E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 27 2017 11:30 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അടിച്ച ആയിരം മാറ്റി എടുത്തപ്പോൾ ലോട്ടറി അടിച്ചതു നാലുകോടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

trivandram-shaji
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പോത്തൻകോട് (തിരുവനന്തപുരം) ∙ ആയിരം രൂപയടിച്ച ഭാഗ്യക്കുറി മാറിയെടുത്തു വാങ്ങിയ ടിക്കറ്റിന് ബംബർ അടിച്ചതു നാലുകോടി. കുടവൂർ വൈഎംഎ ജംക്‌ഷൻ മാരണംകുന്ന് ഷീജാഭവനിൽ ഷാജി ( 40 ) ഇനി കോടിപതി. ഇക്കുറി സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്–പുതുവൽസര ബംബർ ഷാജിക്കാണ്. ടിക്കറ്റ് എസ്ബിടി ചെമ്പകമംഗലം ശാഖയിൽ ഏൽപിച്ചു. പണം മാറിവന്നാൽ വീടിനു സമീപമുള്ള പുരമ്പൻചാണി മാടൻനട ക്ഷേത്രം പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി ഉപദേവതയായ ഗണപതിക്കുവേണ്ടി ക്ഷേത്ര നിർമാണമായിരിക്കും ആദ്യം ചെയ്യുകയെന്നു ഷാജി പറഞ്ഞു. 

കയ്യിൽ ഒന്നും ഇല്ലാതിരുന്നിട്ടും ഗണപതി കോവിൽ നിർമാണം ഷാജി ഏറ്റെടുക്കുകയായിരുന്നു.ഈ വിശ്വാസമാണു ഭാഗ്യമായെത്തിയതെന്നും ഷാജി പറയുന്നു. തടിപ്പണി ചെയ്താണു ഷാജി കുടുംബം പുലർത്തുന്നത്.ആയിരം രൂപയടിച്ച ടിക്കറ്റു മാറാനായാണു മംഗലപുരത്തു നാലുദിവസം മുൻപ് ചില്ലറ വിൽപനക്കാരനായ ജെസിമിന്റെ അടുത്ത് എത്തിയത്. ആറ്റിങ്ങൽ ഭഗവതി എജൻസിയിൽ നിന്ന് എടുത്ത ടിക്കറ്റുകളിൽ 009 ൽ അവസാനിക്കുന്ന ഈ ടിക്കറ്റ് ഏറെനാളായി ആരും എടുക്കാത്തതിനാൽ ജെസിം കൊണ്ടുനടക്കുകയായിരുന്നു. ഒടുവിൽ എത്തപ്പെട്ടതു ഷാജിയുടെ കൈകളിലായിരുന്നു.ഇന്നലെ രാവിലെ ജംക്‌ഷനിലെ ചായക്കടയിൽ വച്ചാണു ബംബർ തനിക്കാണെന്നറിയുന്നത്. 

തലേദിവസം ബംബർ സമ്മാനം തനിക്കായിരിക്കുമെന്നും സ്വർണമാലയടക്കം വാങ്ങിക്കൊടുക്കാമെന്നുമൊക്കെ തമാശ രൂപത്തിൽ ഭാര്യ തങ്കിയോടു പറഞ്ഞിരുന്നു.വീടിനു സമീപത്ത് ഒരു പ്രസിൽ പായ്ക്കിങ്ങിനു പോകുകയാണ് തങ്കി. ജോലി കളയില്ലെന്നു തങ്കി പറഞ്ഞു. രണ്ടര സെന്റിൽ ബ്ലോക്ക് നൽകിയ ധനസഹായം കൊണ്ടു വച്ചവീട് ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ഇനി കുറച്ചു സ്ഥലം വാങ്ങി അതിൽ മക്കൾക്കു വേണ്ടി ഒരു നല്ല വീടു വയ്ക്കണം. ചെറിയ ആഗ്രഹങ്ങളിലൊതുങ്ങുകയാണു ഷാജി.മൂത്തമകൻ തോന്നയ്ക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്നു.   രണ്ടാമത്തെ മകൻ ശ്രീജിത്ത്  ഖോഖൊയുടെ ജില്ലാതല ടീമിലുണ്ട്. ഇളയമകൻ ഏഴാം ക്ലാസിൽ പഠിക്കുന്ന അജിത്തും സ്കൂളിലെ ഖോഖൊ ടീമിലുണ്ട്.

കൂടുതൽ വാർത്തകൾക്ക് ചുറ്റുവട്ടം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :