E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 21 2017 09:01 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

തന്റെ കമ്പനി ഗൂഗിൾ, ആപ്പിളിനേക്കാളും വലുതാകുമെന്ന് ഗുജറാത്തി പയ്യൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

harshan
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചക്കോടിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് പതിനാലുകാരൻ ഹർഷവർധനായിരുന്നു. മുൻനിര നിക്ഷേകരും ബിസിനസുകാരും പങ്കെടുത്ത സമ്മേളനത്തിൽ മാധ്യമങ്ങൾക്കു മുന്നിൽ നിറഞ്ഞുനിന്നത് ഹർഷവർധൻ എന്ന കൊച്ചു പയ്യൻ തന്നെ. നീലക്കോട്ടും കണ്ണടയും ധരിച്ചെത്തിയ പയ്യൻ മാധ്യമങ്ങൾക്കു മുന്നിൽ വലിയൊരു സംഭവമായി മാറി വളരെ പെട്ടെന്നാണ്.

harsha.jpg.image.784.410

പത്താംക്ലാസുകാരനായ ഹർഷൻ ഗുജറാത്ത് സർക്കാരുമായി അഞ്ചുകോടി രൂപയുടെ വ്യവസായ കരാരാണ് കഴിഞ്ഞ ദിവസം ഒപ്പിട്ടത്. ലോക ടെക്, പ്രതിരോധ മേഖലയില്‍ തന്നെ വൻ വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന വലിയൊരു കണ്ടുപിടിത്തതിനാണ് ഹർഷനു സർക്കാർ ഇത്രയും വലിയ അംഗീകാരം നൽകിയത്. ഒരു പത്താം ക്ലാസുകാരനായ ഹർഷന്റെ ബിസിനസ് പദ്ധതിയും സ്വപ്നങ്ങളും കേട്ടാൽ ആരും അദ്ഭുതപ്പെടും. ഹർഷൻ സ്വന്തമായി വികസിപ്പിച്ചെടുത്ത ഡ്രോണുകള്‍ (വിദൂര നിയന്ത്രിത ആളില്ലാ വിമാനം) ഭൂമിയിലെ കുഴിബോംബുകള്‍ കണ്ടത്തെി നിര്‍വീര്യമാക്കാൻ ശേഷിയുള്ളതാണ്. ഈ ഡ്രോൺ കണ്ടുപിടിച്ചതിനാണ് ഗുജറാത്ത് സർക്കാർ ഹർഷനു അഞ്ചു കോടി രൂപയുടെ കരാർ നൽകി അംഗീകാരം നൽകിയത്. ഡ്രോണിന്റെ വാണിജ്യ നിര്‍മാണത്തിന് സംസ്ഥാന ശാസ്ത്ര-സാങ്കേതിക മന്ത്രാലയം അനുമതി നല്‍കി കഴിഞ്ഞു. പഠിക്കുമ്പോള്‍ തന്നെ ഒഴിവുസമയം കണ്ടെത്തിയാണ് ഹർഷൻ പരീക്ഷണാടിസ്ഥാനത്തിൽ മൂന്ന് ഡ്രോണുകൾ നിർമിച്ചത്. പിന്നീട് ഇത് വാണിജ്യാടിസ്ഥാനത്തിൽ വിതരണം ചെയ്യാനുള്ള നീക്കമായി.

ഡ്രോണ്‍ പറക്കുന്നതും നിർമാണവും ടെലിവിഷനിൽ കണ്ടാണ് ഹര്‍ഷൻ ഇതിന്റെ പിന്നാലെ പോകുന്നത്. യുദ്ധഭൂമിയില്‍ പലപ്പോഴും കുഴിബോംബുകള്‍ പൊട്ടി നിരവധി സൈനികരാണ് മരിക്കുന്നത്. ചിലപ്പോൾ ഇത്തരം ബോംബുകൾ നിര്‍വീര്യമാക്കുമ്പോഴും സൈനികര്‍ക്ക് വന്‍ അപകടങ്ങള്‍ സംഭവിക്കാറുണ്ട്. ഇതെല്ലാം ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഹർഷനെ പുതിയ കണ്ടത്തെലിലേക്ക് നയിച്ചത്.

മൂന്നു ഡ്രോണുകൾ നിർമിക്കാൻ ഹർഷനു ചെലവായത് കേവലം അഞ്ചുലക്ഷം രൂപയില്‍ താഴെയാണ്. ഇതിൽ മൂന്നു ലക്ഷം രൂപ രക്ഷിതാക്കളും രണ്ടു ലക്ഷം രൂപ സര്‍ക്കാരും നൽകി. ഇന്‍ഫ്രാറെഡ്, ആര്‍ജിബി സെന്‍സര്‍, തെര്‍മല്‍ മീറ്റര്‍, 21 മെഗാപിക്സല്‍ ക്യാമറ, ഷട്ടര്‍ എന്നിവയുടെ സഹായത്തോടെയാണ് ഈ ഡ്രോൺ പ്രവർത്തിക്കുന്നത്. ഭൂനിരപ്പില്‍ നിന്ന് രണ്ടടി ഉയരത്തില്‍ പറന്ന് എട്ട് ചതുരശ്ര മീറ്റര്‍ ദൂരപരിധിയിൽ വരെ സിഗ്നലുകൾ അയക്കാൻ ഈ ഡ്രോണിനു സാധിക്കും.

യുദ്ധഭൂമിയിൽ എവിടെ കുഴിബോംബുകള്‍ കണ്ടത്തെിയാലും ഉടനെ കൃത്യമായ സ്ഥാനം ഡ്രോണ്‍ നിയന്ത്രിക്കുന്നവരുടെ സാങ്കേതിക സംവിധാനത്തിനു സിഗ്നല്‍ വഴി കൈമാറും. 50 ഗ്രാം ഭാരമുള്ള ബോംബ് വഹിച്ച് പറക്കാനും ഈ ഡ്രോണിനു കഴിയും. ചില സമയങ്ങളിലെങ്കിലും ബോംബുമായി പറന്നുചെന്ന് കുഴിബോംബ് തകർക്കാനും സാധിക്കും. ഈ കാര്യങ്ങളെല്ലാം വിലയിരുത്തുമ്പോൾ സദസ്സ് ഒന്നടങ്കം കൈയ്യടിക്കുന്നുണ്ടായിരുന്നു.

ഈ ഗുജറാത്തി പയ്യനു ഇനി മുതൽ വലിയ ബിസിനസ് സാധ്യതകളാണ് വരാൻ പോകുന്നത്. ഗുജറാത്തി സർക്കാരുമായി തുടങ്ങിവെച്ച ബിസിനസ് ലോകം ഒന്നടങ്കം വ്യാപിപ്പിക്കണമെന്നതാണ് ഹർഷവർധൻ സ്വപ്നം കാണുന്നത്. ഇതിന്റെ തുടക്കമെന്നോണം എയറോബോട്ടിക്സ് എന്ന പേരില്‍ കമ്പനിയും രൂപവത്കരിച്ചു. ഡ്രോണിന് പകര്‍പ്പവകാശത്തിനുള്ള അപേക്ഷയും നല്‍കി.

ഡ്രോണിനു പേറ്റന്റ് കിട്ടിയാൽ നിരവധി പദ്ധതികൾ മനസ്സിലുണ്ടെന്നും ഹർഷവർധൻ പറഞ്ഞു. അടുത്ത ലക്ഷ്യം ഇതാണ്– ഗൂഗിൾ, ആപ്പിൾ തുടങ്ങിയ കമ്പനികളുമായി കരാറിലേർപ്പെടുക. ലോകോത്തര കമ്പനികളായ ഗൂഗിൾ, ആപ്പിൾ എന്നീ കമ്പനികളേക്കാളും തന്റെ കമ്പനി വലുതാകുമെന്നും ഹർഷവർധൻ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഹർഷവർധൻ നേരത്തെ തന്നെ ഗൂഗിള്‍ ആസ്ഥാനം സന്ദര്‍ശിച്ചിട്ടുണ്ട്. ബാപ്പുനഗറിലെ സര്‍വോദയ് വിദ്യാമന്ദിര്‍ സ്കൂള്‍ വിദ്യാര്‍ഥിയാണ് ഹർഷവർധൻ. പിതാവ് പ്രധ്യുമാന്‍സിന്‍ഹ് സാല നരോദയിലെ പ്ളാസ്റ്റിക് കമ്പനിയിലെ അക്കൗണ്ടന്‍റാണ്. അമ്മ നിഷബ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :