E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 21 2017 09:02 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

എലിയുടെ ഉടലും പൂച്ചയുടെ തലയുമായി വിചിത്ര ജീവികള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Image grabbed from youtube video

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദക്ഷിണാഫ്രിക്കയിലെ റസ്റ്റന്‍ബര്‍ഗിലെ ഒരു വീട്ടിലാണ് എലിയുടെ ഉടലും പൂച്ചയുടെ തലയുമുള്ള വിചിത്രജീവികളെ കണ്ടെത്തിയത്. അടുക്കളയിലെ കബോർഡിനുള്ളിൽ വിചിത്ര ശബ്ദം കേട്ടു വീട്ടുകാർ പരിശോധിച്ചപ്പോഴാണ് ഈ ജീവികളെ കണ്ടെത്തിയത്. പൂച്ചക്കുട്ടികളാണെന്ന് ആദ്യം കരുതിയെങ്കിലും ഉടല്‍ എലിയുടേതു പോലെയാണെന്നു മനസ്സിലാക്കിയ വീട്ടുകാര്‍ ഭയന്നു. വിചിത്ര ജീവികളെ കണ്ടു ഭയന്ന വീട്ടുകാർ ഉടൻതന്നെ സമീപത്തുള്ള പാസ്റ്ററെ വിളിച്ചുവരുത്തി. ശപിക്കപ്പെട്ട ജീവികളാണെന്നു പറഞ്ഞ് അദ്ദേഹം അവയിൽ നാലെണ്ണത്തിനെ വകവരുത്തി.

ഇതിനിടെ ചിലര്‍ മൃഗസംരക്ഷണ വിഭാഗത്തിനും ഫോണ്‍ ചെയ്തിരുന്നു. ജീവികളെ കൊല്ലരുതെന്ന് അവര്‍ ആവശ്യപ്പെട്ടെങ്കിലും റെസ്ക്യൂ വിഭാഗം എത്തും മുന്‍പേ നാലു ജീവികളെ കൊന്നു കഴിഞ്ഞിരുന്നു. ശേഷിക്കുന്ന രണ്ടു ജീവികളെ വിശദമായ പഠനത്തിനായി മൃഗസംരക്ഷണ വകുപ്പു കൊണ്ടുപോയി. ജനിതക ഘടനയില്‍ എന്തെങ്കിലും കുഴപ്പം പറ്റിയ പൂച്ചകളോ അല്ലെങ്കില്‍ മരപ്പട്ടി ഇനത്തില്‍ പെട്ട ജീവിയുടെ കുഞ്ഞുങ്ങളോ ആകാം ഇതെന്നാണ് പ്രാഥമിക നിഗമനം.

എലിയുടെ ഉടല്‍ എന്ന് വീട്ടുകാര്‍ അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും പൂര്‍ണ്ണമായും ഇക്കാര്യം മൃഗസംരക്ഷണ വകുപ്പ് അംഗീകരിച്ചിട്ടില്ല. പൂച്ചക്കുഞ്ഞുങ്ങളേക്കാള്‍ മെലിഞ്ഞ് നീളം കൂടുതലുണ്ട് ഈ ജീവികൾക്ക്. വാലിനും സാധാരണ പൂച്ചകളുടേതിനേക്കാൾ നീളക്കൂടുതലുണ്ട്. എലിയുമായി ഇവയ്ക്കു സാമ്യമില്ല. അതേസമയം കണ്ടെത്തിയത് സാധാരണ പൂച്ചക്കുട്ടികളെയല്ലെന്ന കാര്യം മൃഗസംരക്ഷണ വകുപ്പും സ്ഥിരീകരിക്കുന്നുണ്ട്. എന്തായാലും ജീവനോടെ കണ്ടെത്തിയ ജീവികളെ വിശദമായ പഠനത്തിനു വിധേയരാക്കിയിരിക്കുകയാണ് മൃഗസംരക്ഷണ വകുപ്പ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :