E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 02 2017 01:29 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഇന്നുവരെ ആരും കണ്ടിട്ടില്ലാത്ത ആകാശ അത്ഭുതം 2022ൽ സംഭവിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

star-collision
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സാധാരണക്കാർക്കു പോലും നഗ്നനേത്രങ്ങളാൽ കാണാനാകുന്ന ആകാശാദ്ഭുതം! ഇന്നേവരെ ലോകത്ത് ഒരാളു പോലും ആ കാഴ്ച കണ്ടിട്ടില്ലെന്നു പറയുമ്പോഴാണ് ആകാംക്ഷ ഇരട്ടിക്കുന്നത്. ഏതാനും വർഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നു മാത്രം. ബഹിരാകാശത്ത് രണ്ടു നക്ഷത്രങ്ങൾ കൂട്ടിമുട്ടുന്ന അദ്ഭുതപ്രതിഭാസത്തിനാണ് നാം സാക്ഷ്യം വഹിക്കാൻ പോകുന്നത്. നിഗമനങ്ങളെല്ലാം കൃത്യമായാല്‍ 2022ൽ ഇത് സംഭവിക്കും. 2021, 2022, 2023 എന്നീവർഷങ്ങളാണ് ഇതിനു സാധ്യത കൽപിച്ച് ഗവേഷകർ മുന്നോട്ടു വച്ചിരുന്നത്. എന്നാൽ 2022ൽ തന്നെ ഇതു സംഭവിക്കാനാണ് സാധ്യതയെന്ന നിഗമനത്തിൽ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു വാനനിരീക്ഷകർ. വരുംനാളുകളിലെ നിരീക്ഷണങ്ങൾ കൂടിയാകുന്നതോടെ കൃത്യമായ ദിവസം പ്രവചിക്കാനാകുമെന്നും സംഘം പ്രത്യാശ പ്രകടിപ്പിക്കുന്നു.

ഇതാദ്യമായാണ് രണ്ടു നക്ഷത്രങ്ങളുടെ കൂട്ടിമുട്ടലിന്റെ കൃത്യമായ സമയം ഗണിച്ചെടുക്കാനുള്ള അവസരം ലോകത്തിനു മുന്നിൽ തുറന്നുകിട്ടുന്നത്. മിഷിഗണിലെ കാൽവിൻ കോളജിലെ അസ്ട്രോണമി പ്രഫസർ ലാറി മോൽനറിന്റെ നേതൃത്വത്തിലുള്ള വിദ്യാർഥികളാണ് ഈ കണ്ടെത്തൽ നടത്തിയത്. കെഐസി 9832227 എന്നു പേരിട്ടിരിക്കുന്ന ബൈനറി നക്ഷത്രം 2022ൽ കൂട്ടിമുട്ടുമെന്നാണ് ഇവരുടെ നിഗമനം. ഒരു നിശ്ചിത ഗുരുത്വകേന്ദ്രത്തിനു ചുറ്റുമായി കറങ്ങുന്ന രണ്ട് നക്ഷത്രങ്ങളുടെ കൂട്ടമാണ് ബൈനറി സ്റ്റാർ എന്നറിയപ്പെടുന്നത്. ഇവ പരസ്പരം ഭ്രമണം ചെയ്തു കൊണ്ടേയിരിക്കും. കൂട്ടത്തിൽ തിളക്കം കൂടിയ നക്ഷത്രത്തെ പ്രൈമറി സ്റ്റാർ എന്നും രണ്ടാമത്തെ നക്ഷത്രത്തെ സെക്കന്ററി അല്ലെങ്കിൽ കംപാനിയൻ സ്റ്റാർ എന്നും വിളിക്കുന്നു. രണ്ട് നക്ഷത്രങ്ങളും പരസ്പരം ഭ്രമണം ചെയ്യുന്നതിന്റെ സമയം ക്രമേണ കുറഞ്ഞു വരും. അങ്ങനെ അടുത്തേക്ക് എത്തും. ഒടുവിൽ ഗുരുത്വാകർഷണബലത്തിലുണ്ടാകുന്ന വ്യതിചലനങ്ങൾ വഴി കൂട്ടിമുട്ടും. പുറമേ നിന്നുള്ള സമ്മർദ്ദത്തിന്റെ ഫലമായും കൂട്ടിമുട്ടൽ സംഭവിക്കാറുണ്ട്.

ഇത്തരത്തില്‍ കൂടിച്ചേരൽ നടക്കുമ്പോൾ ചെറിയ നക്ഷത്രത്തിൽ നിന്നുള്ള ദ്രവ്യം വലിയ നക്ഷത്രം ആഗിരണം ചെയ്യാറുണ്ട്. അതുവഴി പുതിയൊരു വമ്പൻ നക്ഷത്രവും രൂപംകൊള്ളും. മാത്രവുമല്ല വൻ പ്രകാശ വിന്യാസവും. ‘റെഡ് നോവ’ എന്നാണിതിനെ വാനനിരീക്ഷകർ വിളിക്കുന്നത്. 2008ൽ ഇത്തരമൊരു ബൈനറി ‘നക്ഷത്രക്കൂട്ടിയിടി’ നടന്നിരുന്നു. അന്നുപക്ഷേ അപ്രതീക്ഷിതമായിരുന്നു റെഡ് നോവ രൂപപ്പെട്ടത്. വി1309 സ്കോർപി എന്ന ബൈനറി സ്റ്റാർ പരസ്പരം ഭ്രമണം പൂർത്തിയാക്കാനെടുക്കുന്ന സമയം അപ്രതീക്ഷിതമായി കുറഞ്ഞു വരികയായിരുന്നു. വൈകാതെ തന്നെ നക്ഷത്രങ്ങൾ കൂട്ടിയിടിക്കുകയും ചെയ്തു. അന്നത്തെ ഭ്രമണത്തിന്റെ അതേ പാറ്റേണ്‍ തന്നെയാണ് കെഐസി 9832227ലും പ്രയോഗിച്ചിരിക്കുന്നത്. ഭൂമിയിൽ നിന്ന് 1800 പ്രകാശ വർഷം അകലെയുള്ള ഈ നക്ഷത്രത്തെ ഇത്തരത്തിൽ കഴിഞ്ഞ മൂന്നു വർഷമായി ഗവേഷകർ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിലവിലുള്ള പ്രകാശത്തേക്കാൾ പതിനായിരം മടങ്ങ് തീവ്രതയുള്ളതായിരിക്കും കൂട്ടിയിടി വഴിയുണ്ടാകുന്ന ‘റെഡ് നോവ’.

സാധാരണക്കാർക്ക് വാനനിരീക്ഷണം സംബന്ധിച്ച് അൽപം ജ്ഞാനമുണ്ടെങ്കിൽ ഇതെങ്ങനെ അനുഭവപ്പെടുമെന്നതും ഗവേഷകർ വിശദീകരിക്കുന്നു: ‘ആകാശത്തേക്ക് നോക്കിയിരിക്കുക. സിഗ്നസ് നക്ഷത്രസമൂഹത്തിലാണ് കെഐസി 9832227ബൈനറി സ്റ്റാറുകളുടെ സ്ഥാനം. കൂട്ടിയിടി നടക്കുമെന്നു പറഞ്ഞ സമയത്ത് സിഗ്നസിൽ ഒരു പ്രത്യേകസ്ഥാനത്ത് വെളിച്ചത്തിന്റെ ഒരു പൊട്ടിത്തെറി കാണാം’-ഗവേഷകരെ ഉദ്ധരിച്ച് ‘ദ് ഡെയ്‌ലി മിറർ’ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം സാധാരണ ടെലസ്കോപ് ഉപയോഗിച്ച് അമേച്വർ വാനനിരീക്ഷകരോടുൾപ്പെടെ ഈ ബൈനറി നക്ഷത്രത്തെ നിരീക്ഷിച്ചു കൊണ്ടിരിക്കാൻ ആവശ്യപ്പെടുകയാണ് പ്രഫസർ ലാറി മോൽനർ. എന്തെങ്കിലും അസ്വാഭാവികത കണ്ടാൽ അറിയിക്കാനും.

അതേസമയം പ്രഫസറും വിദ്യാർഥികളും വെറുതെയിരിക്കുകയല്ല. ന്യൂമെക്സിക്കോയ്ക്കടുത്തുള്ള വെരി ലാർജ് എറേ(വിഎൽഎ) ടെലസ്കോപ്പുകളും ഹവായിയിലുള്ള നാസയുടെ ഇൻഫ്രാറെഡ് ടെലസ്കോപ്പ് സൗകര്യവും യൂറോപ്യൻ സ്പേസ് ഏജൻസിയുടെ എക്സ്എംഎം-ന്യൂട്ടൺ എക്സ് റേ സ്പേസ് ടെലസ്കോപ്പും ഉപയോഗപ്പെടുത്തി കെഐസി 9832227യെ നിരീക്ഷിക്കുന്നത് ശക്തമാക്കാനാണ് അവരുടെ തീരുമാനം. എന്തുകൊണ്ടാണ് ബൈനറി നക്ഷത്രങ്ങൾ കൂട്ടിമുട്ടുന്നതെന്ന ചോദ്യത്തിന് ഇതുവരെ കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. ഇക്കാര്യത്തിലുൾപ്പെടെ ഉത്തരം ലഭിക്കാൻ കൂട്ടിയിടി സഹായിക്കും. മാത്രവുമല്ല, മനുഷ്യന്റെ നഗ്നനേത്രങ്ങൾക്കു മുന്നിൽ ഇതാദ്യമായി പ്രത്യക്ഷപ്പെടുന്ന ‘നക്ഷത്രക്കൂട്ടിയിടി’ പകർന്നു തരുന്ന അറിവിന്റെ വെളിച്ചം ഒരുപക്ഷേ ‘റെഡ് നോവ’യെക്കാളും അനേകമിരട്ടിയായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :