്കാരൻ ജാക്സൺ പീറ്റർ പറഞ്ഞു.

കഴിഞ്ഞ കുറച്ചുകാലത്തെ പ്രണയത്തിനൊടുവിലാണ് നിഖിലും യൂണിക്കയും വിവാഹത്തിലേക്കു കടക്കാമെന്നു തീരുമാനിച്ചത്. തങ്ങൾക്ക് എല്ലാക്കാലത്തും ഓർമയിൽ നിൽക്കുന്ന, പ്രത്യേകതയുള്ള ചടങ്ങാവണം വിവാഹമെന്ന ചിന്തയാണ് ഇവരെ ബോണ്ട് സഫാരിയിലെത്തിച്ചത്. വൈകിട്ട് നാലിനു നടക്കുന്ന മോതിരക്കല്യാണത്തിനു നവദമ്പതികൾക്ക് വിവാഹ വസ്ത്രങ്ങൾക്കൊപ്പം മുങ്ങൽ സ്യൂട്ടും ധരിച്ച് അനുബന്ധ ഉപകരണങ്ങളുമായി കടലിനടിയിലേക്ക് ഊളിയിട്ടു പോകാം. അടുത്ത ബന്ധുക്കൾക്കും കൂട്ടുകാരുൾപ്പെടെയുള്ളവർക്കും ഒപ്പം മുങ്ങാം.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :