E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 23 2017 08:53 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഫാല്‍ക്കണ്‍ 9 ഭൂമിയിൽ ഇറങ്ങിയത് കപ്പലില്‍!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബഹിരാകാശ ഗവേഷണ രംഗത്ത് എന്നും വൻ പരീക്ഷണങ്ങൾ നടത്തിയിട്ടുള്ള സ്പേസ് എക്സ് വീണ്ടും വൻ വിജയം സ്വന്തമാക്കി. പത്തു ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിച്ച ശേഷം സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് സുരക്ഷിതമായി കപ്പലിൽ തിരിച്ചിറങ്ങി ചരിത്രം കുറിച്ചു. കഴിഞ്ഞ ദിവസം നടന്ന വിക്ഷേപണം എന്താകുമെന്നായിരുന്നു ലോകം ഒന്നടങ്കം വീക്ഷിച്ചിരുന്നത്. എന്നാൽ എല്ലാം വിജയകരമായി പൂർത്തിയായി. 

മാസങ്ങൾക്ക് മുൻപ് നടന്ന വിക്ഷേപണം ഭൂമിയിൽ നിന്നു തന്നെ റോക്കറ്റ് പൊട്ടിത്തെറിച്ചത് വലിയ വാർത്തയായിരുന്നു. സെപ്റ്റംബറിലാണ് സ്പേസ് എക്സ് റോക്കറ്റ് പൊട്ടിത്തെറിച്ചത്. ആ പൊട്ടിത്തെറിയിൽ കമ്പനിക്കു നഷ്ടമായത് 200 ദശലക്ഷം ഡോളറാണ്. ആ ദുരന്തത്തിൽ ഫെയ്സ്ബുക്കിന്റെ ഉപഗ്രഹവും പൊട്ടിത്തെറിച്ചു. ഇതോടെ ഫെയ്സ്ബുക്ക് ആ പദ്ധതി തന്നെ വേണ്ടെന്നു വെച്ചു.

മൊബൈൽ, ഡേറ്റാ കമ്മ്യൂണിക്കേഷൻ കമ്പനി ഇറാഡിയത്തിന്റെ പത്ത് ഉപഗ്രഹങ്ങളാണ് കഴിഞ്ഞ ദിവസം സ്പേസ് എക്സ് വിജയകരമായി വിക്ഷേപിച്ചത്. കാലിഫോർണിയയിൽ നിന്നു പ്രാദേശികസമയം രാത്രി 11.24 നാണ് ഫാൽക്കൺ 9 വിക്ഷേപിച്ചത്. നേരത്തെ മോശം കാലാവസ്ഥയെ തുടർന്ന് വിക്ഷേപണം മാറ്റിവെച്ചിരുന്നു.

വിക്ഷേപണത്തിന് ഉപയോഗിച്ച റോക്കറ്റ് തിരിച്ചിറക്കി നേരത്തെ തന്നെ ചരിത്രം കുറിച്ച കമ്പനിയാണ് സ്പേസ് എക്സ്. ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയ ഫാല്‍ക്കണ്‍ 9 റോക്കറ്റ് കടലില്‍ സജ്ജമാക്കിയ ഡ്രോണ്‍ കപ്പലില്‍ സുരക്ഷിതമായി തിരിച്ചിറങ്ങുകയായിരുന്നു. നേരത്തെ ഇതേപരീക്ഷണം നടത്തി നിരവധി തവണ പരാജയപ്പെട്ടിട്ടുണ്ട്. 

വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റ് എന്ന ശാസ്ത്രലോകത്തിന്റെ ചിരകാലസ്വപ്നമാണു ഫാല്‍ക്കണ്‍ 9 റോക്കറ്റിലൂടെ യാഥാര്‍ഥ്യമായിരിക്കുന്നത്. പുനരുപയോഗം എന്ന ആശയം യാഥാര്‍ഥ്യമാകുന്നതോടെ ബഹിരാകാശ വിക്ഷേപണത്തിനുള്ള ചെലവില്‍ വന്‍തുക ലാഭിക്കാന്‍ സാധിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :