E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 12:48 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പണത്തിനു വേണ്ടി മാതാപിതാക്കൾ എല്ലാം കണ്ടില്ലെന്നു നടിച്ചു, ബലാത്കാരം ചെയ്യപ്പെട്ട ബാലികയുടെ തുറന്നു പറച്ചിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

abuse
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പെൺകുട്ടി സ്വന്തം വീട്ടിൽ സുരക്ഷിതയാണോ ? ആണെന്ന് പറയുന്നവർ വായിക്കണം ഈ പെൺകുട്ടിയുടെ തുറന്നു പറച്ചിൽ. പണത്തിന് വേണ്ടി , അച്ഛന്റെ സുഹൃത്തിന്റെ ലൈംഗീക ആക്രണങ്ങൾക്ക് വിധേയയാകുമ്പോൾ അവൾക്ക് പ്രായം 12 വയസ്സ് മാത്രം. പണത്തിന് മീതെ പരുന്തും പറക്കില്ല എന്ന ചൊല്ല് ഉൾക്കൊണ്ടു തന്നെ, തന്റെ മകളുടെ കണ്ണീരിനു മുന്നിൽ ആ മാതാപിതാക്കൾ നിശ്ശബ്ദരായി. പണം സമ്പാദിക്കുന്നതിനായി കൗമാരക്കാരിയായ തന്റെ മകളെ മാതാപിതാക്കൾ സ്വമേധയാ ശാരീരിക ചൂഷണത്തിനായി വിട്ടു കൊടുക്കുകയായിരുന്നു എന്നറിയുമ്പോൾ ചിന്തിക്കുക, പെൺകുട്ടികൾ സ്വന്തം വീടുകളിൽ സുരക്ഷിതരാണോ എന്ന്?

വടക്കേ ഇന്ത്യയിൽ നിന്നുമാണ് 16 കാരിയായ പെൺകുട്ടിയുടെ തുറന്നു പറച്ചിൽ. അച്ഛന്റെ സ്നേഹത്തിന്റെ തണലിൽ അമ്മയുടെ ശ്രദ്ധയിൽ സമാന പ്രായത്തിലുള്ള പെൺകുട്ടികൾ സന്തോഷത്തോടും സുരക്ഷിതത്തോടും കൂടി വളരുന്നത് കണ്ടാണ് 12 വയസ്സ് വരെ അവളും വളർന്നത്. വീട്ടിൽ സാമ്പത്തികമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു എങ്കിലും തന്റെ മാതാപിതാക്കൾ തന്നെ സംരക്ഷിക്കുമെന്ന ഉറച്ച വിശ്വാസം അവർക്കുണ്ടായിരുന്നു.

ആയിടയ്ക്കാണ് അച്ഛന്റെ സുഹൃത്ത് വീട്ടിലെ സന്ദർകനാകുന്നത്. മാതാപിതാക്കൾക്കൊപ്പം അവളും അദ്ദേഹത്തിൻറെ വീട്ടിൽ പോകുമായിരുന്നു. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന അവസ്ഥയിൽ പണം നൽകി സഹായിക്കുമായിരുന്നു. ആ സമയത്താണ് അച്ഛന്റെ സുഹൃത്തിന്റെ അതിരു കവിഞ്ഞ പെരുമാറ്റം ശ്രദ്ധയിൽ പെട്ടത്. ശരീരത്തിൽ ആവശ്യമില്ലാതെ സ്പർശിക്കുകയും പിച്ചുകയും ചെയ്യുമായിരുന്നു, അയാളോട് അവൾക്ക് ഭയമായിരുന്നു.

പലദിവസങ്ങളിലും ഇത് തുടർന്നു. ഒടുവിൽ ഭയത്തോടു കൂടി അമ്മയോട് അവൾ കാര്യങ്ങൾ പറഞ്ഞു. എന്നാൽ 'അമ്മ അത് കാര്യമായി എടുത്തില്ല. തുടർന്നുള്ള ദിവസങ്ങളിൽ ശാരീരിക പീഡനത്തിന്റെ അളവ് വർദ്ധിച്ചു വന്നു. തന്നെ അച്ഛന്റെ സുഹൃത്ത് ലൈംഗീക പീഡനത്തിന് ഇരയാക്കുകയാണ് എന്ന് അറിഞ്ഞിട്ടും ആ പെൺകുട്ടിക്ക് അത് നിശബ്ദം സഹിക്കേണ്ടി വന്നു. ഒരിക്കൽ വേദന സഹിക്കാനാവാതെ മരത്തടി കൊണ്ട് അവൾ അയാളെ ആക്രമിച്ചു. സംഭവം അറിഞ്ഞ മാതാപിതാക്കൾ അവളെ കൊണ്ട് അയാളുടെ കാലു പിടിച്ചു മാപ്പപേക്ഷിപ്പിച്ചു.

പിന്നീട്, ലൈംഗീക പീഡനത്തിന്റെ ഏറ്റവും ക്രൂരമായ ദിനങ്ങളാണ് കടന്നു പോയത്. അച്ഛനും അമ്മയും ഇതിനെതിരെ പ്രതികരിച്ചില്ല. 16 വയസ്സ് വരെ ഇത്തരത്തിലുള്ള ലൈംഗീക ആക്രമണം തുടർന്ന് വന്നു. 16 വയസ് കഴിഞ്ഞപ്പോൾ ഒരു ദിവസം കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ പോലും കഴിയാതെ രക്തസ്രാവവുമായി അവൾ കിടന്നു. വേറെ നിവൃത്തിയില്ലാതെ മാതാപിതാക്കൾ അവളെ ആശുപത്രിയിൽ എത്തിച്ചു.

ലൈംഗീക അവയവത്തിലും ഗർഭപാത്രത്തിലും കുടലിലും മാരകമായ മുറിവേറ്റ നിലയിലായിരുന്നു അവൾ. ഡോക്ടർമാരുടെ ചോദ്യത്തിന് മുന്നിൽ മാതാപിതാക്കൾ ഒന്നും അറിയാത്തവരെ പോലെ പെരുമാറി. ഒടുവിൽ ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം അവൾ വീട്ടിലേക്ക് മടങ്ങി. തന്റെ ജീവിതം തകർക്കുന്നതിന് കൂട്ട് നിന്ന പണക്കൊതിയന്മാരായ മാതാപിതാക്കളെ സ്നേഹിക്കാൻ അവൾക്ക് കഴിയില്ല. എങ്കിലും അവൾ ഇന്നും അവർക്കൊപ്പം ജീവിക്കുന്നു. അവർ ചെയ്ത തെറ്റിന് ദൈവം ശിക്ഷ നൽകും എന്ന പ്രതീക്ഷയിൽ.

തന്നെ പീഡിപ്പിച്ച വ്യക്തി കാൻസർ ബാധയെ തുടർന്ന് മരിച്ചത് ദൈവത്തിന്റെ അത്തരത്തിലുള്ള ഒരു തീരുമാനമായി അവൾ കാണുന്നു. നമ്മുടെ വീടുകളിൽ മാതാപിതാക്കളുടെ സംരക്ഷണയിൽ പോലും പെൺകുട്ടികൾ സുരക്ഷിതരല്ല എന്ന് തെളിയിക്കാൻ ഇത്തരം മുഖമില്ലാത്തവരുടെ തുറന്നു പറച്ചിലുകൾക്ക് കാതോർക്കാം.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :