E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 27 2017 11:34 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കുടുംബം നോക്കി നിൽക്കേ കടുവ കടിച്ചു കീറി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ചൈനയിലെ ഒരു മൃഗശാലയിലാണ് ദാരുണമായ ഈ സംഭംവം നടന്നത്. ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം നിങ്ബോയിലെ യങ്ങർ മൃഗശാല സന്ദർശിക്കാനെത്തിയ യുവാവാണ് കടുവകളുടെ ആക്രമണത്തിൻ കൊല്ലപ്പെട്ടത്. മൃഗശാല സന്ദർശിക്കുന്നതിനിടയിൽ കടുവകളുടെ ആവാസസ്ഥലത്തേക്കു കയറിയതാണ് ഇയാൾ ആക്രമിക്കപ്പെടാൻ കാരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

നിരവധി സന്ദർശകർ നേക്കിനിൽക്കേയായിരുന്നു കടുവകളുടെ ആക്രമണം. ഒരു മണിക്കൂറിലധികം ഇയാൾ കടുവകളുടെ ആക്രമണത്തിനിരയായി. ആളുകൾ ബഹളം വച്ചും കല്ലെറിഞ്ഞും മറ്റും കടുവകളുടെ ശ്രദ്ധതിരിക്കാൻ ശ്രമിച്ചെങ്കിലും അവയെല്ലാം പരാജയപ്പെട്ടു. സംഭവസ്ഥലത്തുണ്ടായിരുന്നവർ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ദൃശ്യങ്ങൾ ഇപ്പോൾ ചർച്ചാവിഷയമാണ്. മറ്റു കടുവകൾ ചുറ്റും നോക്കി നിൽക്കേ ഇരയെ വലിച്ചിഴയ്ക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളും മറ്റും ഈ വിഡിയോയിൽ കാണാം.

മൃഗശാലാ അധികൃതർ അറിയിച്ചതിനെ തുടർന്ന് ഏകദേശം ഒരുമണിക്കൂറിനു ശേഷമാണ് രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തെത്തിയത്. ആക്രമിച്ച കടുവയെ വെടിവച്ചു കൊന്നതിനു ശേഷമാണ് ഇയാൾക്കരികിലെത്താനായത്. പിന്നീട് പരിക്കേറ്റയാളെ അതിവേഗം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അനിഷ്ടസംഭവങ്ങളെ തുടർന്ന് മൃഗശാല അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടി.

കഴിഞ്ഞ വർഷം ജൂലൈയിലും ഇവിടെ വിനോദ സഞ്ചാരികൾ കടുവയുടെ ആക്രമണത്തിനിരയായിരുന്നു. അന്ന് കാറിൽ നിന്നും പുറത്തിറങ്ങിയ മകളെ കടുവ ആക്രമിക്കുന്നതു കണ്ട് രക്ഷിക്കാനിറങ്ങിയ അമ്മയെ മറ്റൊരു കടുവ വലിച്ചിഴച്ചുകൊണ്ടു പോകുകയായിരുന്നു. സംഭവത്തിൽ മകൾക്കു പരിക്കേൽക്കുകയും അമ്മ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 

 

മൃഗശാല സന്ദർശിക്കുന്നവരുടെ ശ്രദ്ധയ്ക്ക് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :