E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 23 2017 07:20 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

തൊട്ടാൽ എട്ടിന്റെ പണി; ആളുകളെ പേടിപ്പിച്ചു ജീവിക്കുന്ന മരമുത്തശ്ശി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വർഷങ്ങളായി തണൽ വിരിച്ചു നിൽക്കുന്ന മരങ്ങളെ മുറിച്ചുമാറ്റാതെ വികസന പ്രവർത്തനങ്ങൾ നടത്താൻ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. അത് മരത്തിനോടും പ്രകൃതിയോടുമുള്ള സ്നേഹം കൊണ്ടാണ്. എന്നാൽ ജപ്പാനിലൊരു മരമുത്തശ്ശി ആളുകളെ പേടിപ്പിച്ചാണ് ഇവിടെ നിലനൽക്കുന്നത്. ജപ്പാനിലെ ഒസാക്കയിലെ നോർത്ത് ഈസ്റ്റ് റെയിൽവേ സ്റ്റേഷനാണ് ഈ മരമുത്തശ്ശിയുടെ സാമ്രാജ്യം. ഏകദേശം 700 വയസ്സുണ്ട് ഈ മരമുത്തശ്ശിക്ക്.

പ്ലാറ്റ്ഫോമിന്റെ നടുവിലായാണ് പടർന്നു പന്തലിച്ച് മര മുത്തശ്ശിയുടെ നിൽപ്പ്. പ്ലാറ്റ്ഫോമിന്റെ നടുവില്‍ പ്രത്യേകം കെട്ടിപ്പൊക്കിയ തറയിൽ വിശാലമായ ആകാശം നോക്കിയാണ് മരമുത്തശ്ശിയുടെ നിൽപ്പ്. 1910ലാണ് കയാഷിമ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചത്. അന്നുമുതലേ സ്റ്റേഷനു സമീപത്തായി ഈ മരമുണ്ടായിരുന്നു. 60 വർഷങ്ങൾ പിന്നിട്ടപ്പോൾ സ്റ്റേഷൻ നവീകരിക്കാൻ അധികൃതർ തീരുമാനിച്ചു. 1972ൽ വികസന പ്രവർത്തനങ്ങൾക്കു തുടക്കമായി. സ്റ്റേഷൻ വിപുലീകരിക്കുമ്പോൾ മരം ഒരു തടസമാകുമെന്നതിനാൽ അതു വെട്ടാൻ തീരുമാനമായി.

പിന്നീടാണ് ‍ഞെട്ടിക്കുന്ന സംഭവങ്ങളുടെ തുടക്കം. മരം വെട്ടാനായി മരത്തിൽ കയറിയവർക്കെല്ലാം ഓരോ ദുരനുഭവങ്ങൾ ഉണ്ടായി. മരത്തിന്റെ ശിഖരം മുറിച്ചു മാറ്റിയ ആൾക്ക് കടുത്ത പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. കൂടാതെ മരത്തിനടിയിൽ നിന്ന് പുകയും മറ്റും ഉയർന്നതോടെ എല്ലാവരും പേടിച്ചു. പിന്നീടങ്ങോട്ട് ഊഹാപോഹങ്ങളുടെ പെരുമഴയായിരുന്നു. അതോടെ മരം മുറിക്കാൻ ആരുമെത്താതായി. ഇതിനിടയിൽ മരത്തിൽ ഉപാസനാമൂർത്തികൾ കുടിയിരിക്കുന്നുവെന്നു പറ‍ഞ്ഞ് പ്രദേശ വാസികളും രംഗത്തെത്തിയതോടെ മരം മുറിക്കേണ്ട എന്ന തീരുമാനത്തിൽ അധികൃതരെത്തി.

പിന്നീടുള്ള വികസന പ്രവർത്തനങ്ങൾ തങ്ങളെ പേടിപ്പിച്ച മരമുത്തശ്ശിയെ ഉൾപ്പെടുത്തിയായിരുന്നു. 1973ൽ ആരംഭിച്ച നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത് 1980ലാണ്. ആളുകളെ പേടിപ്പിച്ചിട്ടാണെങ്കിലും ഇപ്പോഴും ഈ പ്ലാറ്റ്ഫോമിൽ വിശാലമായ ആകാശം നോക്കി മരമുത്തശ്ശി തല ഉയർത്തി നിൽക്കുന്നു. തന്നെ ആരും കൈവയ്ക്കില്ലെന്ന ഉറച്ച വിശ്വാസത്തിൽ.

കൂടുതൽ പരിസ്ഥിതി വാർത്തകൾക്ക്  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :