E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 03:57 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഐഎഎസ് കവലയിലെ സഹോദരങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ias-family
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആലുവ പറവൂർ റൂട്ടിലെ കോട്ടപ്പുറം ജംക്‌ഷനെ ചിലർ ഐഎഎസ് കവലയെന്നാണു വിളിക്കുന്നത്. സിവിൽ സർവീസ് പരീക്ഷയിലെ ഉയർന്ന റാങ്ക് ഈ കവലയിലെ ഒരു വീട്ടിലേക്കു കയറിച്ചെന്നു, മൂന്നു വട്ടം. അബുമാഷിന്റെയും സുലേഖയുടെയും സ്വന്തം കുന്നിൻപുറത്തു വീട്ടിലേക്ക്. 

അദ്ദേഹത്തിന്റെ മൂന്നു മക്കൾ സ്വപ്നത്തേക്കാൾ തിളക്കമുള്ള നക്ഷത്രങ്ങൾ തങ്ങളുടെ പേരിനൊപ്പം ചേർത്തുവച്ചു, ഷൈല ഐഎഎസ്, അക്ബർ ഐപിഎസ്, ഷൈന ഐഎഎസ്. മാതാപിതാക്കൾപോലും സ്വപ്നം കാണാതിരുന്ന അസുലഭമായ നേട്ടം. സിവിൽ സർവീസിൽ തിളങ്ങിനിൽക്കുന്ന അപൂർവ സഹോദരങ്ങൾ. സാദാ മലയാളം മീഡിയം സ്കൂളിൽ അധ്യാപകനായിരുന്നു കെ. അബു എന്ന അബുമാഷ്. സുലേഖ വീട്ടമ്മയും. 

ഏതു മാതാപിതാക്കളെയും പോലെ മക്കളുടെ നല്ല ഭാവി അവർ സ്വപ്നം കണ്ടു. മക്കൾ അവരുടെ പ്രതീക്ഷകൾക്കു മേലെയെത്തി. 2003ലാണ് മൂത്തമകൾ ഷൈലയ്ക്ക് ഐഎഎസ് ലഭിച്ചത്. 2005ൽ മകൻ അക്ബർ ഐപിഎസ് നേടിയെങ്കിൽ ഇളയ മകൾ ഷൈന 2007ൽ ആ നേട്ടത്തിലെത്തി. ഒരേ സ്കൂളിലും കോളജിലുമായിരുന്നു മൂന്നുപേരുടെയും പഠനം. ആദ്യം ആലുവയ്ക്കടുത്തു കോട്ടപ്പുറം ഗവ. എൽപി സ്കൂളിൽ. എസ്എസ്എൽസി വരെ കോട്ടപ്പുറം കൃഷ്ണൻ ഇളയത് മെമ്മോറിയൽ ഹൈസ്കൂളിൽ. 

വീടു വിട്ടാൽ സ്കൂൾ, സ്കൂൾ വിട്ടാൽ വീട്. അതായിരുന്നു മൂവരുടെയും ദിനചര്യ. അന്നന്നു പഠിപ്പിക്കുന്നത് അന്നുതന്നെ പഠിക്കും. മക്കളെ വരച്ചവരയിൽ നിർത്താൻ അബുമാഷോ ഭാര്യയോ ശ്രമിച്ചില്ല. ക്ലാസിൽ ഒന്നാം സ്ഥാനത്തെത്തണമെന്ന വാശിയൊന്നും മാതാപിതാക്കൾ മക്കളുടെമേൽ അടിച്ചേൽപിച്ചില്ല. ചെറിയ ക്ലാസുകളിൽ അത്യാവശ്യം ഇംഗ്ലിഷും മറ്റും അബുമാഷ് തന്നെ മക്കൾക്കു പറഞ്ഞുകൊടുത്തു. മുതിർന്ന ക്ലാസുകളിലെത്തിയപ്പോൾ പഠനം തനിച്ചായി. പരസ്പരം പഠനത്തിൽ സഹായിച്ചു മുന്നേറുന്ന വഴി. 

എംജി യൂണിവേഴ്സിറ്റി ഒന്നാം റാങ്കോടെയാണ് ഷൈല എംഎ ഇക്കണോമിക്സ് പൂർത്തിയാക്കിയത്. പിന്നാലെ നെറ്റ് പരീക്ഷയും എഴുതി. ജെആർഎഫ് ലഭിച്ചതോടെ പിഎച്ച്ഡി ചെയ്യാൻ ആരംഭിച്ചു. ഒപ്പം യുസി കോളജിൽ ഗെസ്റ്റ് ലക്ചറർ ജോലിയും. ഇതിനിടെ പിഎസ്‌സി എഴുതി കോർട്ട് അസിസ്റ്റന്റായി ജോലി ലഭിച്ചു. അവിചാരിതമായാണ് ഇന്ത്യൻ ഇക്കണോമിക്സ് സർവീസിന് അപേക്ഷിച്ചിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടത്. പരീക്ഷയെഴുതി അഭിമുഖത്തിനു ഡൽഹിയിലെത്തിയെങ്കിലും അവിടെ പരാജയപ്പെട്ടു. പക്ഷേ, ആ യാത്രയാണ് ഷൈലയുടെയും സഹോദരങ്ങളുടെയും വഴി തിരിച്ചതെന്നു പറയാം. 

അഭിമുഖത്തിൽ പങ്കെടുക്കാനെത്തിയ മറ്റു പലരും സിവിൽ സർവീസ് പരീക്ഷയ്ക്കുവേണ്ടി തയാറെടുക്കുന്നവരായിരുന്നു. അവരിൽനിന്നാണ് പരീക്ഷയെക്കുറിച്ചും മറ്റും കൂടുതൽ അറിയുന്നത്. അങ്ങനെയാണു ജോലിയിൽനിന്ന് അവധിയെടുത്തു തിരുവനന്തപുരത്തെ സിവിൽ സർവീസ് അക്കാദമിയിൽ ചേരുന്നത്. പിന്നെ രണ്ടുവർഷത്തെ കഠിന പഠനം. ഹിസ്റ്ററി ഐശ്ചിക വിഷയമായി എടുത്ത് 2002 മേയിൽ ഷൈല പ്രിലിമിനറി പരീക്ഷയെഴുതി. ഫലം വന്നപ്പോൾ 48–ാം റാങ്ക്. അങ്ങനെ 2003 ബാച്ചിൽ ഐഎഎസ് നേടി മഹാരാഷ്ട്ര കേഡറിലേക്ക്.

ചേച്ചിയുടെ ഇക്കണോമിക്സ് വഴിയിലൂടെത്തന്നെയാണ് അക്ബറും സഞ്ചരിച്ചത്. യുസി കോളജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദം നേടിയശേഷം എറണാകുളം ഗവ. ലോ കോളജിൽനിന്ന് എൽഎൽബിയെടുത്തു. 2004ൽ എൽഎൽഎം ഒന്നാം റാങ്കോടെ പാസായി. നിയമത്തിൽ ജെആർഎഫും ലഭിച്ചു. സെയിൽസ് ടാക്സ് ഓഫിസറായി ലഭിച്ച ജോലിയിൽ പ്രവേശിച്ചശേഷമാണ് സിവിൽ സർവീസ് പരീക്ഷ അക്ബർ എഴുതുന്നത്. 2005ൽ ഐപിഎസ് 204–ാം റാങ്കുകാരനായി അക്ബർ രാജ്യസേവനത്തിലേക്ക്. അടുത്തതു ഷൈനയുടെ ഊഴമായിരുന്നു. 

യുസി കോളജിൽനിന്നു രണ്ടാം റാങ്കോടെ ഇക്കണോമിക്സ് ബിരുദം നേടിയശേഷം അവിടെനിന്നു തന്നെ എംഎ. 2004ൽ എംഎ പഠനം പൂർത്തിയാക്കിയശേഷം കുറച്ചുകാലം അവിടെത്തന്നെ ഗെസ്റ്റ് ലക്ചറർ. യുജിസി നെറ്റ് യോഗ്യതയും ഇതിനിടെ സ്വന്തമാക്കി. പിന്നാലെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ അസിസ്റ്റന്റായി ജോലി. അതിൽനിന്ന് ഒരുവർഷം ലീവെടുത്തു സിവിൽ സർവീസ് പരിശീലനം. കഠിനമായ പഠനത്തിനൊടുവിൽ 2007 ബാച്ചിൽ ഇരുപതാം റാങ്കോടെ ഐഎഎസ്.

മഹാരാഷ്ട്ര കേഡർ ഉദ്യോഗസ്ഥയായ എ. ഷൈല ഇപ്പോൾ സെയിൽസ് ടാക്സ് ജോയിന്റ് കമ്മിഷണർ പദവിയിലാണ്. അതിനു മുൻപു മുംബൈ കലക്ടറായിരുന്നു. വൽസ നായർ സിങ്ങിനു ശേഷം മുംബൈ കലക്ടറാകുന്ന മലയാളി വനിതയെന്ന പ്രത്യേകതയുമായാണ് അന്നു പദവിയിലെത്തിയത്. ഷൈലയുടെ ഭർത്താവ് എം.എസ്. റോയ് ബോംബെ ഹൈക്കോടതി അഭിഭാഷകനാണ്.

കോട്ടയം എസ്പി, തിരുവനന്തപുരം റൂറൽ എസ്പി, ആലപ്പുഴ എസ്പി പദവികൾ വഹിച്ചിട്ടുള്ള അക്ബർ ഇപ്പോൾ വിജിലൻസ് ഇന്റലിജൻസ് എസ്പിയാണ്. ഭാര്യ അമൽ കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ അധ്യാപിക. ഹിമാചൽ പ്രദേശ് കേഡറിൽ സിവിൽ സർവീസിൽ പ്രവേശിച്ച ഷൈനമോൾ ഡപ്യൂട്ടേഷനിൽ കേരളത്തിലെത്തിയ ശേഷം മലപ്പുറം കലക്ടറായി ചുമതല വഹിച്ചു. ഇപ്പോൾ വാട്ടർ അതോറിറ്റി എംഡി. ഷൈനയുടെ ഭർത്താവ് ഷാനവാസ് മേത്തർ ഹൈക്കോടതിയിൽ അഭിഭാഷകനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :