E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 02 2017 01:28 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

എസ്എഫ്ഐക്കാരുടെ മർദനം: സത്യം ഇതാണ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jijesh
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സംഭവം നടന്നിട്ട് ആദ്യ മണിക്കൂറുകളിലോ ആദ്യ ദിവസമോ പുറത്തു വരാത്ത വാർത്തകളാണ് ഇപ്പോൾ എസ്എഫ്ഐക്കാർ പ്രചരിപ്പിക്കുന്നത്. സൂര്യഗായത്രിക്കും അസ്മിതയ്ക്കും(ജാനകി രാവൺ) ഒപ്പം എന്നെ മോശമായ സാഹചര്യത്തിൽ കണ്ടു എന്നും അത് ചോദ്യം ചെയ്ത പെൺകുട്ടിയോട് ഞാൻ അപമര്യാദയായി പെരുമാറിയെന്നും ഉള്ള കഥകളാണ് പ്രചരിക്കുന്നത്. പാർട്ടിയുടെ മുഖം രക്ഷിക്കാൻ പല കഥകളും ഞങ്ങൾക്കെതിരേ ഇറക്കുന്നുണ്ട്. കൂട്ടത്തിൽ വ്യക്തിഹത്യയും. സദാചാരക്കാരെ ഭയന്നല്ല, സത്യത്തിൽ വിശ്വസിച്ച് കൊണ്ട് ഞങ്ങൾ മുന്നോട്ട് പോകും.’ – തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥിനികൾക്കൊപ്പം ഒരുമിച്ചിരുന്നതിന് മർദനമേറ്റ യുവാവ് ജിജീഷ് വനിത ഓൺലൈനോട് പറഞ്ഞു.

‘‘കോളേജിന്റെ വാർഷികത്തോട് അനുബന്ധിച്ച് നടന്ന കലാപരിപാടിയായ നാടകം തുടങ്ങുന്നതിന് മുമ്പ് ഞങ്ങൾ വേദിയിൽ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ചിലർ എന്റെ അടുക്കലെത്തി. അവർ എന്നെ വിളിച്ച് കൊണ്ട് പോയി തല്ലി അവശനാക്കുകയായിരുന്നു. അഴിഞ്ഞാടി നടക്കുന്ന പെൺകുട്ടികൾക്കൊപ്പം ഇരിക്കരുതെന്നായിരുന്നു ഭീഷണി. മന്ത്രിമാരുൾപ്പടെയുള്ളവർ വരുന്ന പരിപാടി ആയതിനാൽ പൊലീസ് ഉണ്ടായിരുന്നുവെങ്കിലും എനിക്ക് ഒച്ച വയ്ക്കാനോ തടയാനോ കഴിയുമായിരുന്നില്ല. അവർ പത്തോളം പേർ ഇരുമ്പ് വടിയും കല്ലും ഉപയോഗിച്ച് മർദിച്ചു. ഒച്ചവച്ചാലോ പോലീസിനോട് പരാതിപ്പെട്ടാലോ കഞ്ചാവ് പൊതി കയ്യിൽ വച്ച് തരുമെന്നും സൂര്യഗായത്രിയും അസ്മിതയും കഞ്ചാവ് വിതരണക്കാരാണ് എന്നു പറഞ്ഞ് കോളേജിൽ നിന്ന് പുറത്താക്കുമെന്നും പറഞ്ഞു. ഞാൻ തല കറങ്ങി വീഴും എന്ന അവസ്ഥയായപ്പോൾ അവരോട് തല്ലരുതെന്ന് അപേക്ഷിച്ചു. എന്നിട്ടും അവർ നിർത്തിയില്ല.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :