E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 27 2017 11:30 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വിവാഹ മോതിരം കൈവെള്ളയിലിരുന്നിട്ടും വിധി അവരെ ഒന്നിപ്പിച്ചില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jordan
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വേഗം വിവാഹിതരാകാൻ അവർ കൊതിച്ചിരുന്നു. കാരണം, എത്രനാൾ ഒന്നിച്ചു ജീവിക്കാൻ കഴിയുമെന്ന് അവർക്ക് അറിയില്ലായിരുന്നു. ക്യാൻസറിന്റെ ക്രൂരത ശരീരത്തെയും മനസിനെയും കാർന്നെടുക്കുന്നതിനിടെയും, ഉള്ളിൽ വിളക്കിച്ചേർത്ത സ്നേഹത്തിന്റെ ചങ്ങലയ്ക്ക് ഒട്ടും തേയ്മാനം വന്നിരുന്നില്ല.. പക്ഷേ വിധി എതിരായിരുന്നു. വിവാഹ മോതിരങ്ങൾ കൈവെള്ളയിൽ കിട്ടിയിട്ടും വിരലിലേക്ക് അവ ചേർക്കും മുൻപേ ഒരാൾ വിട്ടു പോയി..

22 വയസു മാത്രം പ്രായമുള്ള ഒരു യുവാവിന്റെയും പ്രതിശ്രുത വധുവിന്റെയും സ്വപ്നങ്ങളെ ക്യാൻസർ എന്ന മഹാവിപത്ത് തട്ടിയെടുത്ത കഥ ഇന്നു രാവിലെ ടെലിവിഷനിലൂടെ ലോകം കണ്ടു. ഓസ്ട്രേലിയൻ െടലിവിഷനായ നയൻ ന്യൂസിലെ ടുഡേയ്സ് ഷോയിലൂടെയാണു കണ്ണീരിന്റെ കഥ ലോകം അറിഞ്ഞത്.

ജോർദാൻ ലൊറെൻസിയെന്ന 22കാരനായ യുവാവിനെ അതിമാരകമായ എവിങ്സ് സർക്കോമ എന്ന ക്യാൻസർ പിടികൂടി. ഏറെനാളുകളായി ജോർദാൻ ആശുപത്രിയിലായിരുന്നു. ‌ജോർദാന്റെ ക്യാൻസറിനെക്കുറിച്ചുള്ള കഥ വായിച്ചാണ് നയൻ ന്യൂസിലെ അവതാരകൻ സ്റ്റീവ് ജേക്കബ്സ് ആശുപത്രിയിലെത്തുന്നത്. ക്യാൻസറിനോടു പൊരുതുന്ന ജോർദാന്റെ കഥ നയൻ ന്യൂസിലെ പ്രഭാത പരിപാടിയിലൂടെ ലോകത്തെ അറിയിക്കുകയായിരുന്നു ലക്ഷ്യം. ഒപ്പം ജോർദാന്റെയും പ്രതിശ്രുത വധു ലീൻ കെനിയറുടേയും ഊഷ്മള സ്നേഹത്തിന് ഒരു സമ്മാനവും നൽകണം.

jordan2

മെൽബണിലെ ആശുപത്രിയിലെത്തിയ ജേക്കബ്സ് ജോർദാനെക്കണ്ടു.. ഏറെ കാര്യങ്ങൾ സംസാരിച്ചു. ''ഇവളെ ഒന്നു ഭാര്യയെന്നു വിളിക്കാൻ എനിക്കു കഴിഞ്ഞാൽമതി..'' കിടക്കയ്ക്കരികിൽ നിൽക്കുകയായിരുന്ന ലീനിന്റെ കൈപിടിച്ച് ജോർദാൻ വിതുമ്പിയപ്പോൾ കണ്ടുനിന്നിരുന്നവരും കരഞ്ഞുപോയി. ഒടുവിൽ എല്ലാ ആശംസകളും േനർന്ന്, പരിപാടിയെക്കുറിച്ചു ആലോചിച്ച് ജേക്കബ്സ് മെൽബണിലെ ജോൺ ഫാക്നർ ആശുപത്രിയിൽനിന്ന് ഓഫിസിലേക്കു തിരിച്ചു.

പക്ഷേ, ജേക്കബ്സ് മനസിൽ കരുതിയ തിരക്കഥ എഴുതാനായിരുന്നില്ല വിധി. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ മരണം ജോർദാനെ കൂട്ടിക്കൊണ്ടുപോയി. ഞായറാഴ്ച പുലർച്ചെ ജോർദാൻ അന്തരിച്ചു. പക്ഷേ, മകന്റെ അവസാന നിമിഷങ്ങൾ ലോകം കാണണമെന്ന മാതാപിതാക്കളുടെ ആഗ്രഹം ചാനൽ അധികൃതർ സാധിച്ചുകൊടുത്തു. അങ്ങനെ ഇന്നു രാവിലെ നയൻ ന്യൂസിലൂടെ ജോർദാന്റെ കഥ ലോകം കണ്ടു. മകന്റെ വേർപാടിന്റെ വേദന ഉള്ളിലൊതുക്കി ജോർദാന്റെ മാതാപിതാക്കൾ ചാനൽ അധികൃതരോട് ഒരു അപേക്ഷയും വച്ചു. തന്റെ മകനെ കാർന്നെടുത്ത മാരക ക്യാൻസറിനെക്കുറിച്ച് ലോകത്തെ അറിയിക്കണം.

jordan3

ഏറെ ഗൗരവത്തോടെ അവർ അക്കാര്യമെടുക്കുകയും ചെയ്തു. ജോർദാനെ ചികിത്സിച്ച ആശുപത്രിക്ക് 5000 ഡോളറും എവിങ്സ് സർക്കോമ എന്ന ക്യാൻസറിനെക്കുറിച്ചുള്ള ഗവേഷണത്തിനായി 5000 ഡോളറും ടുഡേയ്സ് ഷോയുടെ പേരിൽ സംഭാവനയും നൽകി..

എവിങ്സ് സർക്കോമ

ബോൺ ക്യാൻസരിന്റെ മാരകമായ അവസ്ഥകളിലൊന്നാണ് ഇത്. കുട്ടികളിലും യുവാക്കളിലുമാണ് ഇതു കാണപ്പെടുന്നത്. എല്ലുകളെയും ശരീരത്തിലെ മറ്റു മൃദുല കോശങ്ങളെയുമാണ് രോഗം പ്രധാനമായും ബാധിക്കുന്നത്.

സാധാരണയായി ഇടുപ്പെല്ലിലും കൈകളിലെയും കാലുകളിലേയും അസ്ഥിയെയുമാണ് എവിങ്സ് സർക്കോമ പിടികൂടുന്നത്. അസ്ഥിവേദനയും കൈ-കൈലുകളിലെ മുഴയുമൊക്കെയാണു സാധാരണ ലക്ഷണങ്ങൾ.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :