E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 02 2017 01:27 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഷവർമ; ജാഗ്രത വേണം, ഇല്ലെങ്കിൽ പണി പാളും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

shawarma
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോഴിക്കോട് ∙ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിയന്ത്രണങ്ങളും നിർദേശങ്ങളും കാറ്റിൽ പറത്തി ഷവർമ നിർമാണവും വിൽ‍പനയും പൊടിപൊടിക്കുന്നു. എന്നാൽ, ഷവർമ നിർമാണവും വിതരണവും നടത്തുന്നതിനുള്ള അനുമതിക്കായി ഇന്നലെ വരെ എത്തിയ അപേക്ഷകൾ 90 എണ്ണം മാത്രം. 300ൽ അധികം ഷവർമ നിർമാണ വിൽപന കേന്ദ്രങ്ങളുള്ളപ്പോഴാണ് ഈ സ്ഥിതി. നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ഇന്നലെയും ഷവർമ നിർമാണ, വിൽപന കേന്ദ്രങ്ങൾ പ്രവർത്തിച്ചു. പാകം ചെയ്യുന്ന സാഹചര്യം മോശമായാൽ കഴിക്കുന്നയാൾക്കു മരണം വരെ സംഭവിക്കാൻ സാധ്യതയുള്ളതാണു ഷവർമ. അതീവ ഗൗരവത്തിൽ കൈകാര്യം ചെയ്യേണ്ട വിഷയമായിട്ടും ലാഭക്കൊതി മൂത്ത ചില കച്ചവടക്കാർ പഴയപടി തന്നെ നിർമാണവും വിൽ‍പനയും നടത്തുകയാണ്.

ഈ സാഹചര്യത്തിൽ ഇത്തരം കേന്ദ്രങ്ങളിൽ പരിശോധന കർശനമാക്കാൻ‍ ഭക്ഷ്യസുരക്ഷ വിഭാഗം തീരുമാനിച്ചു. അപേക്ഷ നൽകിയ സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടോ എന്ന കാര്യത്തിൽ പരിശോധന നടത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു ഷവർമയുമായി ബന്ധപ്പെട്ട് പരാതികളും, ഭക്ഷ്യവിഷബാധയും റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷ ഗുണനിലവാര നിയമം 2006 പ്രകാരം, ഫുഡ് സേഫ്‌റ്റി അസിസ്‌റ്റന്റ് കമ്മിഷണറുടെ അനുമതിയില്ലാതെ നടത്തുന്ന ഷവർമ നിർമാണവും വിൽപനയ്ക്കുമുള്ള നിരോധനം ഇന്നലെ മുതലാണ് ആരംഭിച്ചിട്ടുള്ളത്.എന്നാൽ നിരോധനം മറികടക്കുന്നതിനായി നിർമാണത്തിനും വിതരണത്തിനും അനുമതിക്കായുള്ള അപേക്ഷകൾ ഈ മാസം 10നു മുൻപ് സമർപ്പിക്കാനായിരുന്നു നിർദേശിച്ചിരുന്നത്. അനുമതി നൽകിയാലും തുടർന്നും മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാൻ അപ്രതീക്ഷിത പരിശോധന നടത്താനും തീരുമാനമുണ്ട്.

വാർത്തയുടെ പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :