E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 27 2017 11:35 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഈ കുട്ടിയാണോ കോപ്പിയടിച്ചത്? ജിഷ്ണുവിന്റെ പ്രീ പെയ്ഡ് ഇലക്ട്രിസിറ്റി മീറ്റർ കണ്ടുപിടിത്തം വൈറലാകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jishnu1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഈ കുട്ടിയാണോ കോപ്പിയടിച്ചത്? ജിഷ്ണുവിന്റെ പ്രീ പെയ്ഡ് ഇലക്ട്രിസിറ്റി മീറ്റർ കണ്ടുപിടിത്തം വൈറലാകുന്നു

ഈ കുട്ടിയാണോ കോപ്പിയടിച്ചത്? ജീവനൊടുക്കിയ ജിഷ്ണുവിന്റെ പ്രീ പെയ്ഡ് ഇലക്ട്രിസിറ്റി മീറ്റർ കണ്ടുപിടിത്തം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു, മന്ത്രി വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ച് അമ്മ

പ്രീ പെയ്ഡ് വൈദ്യുതിയുടെ സാധ്യത പങ്കുവച്ച് ശ്രദ്ധനേടിയ ജിഷ്ണു പ്രണോയിയെക്കുറിച്ചുള്ള പഴയ പത്രക്കട്ടിങ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. പേരോട് എംഐഎംഎച്ച്എസ്എസ്സിലെ വിദ്യാർഥി ആയിരിക്കേ ശാസ്ത്ര പ്രദർശനത്തിൽ ജിഷ്ണു അവതരിപ്പിച്ച ആശയത്തിന്റെ പത്രക്കട്ടിങാണ് ‘ ഈ കുട്ടിയാണോ കോപ്പിയടിച്ചത്’ എന്ന പേരിൽ പ്രചരിക്കുന്നത്. തൃശൂർ പാമ്പാടി നെഹ്റു കോളജിലെ വിദ്യാർഥിയായിരുന്ന ജിഷ്ണുവിന്റെ ആത്മഹത്യ വിവാദമായ സാഹചര്യത്തിലാണ് പോസ്റ്റ് പ്രചരിക്കുന്നത്. അതിനിടെ ഇന്നലെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ജിഷ്ണുവിന്റെ വീട്ടിലെത്തിയപ്പോൾ അതു വികാര നിർഭരമായ രംഗങ്ങൾക്കു സാക്ഷ്യം വഹിച്ചു.

‘‘ഇനി ഒരു അമ്മയുടെ മുൻപിലും താങ്കൾ ഇങ്ങനെ വന്നിരിക്കാൻ ഗതി വരരുത്. എന്റെ മകനെ ഇല്ലാതാക്കിയവർ ആരായാലും അവർക്ക് കനത്ത ശിക്ഷ വാങ്ങിക്കൊടുക്കണം’’ പാമ്പാടി നെഹ്റു കോളജിലെ ഹോസ്റ്റലിൽ മരിച്ച ജിഷ്ണുപ്രണോയിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തിയ മന്ത്രിയോട് ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തിയ അഭ്യർഥന കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. മഹിജയ്ക്കു പറയാനുണ്ടായിരുന്നത് സൽസ്വഭാവിയായ, പഠനത്തിൽ മികവ് പുലർത്തിയ മകനെക്കുറിച്ചായിരുന്നു.‘‘പരീക്ഷയിലൊക്കെ ജയിച്ച കാര്യം എന്നോട് ഫോണിൽ പറഞ്ഞതാണവൻ. എന്നിട്ട് അവൻ ജീവനൊടുക്കിയെന്നു പറഞ്ഞാൽ‌ അതു വിശ്വസിക്കാനേ കഴിയുന്നില്ല.’’– ജിഷ്ണുവിന്റെ അച്ഛൻ അശോകനും മഹിജയും ഒരേ സ്വരത്തിൽ മന്ത്രിയോടു പറഞ്ഞു. എൻജിനീയറാകണമെന്നത് എട്ടാം ക്ലാസുമുതൽ ജിഷ്ണുവിന്റെ ലക്ഷ്യമായിരുന്നെന്നും അതിനായി നന്നായി പഠിച്ചിരുന്നെന്നും മാതാപിതാക്കൾ പറഞ്ഞു. മകനില്ലാത്ത ലോകത്ത് തനിക്ക് എന്തിനാണ് ജോലിയെന്ന് താനിനി എങ്ങോട്ടും പോകുന്നില്ലെന്നും മഹിജ പൊട്ടിക്കരഞ്ഞു പറഞ്ഞു.

പൂർണരൂപം വായിക്കാം 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :