E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 16 2017 08:58 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കള്ളൻമാരുടെ ‘ചിഹ്നം’ വിളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

thieves
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒറ്റ ചിഹ്നത്തിൽ ഒരു വീടിന്റെ ജീവചരിത്രം മുഴുവൻ എഴുതിക്കളയും ചില പഠിച്ച കള്ളന്മാർ. സ്വത്തും ജീവനും സംരക്ഷിക്കാൻ നമുക്കുള്ള പ്രതിരോധം കള്ളന്റെ ഇത്തരം അടയാള ചിത്രങ്ങൾ പഠിക്കുകയെന്നതാണ്. സംഘടിത മോഷ്ടാക്കളാണ് ഇത്തരം അടയാള ചിത്രങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത്. പകൽ സമയങ്ങളിൽ കറങ്ങി നടന്നു കവർച്ചയ്ക്കു പറ്റിയ വീടുകൾ കണ്ടുപിടിച്ച് അടയാളപ്പെടുത്തുകയാണ് ആദ്യ സംഘത്തിന്റെ പണി.

വീടു കയറി ഉൽപന്നങ്ങൾ വിൽക്കുന്നവരുടെയും ആക്രി പെറുക്കുന്നവരുടെയും രൂപത്തിലാകും ഇവരുടെ വരവ്. ലക്ഷ്യമിടുന്ന വീടിന്റെ അടച്ചുറപ്പ്, താമസക്കാരുടെ എണ്ണം, സ്വഭാവം, കാവൽക്കാരുണ്ടോ, വളർത്തു നായുണ്ടോ, ഇലക്ട്രോണിക്ക് സുരക്ഷാ സംവിധാനങ്ങളുണ്ടോ, സ്ത്രീകൾ തനിച്ചാണോ താമസം... ഇങ്ങനെ ഒരു കവർച്ചക്കാരൻ അറിഞ്ഞിരിക്കേണ്ട മുഴുവൻ വിവരങ്ങളും ഒറ്റ അടയാളത്തിലൂടെ ഇവർ കൂട്ടാളികൾക്കു കൈമാറും.

ഇത്തരം കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണു കച്ചവടക്കാരുടെ രൂപത്തിൽ ഇവർ വീടുകളിലെത്തുന്നത്. ആക്രി പെറുക്കാനെന്ന മട്ടിൽ വീടിനു ചുറ്റുമുള്ള നടപ്പ്, വരാന്തയിൽ സാധനങ്ങൾ നിരത്തിവച്ചുള്ള വിലപേശൽ, ഇടയ്ക്കു ദാഹത്തിനു വെള്ളം ചോദിച്ചു വീട്ടമ്മയെ അടുക്കളയിലേക്കു പറഞ്ഞു വിട്ടു കതകിന്റെ ബലം പരിശോധിക്കൽ ഇങ്ങനെ പല രീതികൾ ഇവർക്കുണ്ട്.

അമ്പടയാളം എറണാകുളം ജില്ലയിൽ ആദ്യം റിപ്പോർട്ട് ചെയ്തത് മൂത്തകുന്നത്ത്

നമ്മുടെ നാട്ടിൽ തമിഴ്നാട്ടിലെ കള്ളന്മാരാണ് ഇത്തരം ചിഹ്നങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതെന്നു മോഷണ രീതികൾ അപഗ്രഥിച്ച കേരളാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എഐജി ഹരി ശങ്കർ പറഞ്ഞു. മോഷ്ടാക്കളുടെ അടയാള ചിത്രങ്ങൾ പരിചയപ്പെടുത്തിയ അദ്ദേഹത്തിന്റെ ബ്ലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജില്ലയിൽ വടക്കേക്കരയിലെ മൂത്തകുന്നത്താണ് ‘അമ്പടയാളം’ ചുറ്റു മതിലിൽ രേഖപ്പെടുത്തിയ മോഷണ ശ്രമം ആദ്യം റിപ്പോർട്ട് ചെയ്തത്. തലശേരി, തൃശൂർ എന്നിവിടങ്ങളിൽ മോഷണം നടന്ന വീടുകളിൽ ഇത്തരം അടയാള ചിത്രങ്ങൾ പൊലീസ് കണ്ടെത്തിയതായി എഐജി ഹരി ശങ്കർ പറഞ്ഞു.

kochi-real.jpg.image.784.410

സ്വന്തം വീടിനു സമീപം ഇത്തരം അടയാള ചിത്രങ്ങൾ കണ്ടെത്തിയാൽ എത്രയും വേഗം മായിച്ചു കളയുകയെന്നതാണു മോഷണത്തിനെതിരായ ആദ്യ പ്രതിരോധം. തുടർന്നു പൊലീസിനെ വിവരം അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതര സംസ്ഥാന മോഷ്ടാക്കളുടെ രീതി അനുസരിച്ച് ഒറ്റരാത്രിയിൽ ഒരു പ്രദേശത്തെ പല വീടുകളും ഇവർ ലക്ഷ്യംവയ്ക്കും. ഇവർ കവർച്ചയ്ക്കു സ്കെച്ച് ചെയ്ത എല്ലാ വീടുകളിലെയും അടയാള ചിത്രങ്ങൾ ശ്രദ്ധിക്കണമെന്നില്ല.

ഒരിടത്തു കണ്ടെത്തിയാൽ ആ ദിവസങ്ങളിൽ പ്രദേശം മുഴുവൻ ജാഗ്രത പാലിക്കണം. പൊലീസിന്റെ രാത്രികാല റോന്തു ചുറ്റൽ ശക്തമാക്കണം. അടയാള ചിത്രങ്ങൾ കണ്ടെത്തുന്ന വീടുകൾ മാത്രം നിരീക്ഷിച്ചാൽ കവർച്ചക്കാരെ കയ്യോടെ പിടിക്കാൻ കഴിയും. വെളുത്ത മതിലുകളിൽ പച്ചില, കരിക്കട്ട, ഇഷ്ടിക കഷണം എന്നിവ കൊണ്ടാണു ചിഹ്നങ്ങൾ വരയ്ക്കുന്നത്. പൂപ്പൽ പിടിച്ച മതിലുകളിൽ കല്ലുകൊണ്ടാണു വരയ്ക്കുക.

അർഥശാസ്ത്രം പറയുന്ന അടയാള കഥകൾ

കവർച്ചാ സംഘങ്ങൾ അടയാള ചിത്രങ്ങളിലൂടെ വിവരങ്ങൾ കൈമാറുന്ന രീതിയെപ്പറ്റി കൗടില്യന്റെ ‘അർഥശാസ്ത്ര’ത്തിൽ പരാമർശമുണ്ട്. ശത്രുരാജ്യത്തെ രഹസ്യങ്ങൾ ചോർത്തുന്ന ചാരന്മാരെയും ഇത്തരം അടയാള ഭാഷ അഭ്യസിപ്പിച്ചിരുന്നു. ശത്രു രാജ്യത്തു മാത്രമല്ല ചാരന്മാരെ വിന്യസിക്കേണ്ടതെന്നു മൗര്യ ചക്രവർത്തിയായ ചന്ദ്രഗുപ്തനെ ഉപദേശിച്ചതും കൗടില്യനാണ്. സ്വന്തം രാജ്യത്തെ ജനങ്ങളുടെ ക്ഷേമം, ദാരിദ്ര്യം, മന്ത്രിമാരടക്കമുള്ളവരുടെ അഴിമതികൾ എന്നിവ കണ്ടെത്താൻ സ്വന്തം രാജ്യത്തു ചാരന്മാരെ വിന്യസിക്കാൻ അദ്ദേഹം ഉപദേശിച്ചു.

രാജാവിനെക്കുറിച്ചു പ്രജകൾക്കുള്ള സത്യസന്ധമായ അഭിപ്രായങ്ങൾ കൗടില്യൻ നേരിട്ടാണു ചാരന്മാരിൽ നിന്നു ശേഖരിച്ചിരുന്നത്. കൗടില്യന്റെ ചാരന്മാർ രാജാവിനു ചുറ്റുമുണ്ടായിരുന്നതായും കഥകളുണ്ട്.

ചൈനയിലെ 17 അടയാളങ്ങൾ

സംഘടിത കവർച്ചാ സംഘങ്ങൾ അടയാള ചിത്രങ്ങൾ വ്യാപകമായി ഉപയോഗിച്ചു മോഷണം നടത്തുന്നത് ആദ്യം റിപ്പോർട്ട് ചെയ്തതു ചൈനയിലാണ്. അവിടെ മോഷ്ടാക്കൾ ഉപയോഗിക്കുന്ന 17 അടയാള ചിത്രങ്ങൾ പൊലീസ് കണ്ടെത്തി പരസ്യപ്പെടുത്തി. ഇത്രയും വിവരങ്ങൾ കൂട്ടാളികൾക്കു കൈമാറാനുള്ള അടയാള ചിത്രങ്ങൾ ചൈനയിലെ മോഷ്ടാക്കൾ വികസിപ്പിച്ചിട്ടുണ്ട്. അടയാള ചിത്രങ്ങളിൽ തെളിഞ്ഞത്

kochi-kalam.jpg.image.784.410

‘ഹോബോ’കളുടെ കഷ്ടപ്പാട്

ലോക ചരിത്രത്തിൽ മോഷണത്തിനു വേണ്ടി മാത്രമല്ല അടയാള ചിത്രങ്ങൾ വികസിച്ചത്. ജീവിക്കാൻ വേണ്ടിയും അവ രൂപപ്പെട്ടിട്ടുണ്ട്. കഷ്ടപ്പാടിന്റെ കാലത്തു വിശപ്പു മാറ്റാൻ വേണ്ടി ‘ഹോബോ’കൾ വികസിപ്പിച്ച അടയാള ചിത്രങ്ങളാണ് ഏറ്റവും ശ്രദ്ധേയം. 1860ലെ അമേരിക്കൻ ആഭ്യന്തര യുദ്ധത്തിനു ശേഷം രാജ്യത്ത് ഉടലെടുത്ത സാമ്പത്തിക മാന്ദ്യത്തിൽ തൊഴിലും വീടും നഷ്ടപ്പെട്ടു നാടോടികളായി മാറിയ തൊഴിലാളിക്കൂട്ടമാണു ‘ഹോബോ’കൾ.

മഹായുദ്ധത്തിനു ശേഷം 1930ൽ ദാരിദ്യ്രം കടുത്തതോടെ ‘ഹോബോ’കളുടെ അംഗസംഖ്യ അമേരിക്കയിൽ വർധിച്ചു. ധരിക്കാനുള്ള ഒരു ജോടി വസ്ത്രവും പണിയായുധവും മാത്രമായിരുന്നു ഇവരുടെ സമ്പാദ്യം. ഒരിക്കൽ പോലും അവർ മോഷണം നടത്തിയതായി ചരിത്രമില്ല. ട്രെയിനുകളിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തിരുന്നതു മാത്രമാണ് ഇവർ ചെയ്ത ഏക നിയമവിരുദ്ധ പ്രവർത്തി.

kochi-hobo-symb.jpg.image.784.410

തൊഴിൽ ലഭിക്കാൻ സാധ്യതയുള്ള സ്ഥലം, ദാനധർമിയായ മനുഷ്യർ താമസിക്കുന്ന വീട്, ഭക്ഷണവും പഴയ വസ്ത്രങ്ങൾ ദാനം ചെയ്യും വീടുകൾ, തൊഴിലുപകരണങ്ങൾ സൗജന്യമായി ലഭിക്കുന്ന സ്ഥലം, കുടിവെള്ളം കിട്ടുന്ന ഇടം, രാത്രിയിൽ സുരക്ഷിതമായി ഉറങ്ങാൻ കഴിയുന്ന പൊതുസ്ഥലം... തുടങ്ങിയ വിവരങ്ങളാണു പിന്നാലെ വരുന്ന ‘ഹോബോ’കൂട്ടങ്ങൾക്കു വേണ്ടി മുൻപേ പോയവർ ചിത്രങ്ങളായി രേഖപ്പെടുത്തിയത്. ഏറെ വർഷത്തെ ഇവരുടെ നാടോടി ജീവിതത്തിൽ നേരിട്ട കഠിനമായ അനുഭവങ്ങളിൽ നിന്നാണ് ഇത്തരം അടയാള ചിത്രങ്ങൾ വികസിച്ചത്. ഓരോ ചിത്രത്തിലും ഹോബോകളുടെ കണ്ണീരിന്റെയും വിയർപ്പിന്റെയും നനവുണ്ടായിരുന്നു.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :