E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 02 2017 01:28 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മഞ്ഞുമലയിൽ അകപ്പെട്ട കുതിരയെ സഹസികമായി രക്ഷിച്ച‍് യുവാക്കൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മഞ്ഞുമലയിൽ അവശനിലയിൽ കണ്ടെത്തിയ കുതിരയെ രക്ഷിച്ച യുവാക്കളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരങ്ങൾ. യുഎസിലെ ഇഡാഹോയിലുള്ള ബൗൾഡർ മഞ്ഞുമലയിൽ മോട്ടോർ സ്കേറ്റിങ്ങിനെത്തിയ ഒരു സംഘം യുവാക്കളാണ് കുതിരയെ കണ്ടെത്തിയത്. റയാൻ മില്ലർ എന്ന യുവാവായിരുന്നു ഈ സംഘത്തിന്റെ നേതാവ്. മഞ്ഞുമലയിൽ 7700 അടി ഉയരത്തിലായിരുന്നു ഇവർ കാണുമ്പോൾ കുതിര കിടന്നിരുന്നത്. അവശയിലയിൽ മഞ്ഞിൽ പുതഞ്ഞു കിടന്ന കുതിരയ്ക്ക് ആവശ്യത്തിനു ഭക്ഷണവും വെള്ളവും കൊടുത്ത സംഘം ഉടൻ തന്നെ രക്ഷാപ്രവർത്തകരെ വിവരമറിയിച്ചു. റയാൻ മില്ലർ കുതിരയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തതോടെയാണ് സംഭവം ലോകമറിയുന്നത്.

രക്ഷാപ്രവർത്തകർ സംഭവസ്തലത്തെത്തുന്നതുവരെ കുതിരയെ സംഘം പരിചരിച്ചു. കനത്ത ഹിമപാതത്തെ പോലും അവഗണിച്ചാണ് കുതിരയെ രക്ഷിക്കാനായി യുവാക്കളുടെ അഭ്യർത്ഥന പ്രകാരം ഹെലികോപ്റ്ററിയിൽ രക്ഷാപ്രവർത്തകരെത്തിയത്. പ്രതികൂലമായ കാലവസ്ഥയിൽ ലാൻഡിങ് പ്രയാസകരമായതിനാൽ കുതിരയെ കൊണ്ടുപോകാനായി എയർലിഫ്റ്റ് സംവിധാനം ഉപയോഗിച്ചു. ഹെലികോപ്റ്ററിൽ നിന്നും താഴേക്കിട്ട കയറിൽ കുതിരയെ വലിയ ഷീറ്റിൽ പൊതിഞ്ഞ് കയറിൽ സുരക്ഷിതമായി ബന്ധിച്ചതും റയാനും സംഘവുമായിരുന്നു. സാഹസികമായി കുതിരയെയും ചുമന്നു മഞ്ഞുമല പിന്നിട്ട ഹെലികോപ്റ്റർ ഒടുവിൽ സുരക്ഷിതമായി നിലംതൊട്ടു.

ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലുള്ള കുതിരയുടെ നില മെച്ചപ്പെട്ടു വരുന്നതായി അധികൃതർ വ്യക്തമാക്കി. ഈ യുവാക്കളുടെ സമയോചിതമായ ഇടപെടലാണ് കുതിരയുടെ ജീവൻ രക്ഷിച്ചത്. ഇവർ കണ്ടെത്തിയിരുന്നില്ലെങ്കിൽ ദിവസങ്ങൾക്കകം കുതിരയ്ക്കു ജീവൻ നഷ്ടമായേനേയെന്നും ഇവർ അറിയിച്ചു. എന്തായാലും സാഹസികമായി കുതിരയെ രക്ഷിച്ച റയാൻ മില്ലറിനും സംഘത്തിനും ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദന പ്രവാഹമാണ്.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :