E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 13 2017 03:30 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഇത് വെറും ഒരു പെയിന്റിങ്ങല്ല; ലൈംഗികാതിക്രമങ്ങളുടെ നേർ ചിത്രം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

body-map-article
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യൂണിവേഴ്സിറ്റി പ്രൊജക്ടിന്റെ ഭാഗമായി ചില രൂപരേഖകൾ വരയ്ക്കാനാണ് എമ്മ കെൻസെർ എന്ന 19കാരിയോടും സഹപാഠികളോടും ആവശ്യപ്പെട്ടിരുന്നത്. എല്ലാവരും ഭൂപടങ്ങളും നദികളും രാജ്യങ്ങളും നഗരങ്ങളുമെല്ലാം കാൻവാസിൽ പകർത്തിയപ്പോൾ എമ്മ അൽപം വ്യത്യസ്ഥയായി. ചിത്രം ശരിക്കും ഒരു പെൺകുട്ടിയുടെ ശരീരത്തിൽ ഏൽക്കുന്ന ലൈംഗികാതിക്രമത്തിന്റെ നേർചിത്രമായി മാറിയതോടെ ശ്രദ്ധേയമാകുകയായിരുന്നു. ശരിക്കും കണ്ണീരണിയിക്കുന്ന ചിത്രം. 

ഒരു പെൺകുട്ടിയുടെ ശരീരത്തിലേൽക്കുന്ന സ്പർശനങ്ങളുടെ രൂപരേഖയായിരുന്നു എമ്മ വരയ്ക്കാൻ ശ്രമിച്ചത്. തന്റെ സുഹൃത്തുക്കളിൽ ഒരാളുടെ ഫോട്ടോ എടുത്ത് ആൾ വലിപ്പത്തിൽ തന്നെയുള്ള പ്രിന്റെടുത്തു. പിന്നെ കൈ ഉപയോഗിച്ചായിരുന്നു പെയിന്റിങ്. ഒരോ സ്പർശങ്ങളും വ്യത്യസ്ഥ നിറങ്ങൾ നൽകി വിശദീകരിക്കുകയായിരുന്നു എമ്മ ചെയ്തത്. പർപ്പിൾ, നീല നിറങ്ങൾ മാതാപിതാക്കളുടെ സ്പർശങ്ങളായി രേഖപ്പെടുത്തി. പച്ചയും മഞ്ഞയും സഹോദരങ്ങളും ബന്ധുക്കളുമായി കാണിച്ചു. ഓറഞ്ച് നിറത്തിലെ സ്പർശങ്ങൾ കാമുകന്റേതായിരുന്നു. പക്ഷെ ചുവന്ന നിറങ്ങൾ. അത് താൻ തൊടരുത് എന്നു പറഞ്ഞിട്ടും തന്നെ തൊട്ടവരുടേത് എന്നു രേഖപ്പെടുത്തിയാണ് അവൾ വരച്ചത്. സ്വകാര്യ ഭാഗങ്ങളിലും മറ്റും തന്റെ അനുവാദമില്ലാതെ സ്പർശിച്ചവരെ കാണിക്കുന്നതായിരുന്നു ചുവപ്പു നിറം. 

bodymap

എമ്മയുടെ ഹൃദയം തുറന്നുകാണിച്ച ചിത്രം ട്വിറ്ററിൽ ട്വീറ്റ് ചെയ്യപ്പെട്ടതോടെ ഒന്നര ലക്ഷത്തിലേറെ പേരാണ് ചിത്രം റീട്വീറ്റ് ചെയ്തത്. മറ്റ് സമൂഹമാധ്യമങ്ങളിലും ചിത്രം വൈറലായി മാറി. 

Emma
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :