E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 27 2017 11:31 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പിറന്ന 'വേഷ'ത്തില്‍ ഉറങ്ങാം; ആരോഗ്യത്തിനും സമ്പത്തിനും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

child
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ന്യൂയോര്‍ക്ക്∙പിറന്ന പടി ഉറങ്ങുന്നത് ആരോഗ്യവും സമ്പത്തും വര്‍ധിപ്പിക്കുമെന്നു പുതിയ പഠനം. റോച്ചസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് വസ്ത്രങ്ങള്‍ ഒഴിവാക്കിയുള്ള ഉറക്കത്തിന്റെ പ്രയോജനങ്ങളെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഉണര്‍ന്നിരിക്കുമ്പോള്‍ ശരീരത്തില്‍ നടക്കുന്ന സിരാസംബന്ധമായ പ്രവര്‍ത്തനങ്ങളുടെ ഉപോല്‍പ്പന്നമായ വിഷലിപ്ത പ്രോട്ടീനുകള്‍ തലച്ചോറ് ന്യൂറോണുകളില്‍നിന്ന് നീക്കം ചെയ്യുന്നത് ആളുകള്‍ ഉറങ്ങുമ്പോഴാണ്. ഗാഢനിദ്ര ലഭിച്ചില്ലെങ്കില്‍ വിഷമയമായ പ്രോട്ടീനുകള്‍ തലച്ചോറില്‍ നിന്നു നീക്കം ചെയ്യപ്പെടില്ല. ഇതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചിന്താശക്തിയെയാണ് പ്രതികൂലമായി ബാധിക്കുന്നത്. ഇതു ക്രമേണ വിവരങ്ങള്‍ ശേഖരിക്കാനും പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനുമുള്ള തലച്ചോറിന്റെ ശേഷി ഇല്ലാതാക്കും. ക്രിയാത്മകത പൂര്‍ണമായി നശിക്കുകയും വൈകാരിക പ്രതികരണ തല്‍പരത വര്‍ധിക്കുകയും ചെയ്യും. 

നഗ്നരായി ഉറങ്ങുന്നത് ശരീരഭാരം കുറയ്ക്കാനും ഉപകരിക്കുമെന്ന് യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ഇത്തരത്തില്‍ ഉറങ്ങുമ്പോള്‍ ശരീരത്തിന്റെ താപനില കുറയുന്നതിനാല്‍ അത് ക്രമീകരിക്കാനായി ശരീരം സ്വമേധയാ ബ്രൗണ്‍ ഫാറ്റ് ഉത്പാദിപ്പിക്കാന്‍ ശ്രമിക്കും. കലോറി കത്തിച്ചാണ് ബ്രൗണ്‍ ഫാറ്റ് താപനില ഉയര്‍ത്തുന്നത്. ശരീരത്തിലെ മറ്റേത് അവയവവും ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ 300 തവണ അധികമാണിതെന്നു പഠനത്തില്‍ പറയുന്നു. ഇത്തരത്തില്‍ കലോറി കത്തുന്നതിലൂടെ ശരീരഭാരം കുറയുകയും ചെയ്യും. ശരീരത്തിലെ രക്തചംക്രമണം വര്‍ധിക്കാനും വസ്ത്രങ്ങള്‍ ഒഴിവാക്കിയുള്ള ഉറക്കം ഗുണകരമാണ്. മികച്ച നിദ്ര ലഭിക്കുമ്പോള്‍ വളര്‍ച്ചാ ഹോര്‍മോണും മെലാടോനിനും ശരീരത്തില്‍ കൂടുതല്‍ പുറത്തുവിടും. ഇത് പെട്ടെന്നു ജരാനര ബാധിക്കാതിരിക്കാന്‍ നല്ലതാണെന്നു ഗവേഷകര്‍ പറയുന്നു. 

ഇതിനൊക്കെ പുറമേ നഗ്നരായി ഉറങ്ങുന്നത് നിങ്ങള്‍ക്കു തന്നെ നിങ്ങളിലുളള വിശ്വാസം വര്‍ധിപ്പിക്കാന്‍ ഉതകുമെന്നും ശരീരത്തില്‍ ഉണ്ടാകുന്ന വിശ്വാസം മനസിനു കരുത്തേകുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. മെല്‍ബണ്‍ സര്‍വകലാശാല നടത്തിയ പഠനത്തില്‍ ആത്മവിശ്വാസമുള്ളവര്‍ സമ്പാദിക്കുന്നതിന്റെ പകുതി മാത്രമാണ് അതു കുറവുള്ളവര്‍ക്കു നേടാന്‍ കഴിയുന്നത്.  

 

പൂർണ്ണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :