E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 11 2017 04:54 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ചർമത്തിലെ ചൊറിച്ചിൽ നിസ്സാരമാക്കല്ലേ...

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

itching
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ശരീരത്തിലെ ഏറ്റവും വിസ്താരമേറിയ അവയവമാണു ചർമം. ചർമത്തെ ബാധിക്കുന്ന നിരവധി രോഗങ്ങളുണ്ട്. എന്നാൽ ചർമ രോഗങ്ങളി‍ൽ ചിലതെങ്കിലും ആന്തരികാവയവങ്ങളുടെ രോഗത്തിന്റെ ബാഹ്യലക്ഷണമായിരിക്കും. അതായത് ചർമം ശരീരത്തിന്റെ കണ്ണാടിയായി മാറുന്ന അവസ്ഥ. പല ഉൾരോഗങ്ങളുടെയും ലക്ഷണങ്ങൾ ചർമത്തില്‍ മാസങ്ങൾക്കോ വര്‍ഷങ്ങൾക്കോ മുമ്പോ പ്രത്യക്ഷപ്പെട്ടെന്നിരിക്കാം.

∙ ചൊറിച്ചിലിനു പിന്നിൽ ശരീരം മുഴുവനാണ്ടാകുന്ന അസഹ്യമായ ചൊറിച്ചിൽ ഭാവിയിൽ വരാനിരിക്കുന്ന അര്‍ബുദങ്ങൾ, പ്രത്യേകിച്ച് ലിംഫോമ (Lymphoma)യുടെ ലക്ഷണമാകാം. ഈ രോഗികളെ വിശദമായി പരിശോധിച്ചാലും തുടക്കത്തിൽ രോഗനിർണയം സാധ്യമാകണമെന്നില്ല. ഇടയ്ക്കിടെ പരിശോധനയ്ക്കു വിധേയമാക്കി, രോഗമൊന്നുമില്ലെന്നുറപ്പാക്കണം.

വൃക്കരോഗികളിൽ യൂറിയ (Urea), ക്രിയാറ്റിൻ (Creatin) എന്നീ മാലിന്യങ്ങൾ രക്തത്തിൽ കൂടുന്നതിനാലും കരൾ രോഗികളിൽ ബൈൽ സാൾട്ട് (Bile salt), ബൈൽ പിഗ്മെന്റ് (Bile pigment) എന്നിവയുടെ അളവു വര്‍ധിക്കുന്നതിനാലും ശരീരമാസകലം അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടാം. രക്തത്തിൽ ചുവന്ന രക്താണുക്കൾ കൂടുന്ന രോഗം (Polycythemia) ബാധിച്ചവരിലുണ്ടാകുന്ന ചൊറിച്ചിൽ കുളിച്ചു കഴിയുമ്പോൾ കൂടുതല്‍ അനുഭവപ്പെടുന്നതായി കാണുന്നു.

∙ ഉള്‍രോഗങ്ങൾ ചികിത്സിക്കാം ചൊറിച്ചിലിനു താൽക്കാലിക ശമനം കിട്ടാൻ പലതരം മരുന്നുകൾ കഴിക്കാനും പുരട്ടാനും ലഭ്യമാണ്. മെൻഥോൾ (Menthol), കാംഫർ (Camphor), ഡൈഫെൻ ഹൈഡ്രാമിൻ (Diphen hydramine), കലാമിൻ (Calamine) എന്നിവ അടങ്ങിയ ലേപനങ്ങളാണു പൊതുവെ കൊടുക്കുന്നത്. എന്നാൽ ചൊറിച്ചിലിനു കാരണമാകുന്ന ഉൾരോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

∙ കൊഴുപ്പുകൾ ചർമത്തിലടിയുമ്പോൾ രക്തത്തിൽ കൊളസ്ട്രോൾ പോലുള്ള കൊഴുപ്പുകൾ കൂടുന്ന രോഗം വർധിച്ചുവരികയാണ്. പ്രധാന അവയവങ്ങളായ വൃക്ക, ഹൃദയം, തലച്ചോർ എന്നിവിടങ്ങളിലെ രക്തക്കുഴലുകളിൽ ഈ കൊഴുപ്പുകൾ വന്നടിയുമ്പോഴാണ് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുണ്ടാകുന്നത്. ഈ കൊഴുപ്പുകൾ തൊലിയിൽ ചില ഭാഗങ്ങളിലും വന്നടിയാറുണ്ട്.

  ഡോ. കെ. പവിത്രൻ ഇമേരിറ്റസ് പ്രഫസർ ഡെര്‍മറ്റോളജി വിഭാഗം മെഡി.കോളജ്, കോഴിക്കോട് സീനിയർ കൺസൽറ്റന്റ് മിംസ്, കോഴിക്കോട്

പൂർണ്ണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :