E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 24 2017 05:35 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഇന്നലെ വരെ തെരുവിൽ ഭിക്ഷയെടുത്ത് ഉപജീവനം, ഇന്ന്!!! ഞെട്ടിക്കും ഈ മാറ്റം!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

destitue
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒരു വർഷം മുൻപു വരെ തെരുവിൽ അലയുന്ന ഒരു ഭിക്ഷക്കാരനായിരുന്നു അയാൾ. പക്ഷേ നാടകീയമായ ഒരു മാറ്റം ഇന്ന് അയാളുടെ ജീവിതത്തെ കീഴ്മേൽ മറിച്ചിരിക്കുന്നു. ഒരു കപ്പ് കാപ്പിയിലും ഒരു സാൻഡ്‌വിച്ചിലും തുടങ്ങിയ വലിയ മാറ്റത്തിന്റെ കഥ ഇങ്ങനെ; ഡേവിഡ് എന്നാണു കഥാപാത്രത്തിന്റെ പേര്. വടക്കു പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ചെസ്റ്ററിലുള്ള ഒരു ഭിക്ഷക്കാരനായിരുന്നു അയാൾ. ആരെങ്കിലും കൊടുക്കുന്ന ഭക്ഷണവും ചില്ലറയും കൊണ്ട് ജീവിച്ചു പോന്നിരുന്നയാൾ. ഭിക്ഷയാചിച്ച് ഒരിക്കൽ അയാൾ ചാരിറ്റി സപ്പോർട്ടിങ് ഹോംലെസ് അസിസ്റ്റിങ് റെഫ്യൂജീസ്(ഷെയർ) എന്ന സ്ഥാപനത്തിന്റെ ഷോപ്പിലെത്തി. ആരോരുമില്ലാതെ അലഞ്ഞു നടക്കുന്നവർക്ക് ആശ്രയം നൽകുന്ന ഒരു സ്ഥാപനമാണിത്. അവിടെനിന്ന് പ്രദേശവാസിയായ ഒരാൾ ഒരു കാപ്പിയും സാൻഡ്‌വിച്ചും വാങ്ങി നൽകി. ഒപ്പം കുറച്ചു പൈസയും. ഷെയറിനൊപ്പം പ്രവർത്തിക്കുന്ന ചെസ്റ്റേഴ്സ് എയ്ഡ് ടു ദ ഹോംലെസ്(ക്യാച്ച്) എന്ന സംഘടന ഡേവിഡിനെ കാണുകയും ഷെയറിനൊപ്പം ക്ഷണിക്കുകയും ചെയ്തു. അങ്ങനെ ഡേവിഡ് അവർക്കൊപ്പം സന്നദ്ധ പ്രവർത്തനത്തിൽ മുഴുകി. കഴിഞ്ഞ ദിവസം ഡേവിഡിനെ അവർ ഒരു ഇന്റർവ്യൂവിനു സഹായിച്ചു. നല്ല കോട്ടും സ്യൂട്ടും ഇടുവിച്ച്, നല്ലൊരു സിവിയും തയാറാക്കി എല്ലാ ആശംസകളും നേർന്ന് ഇന്റ‍ർവ്യൂവിനു വിട്ടു. പിറ്റേന്നു ഡേവിഡ് തിരിച്ചെത്തി. ഇന്റർവ്യൂ ജയിച്ചു. ജോലി കിട്ടി. അങ്ങനെ തെരുവിൽ അലഞ്ഞു നടന്നിരുന്ന ഡേവിഡ് നല്ലൊരു ജോലിക്കാരനായി. ഷെയർ ഷോപ്പ് ചെസ്റ്ററിന്റെ ഫേസ്ബുക്ക് പേജിൽ ഡേവിഡിന്റെ കഥ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തു. ഭിക്ഷക്കാരനായി നടന്ന ഡേവിഡിന്റെയും ജോലിക്കാരനായി മാറിയ ഡേവിഡിന്റെയും ചിത്രങ്ങളോടെയാണു പോസ്റ്റ്. 

തന്റെ കഥ ഫേസ്ബുക്കിലൂടെ മറ്റുള്ളവരെ അറിയിക്കണമെന്നു ഡേവിഡാണു പറഞ്ഞത്. തെരുവോരങ്ങളിൽ അലയുന്നവർക്കുള്ള ഒരു ഉപദേശമാകും ഈ പോസ്റ്റ്. സന്നദ്ധ പ്രവർത്തനത്തിലേക്കു തിരിയാൻ തെരുവിലുള്ളവർ തയാറാകണം. ഒപ്പം പൊതുജനങ്ങൾക്ക് സന്നദ്ധ പ്രവർത്തനത്തെക്കുറിച്ചുള്ള പാഠങ്ങൾ പറഞ്ഞു കൊടുക്കണമെന്നും ഡേവിഡ് പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :