E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 26 2017 01:12 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഭാര്യയേയും ഭർത്താവിനെയും വണ്ടിയിടിച്ചിട്ടു; പിന്നാലെ വന്ന വണ്ടിക്കാരൻ ഭാര്യയുടെ അഞ്ചര പവനും പറിച്ച് സ്ഥലംവി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

trivandrum-theft
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിരുവനന്തപുരം∙ പൂജപ്പൂരയിൽ പട്ടാപ്പകൽ അപകടത്തിൽപ്പെട്ടവരുടെ കഴുത്തിൽ കിടന്ന മാല ബൈക്കിലെത്തിയ സംഘം പിടിച്ചുപറിച്ചു.  ജഗതി സ്വദേശിയുടെ അഞ്ചര പവന്റെ മാലയാണു നഷ്ടമായത്. ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ പൂജപ്പൂര ജംക്‌ഷനിലായിരുന്നു സംഭവം. ജഗതി കൃഷ്ണൻ കോവിലിനു സമീപം ശ്രീശൈലത്തിൽ വാടകയ്ക്കു താമസിക്കുന്ന ഉണ്ണികൃഷ്ണൻ– മേഘ്ന എസ്.പ്രസാദ് എന്നിവർക്കാണു മാല നഷ്ടമായത്.

ഭാര്യ മേഘ്നയ്ക്കു പനിയായതിനാൽ പുന്നയ്ക്കാമുഗളിലെ ഡോക്ടറിനെ കാണാൻ പോയിട്ടു മടങ്ങി വരുമ്പോഴാണു സംഭവം നടന്നത്. പുന്നയ്ക്കാമുഗൾ റോഡിൽ നിന്നു പൂജപ്പൂര ജംക്‌ഷനിലേക്കു കയറി ജഗതിയിലേക്കു വാഹനത്തിൽ പോകവേ എതിരെ അമിത വേഗതയിൽ ഒരു കാർ പാഞ്ഞുവന്നു. പന്തികേട് തോന്നിയ ഉണ്ണികൃഷ്ണൻ വാഹനം ഇടതുവശത്തേക്കു ചേർത്ത് ഒതുക്കിയെങ്കിലും കാർ ഇടിച്ചിട്ടു നിർത്താതെ പോയി. 

ബുള്ളറ്റിലായിരുന്ന ഉണ്ണികൃഷ്ണനും ഭാര്യയും റോഡിലേക്കു തെറിച്ചുവീണു. ഇതിനിടയിൽ, കാറിനു തൊട്ടുപുറകിലായി ബൈക്കിൽ എത്തിയ രണ്ടുപേരിൽ ഒരാൾ ഇറങ്ങി ഭാര്യയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ച് എടുക്കുകയായിരുന്നു. ഇതിനു ശേഷം, ഇയാൾ സ്റ്റാർട്ട് ചെയ്ത് നിർത്തിയിരുന്ന ബൈക്കിൽ കയറി സ്ഥലം വിട്ടു. മാല നഷ്ടമായ വിവരം ദമ്പതികൾ അറിഞ്ഞതു സ്വകാര്യ ആശുപത്രിയിൽ ചികിൽസയ്ക്ക് എത്തിയപ്പോൾ. മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടയിൽ കമ്മലും പൊട്ടിയെങ്കിലും ഇതു മോഷ്ടാക്കൾക്കു കൈക്കലാക്കാൻ സാധിച്ചില്ല. മാല നഷ്ടമായതിനെ തുടർന്ന് ഇവർ പൂജപ്പുര പൊലീസിൽ പരാതി നൽകി. അതേസമയം, കാർ ഇടിച്ചിട്ടു മാല പിടിച്ചുപറിച്ചതാണോയെന്നു സംശയിക്കുന്നതായി ഇവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :