E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 16 2017 04:45 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

സൈനസ് അണുബാധ ഒരു നടിയുടെ ജീവനെടുത്ത ദുരന്ത കഥ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

synus
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മൂക്കിലുണ്ടായ അണുബാധയെത്തുടർന്നു മുഖം മുഴുവൻ പഴുത്ത നടി മരണത്തിനു കീഴടങ്ങി. വിയറ്റ്നാമിൽ നിന്നുള്ള  24 കാരി ട്രാൻ തി യെൻ ഹുങ് ആണു അജ്ഞാത രോഗത്തെയും തുടർന്നുള്ള ചികിത്സാ പിഴവിനെയും തുടർന്നു മരണത്തിനു കീഴടങ്ങിയത്. മൂക്കിനുള്ളിൽ ചെറിയ വേദനയായി തുടങ്ങിയ സൈനസൈറ്റിസ് എന്ന അസുഖം അവസാനം മുഖത്തെ മുഴുവൻ കീഴടക്കുകയായിരുന്നു.

ഒരു വർഷം മുൻപാണ് ഹുങ്ങിന് മൂക്കിനുള്ളിൽ ചെറിയ വേദന തുടങ്ങുന്നത്. ആദ്യം ചെറിയ മരുന്നൊക്കെ കഴിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല. വേദന കൂടിവന്നതോടെ വിദഗ്ധ ചികിത്സയിക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. സൈനസൈറ്റിസ് മൂലമുണ്ടായ അണുബാധയാണു മൂക്കിനുള്ളിൽ വേദനയ്ക്കു കാരണമായതെന്നു കണ്ടെത്തി ആശുപത്രി അധികൃതർ മരുന്നു നൽകി. അസുഖം ശമിക്കാതിരുന്നതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയയാകാൻ ഡോക്ടർമാർ നിർദേശിച്ചു.

എന്നാൽ ഭീകരമായിരുന്നു ശസ്ത്രക്രിയയുടെ ഫലം. അണുബാധ വ്യാപിക്കാനേ ശസ്ത്രക്രിയ ഉപകാരപ്പെട്ടുള്ളൂ. മൂക്കിൽനിന്നു വായിലേക്കും മുഖത്തിന്റെ വശങ്ങളിലേക്കും അണുബാധ വ്യാപിച്ചു. പഴുത്തു വീർക്കാൻ തുടങ്ങി. പോകാവുന്ന എല്ലാ ആശുപത്രികഴിലും മാതാപിതാക്കൾ അവളെ കൊണ്ടുപോയി. ഒരിടത്തുനിന്നും രോഗശമനം ലഭിച്ചില്ല. ഏതാണ് 500 മില്യൺ വിയറ്റ്നാം ഡോളർ മകളുടെ ചികിത്സയ്ക്കായി മാതാപിതാക്കൾ ചെലവാക്കി. എല്ലാം വെറുതേയായിരുന്നു.

മുഖം പൂർണമായി പഴുത്ത് അളിഞ്ഞതോടെ ഭക്ഷണം കഴിക്കാൻപോലും കഴിയാതായി. അവസാനം കഴിഞ്ഞ ഡിസംബർ 27ന് അവൾ മരണത്തിനു കീഴടങ്ങി. 

എന്താണ് സൈനസും സൈനസൈറ്റിസും

മൂക്കിനു ചുറ്റുമായി വായു നിറഞ്ഞു നിൽക്കുന്ന പൊള്ളയായ അറകളാണു സൈനസുകൾ. ഈ അറകൾക്കുണ്ടാകുന്ന നീരുവീക്കമാണ് സൈനസൈറ്റിസ്.

ഒരോ സൈനസുകളുടെയും ഉൾവശത്ത് ശ്ലേഷ്മസ്തരം (മ്യൂക്കസ് മെബ്രൈൻ) എന്നറിയപ്പെടുന്ന ചർമാവരണമുണ്ട്. ഈ സ്തരത്തിലെ ഗ്രന്ഥികൾക്കുള്ളിൽ നിന്ന് എപ്പോഴും ശ്ലേഷ്മം സ്രവിച്ചുകൊണ്ടിരിക്കും. സൈനസുകളെ എപ്പോഴും ഈർപ്പമുള്ളതാക്കി നിലനിറുത്തുകയാണ് ഈ ശ്ലേഷ്മസ്രവം കൊണ്ടു സാധിക്കുന്നത്. അലർജി, ജലദോഷം തുടങ്ങിയവമൂലം സൈനസിനകത്തെ ശ്ലേഷ്മചർമം വീർത്തു വരുമ്പോൾ ഒാസ്ടിയ ദ്വാരം അടഞ്ഞ് അറകളിലേക്ക‍ുള്ള വായുസഞ്ചാരം നിലയ്ക്കുന്നു. ഇതോടെയാണ് അണുബാധയ്ക്ക് കളമൊരുങ്ങുന്നത് സൈനസുകളിൽ ഉൽപാദിപ്പിക്കപ്പെടുന്ന ശ്ലേഷ്മം അവിടെത്തന്നെ കെട്ടിക്കിടക്കപ്പെട്ട് അണുസംക്രമണം തുടങ്ങുന്നു.

മൂക്ക‍‍ിന്റെ ഉൾഭാഗത്തും സൈനസുകളുടെയും പ്രതലത്തിൽ ഈർപ്പാവസ്ഥയിൽ ചലനസ്വഭാവമുള്ള (Cilla) സിലിയ എന്ന അതിസൂക്ഷ്മരോമങ്ങളാൽ നിബിഡമാണ്. ആരോഗ്യമുള്ള അവസ്ഥയിൽ ഇവയുടെ ചലനം കൊണ്ടു സൈനസുകളിലും മൂക്കിനുൾഭാഗത്ത് ഉൽപാദിപ്പിക്കപ്പെടുന്ന ശ്ലേഷ്മത്തെ ഒഴുക്കി തൊണ്ടയിൽ എത്തിക്കുന്നു. ഇവയുടെ പ്രവർത്തനം നിലയ്ക്കപ്പെ‌ടുമ്പോഴും സൈനസൈറ്റിസ് ഉണ്ടാവുന്നു.

സൈനസുകളിൽ നീർവീക്കം വരുന്നതിനു പല കാരണങ്ങളുമുണ്ട്. അന്തരീക്ഷത്തിലെ പൊടി, മാലിന്യങ്ങൾ, വീട്ടിനുള്ളിലെ പൊടി, ചെള്ളിന്റെ വിസർജ്യത്തിലെ അതിസൂക്ഷ്മമായ മാംസ്യം, ബാക്ട‍ീരിയ, വൈറസുകൾ, ഫംഗസുകൾ, അതിസൂക്ഷ്മമായ പൂമ്പൊടിയിലെ പോളൻ തുടങ്ങിയവയാണ്.

രോഗനിർണയം, ചികിത്സ

ലക്ഷണങ്ങൾ കൊണ്ടുതന്നെ സാധാരണനിലയിൽ സൈനസൈറ്റിസ് മനസ്സിലാക്കാനാവും. എന്നാൽ പഴകിയ സൈനസൈറ്റിസും അതിന്റെ ഗൗരവാവസ്ഥയും കൃത്യമായി മനസ്സിലാക്കാൻ മറ്റ് പരിശോധനകളും വേണ്ടിവരാം. സാധാരണ എക്സ്‍റേയിലൂടെ കൃത്യമായി കണ്ടെത്താനാവില്ല. റൈനോസ്കോപ്പി എന്ന നാസൽ എൻഡോസ്കോപ്പി ഉപയോഗിച്ചാണ‍ു സൈനസൈറ്റിസ് രോഗനിർണയം സാധ്യമാക്കപ്പെട‍ുന്നത്.

വിവിധ ചികിത്സാ ശാഖകളിൽ നിരവധി ചികിത്സാ രീതികൾ സൈനസൈറ്റിന് ഉണ്ടെങ്കിലും ലക്ഷണങ്ങൾ പരിഹരിക്കാനോ ആശ്വാസം നൽകാനോ നിയന്ത്രിച്ചു നിർത്താനോ മാത്രമേ സാധിക്കുകയുള്ളൂ. ചികിത്സയുടെ പ്രാഥമിക ലക്ഷ്യം രോഗപ്രതിരോധശേഷി വർധിപ്പിക്കുക, വീക്കം കുറയ്ക്കുക, അണുബാധ കുറയ്ക്കുക, അറകളിലെ വായുസഞ്ചാരം, സ്രവങ്ങളുടെ ഒഴുക്ക് ഇവ ക്രമീകരിക്കുന്നതിന് അറകളിൽ നിന്നുള്ള സൂക്ഷ്മദ്വാരങ്ങൾ തുറന്നിരിക്കാൻ ഇടവരുത്തുക തുടങ്ങിയവയാണ്. ഈ ഘട്ടത്തിൽ രോഗത്തിന്റെ പ്രതിരോധമാണ് എറ്റവും പ്രധാന രക്ഷാമാർഗം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :