E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 02 2017 01:30 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മുച്ചക്ര വണ്ടി കിട്ടാൻ 200 മീറ്റർ റോഡ് ഒറ്റയ്ക്കു വെട്ടിയ ഒരു മനുഷ്യന്റെ കഥ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

road-picaxe
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തളർവാതം പിടിപെട്ട് ശരീരത്തിന്റെ ഒരു വശം പൂർണമായി തളർന്ന ഒരു മനുഷ്യൻ പഞ്ചായത്തിൽനിന്ന് മുച്ചക്ര സൈക്കിൾ കിട്ടുന്നതിനുവേണ്ടി മൂന്നു വർഷംകൊണ്ട് വീട്ടിലേക്ക് ഒരു റോഡ് ഒറ്റയ്ക്കു വെട്ടിയുണ്ടാക്കി. അധികൃതരുടെ കരുണയില്ലായ്മയുടെ േനർചിത്രമാകുന്ന കഥ തിരുവനന്തപുരത്താണ് എന്നതു ഞെട്ടിക്കുന്ന വസ്തുത. 59കാരനായ ശശിയാണ് അധികൃതരുടെ അഗവണനയെ നിശ്ചയദാർഢ്യംകൊണ്ടു പൊരുതിത്തോൽപ്പിക്കുന്നത്.

തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു ശശി. 18 വർഷം മുൻപ് തെങ്ങിൽനിന്നു വീണു. ശരീരത്തിന്റെ ഒരു ഭാഗം പൂർണമായി തളർന്നു. ഇതോടെ ജോലിക്കു പോകാൻ കഴിയാതായി. ഏറെ നാളത്തെ ചികിത്സകൾക്കൊടുവിൽ നിത്യ ചെലവുകൾ നടത്തുന്നതിന് എന്തെങ്കിലും ചെറിയ ബിസിനസ് തുടങ്ങാമെന്നു കരുതി. അങ്ങനെയാണ് ഒരു മുച്ചക്ര വണ്ടി കിട്ടുന്നതിനു പഞ്ചായത്തിനെ സമീപിച്ചത്.

എന്നാൽ വിചിത്ര വാദമായിരുന്നു പഞ്ചായത്ത് അധികൃതരുടേത്. മുച്ചക്ര വണ്ടി അനുവദിക്കണമെങ്കിൽ നിങ്ങളുടെ വീട്ടിലേക്ക് റോഡ് ഉണ്ടായിരിക്കണം. ഇപ്പോൾ അവിടേയ്ക്കു റോഡ് ഇല്ലാത്തതിനാൽ പദ്ധതിയിൽപ്പെടുത്താനാവില്ല. വീടിനടുത്തേക്ക് റോഡ് വരുമെന്നും അപ്പോൾ വാഹനം തരാമെന്നു പറഞ്ഞു വിട്ടു.

പഞ്ചായത്ത് അധികൃതർ കയ്യൊഴിഞ്ഞതോടെ ശശി ഒരു തീരുമാനമെടുത്തു. വീട്ടിലേക്കു റോഡ് ഉണ്ടാക്കണം. അങ്ങനെ പിക്ആക്സെയുമെടുത്ത് റോഡ് വെട്ടാൻ തുടങ്ങി. മൂന്നു വർഷം ഒരു ദിവസംപോലും മുടങ്ങാതെ റോഡ് വെട്ടൽ. അങ്ങനെ 200 മീറ്റർ നീളത്തിൽ റോഡ് യാഥാർഥ്യമായി. പഞ്ചായത്തിൽനിന്നു വണ്ടി കിട്ടുമോയെന്ന പ്രതീക്ഷയുണ്ടോയെന്ന ചോദ്യത്തിന് ശശിയുടെ ഉത്തരം ഇതായിരുന്നു - വണ്ടി കിട്ടിയില്ലെങ്കിലും നാട്ടുകാർക്ക് ഒരു വഴിയാകുമല്ലോ?

താൻ ഈ ജോലി തുടങ്ങിയപ്പോൾ പലരും അതു കാര്യമാക്കിയിരുന്നില്ല. എനിക്കു റോഡ് വെട്ടാൻ കഴിയില്ലെന്നായിരുന്നു അവരുടെ മനോഭാവം. ശരീരം തളർന്ന എനിക്ക് ഒരു ഫിസിയോതെറാപ്പിയും കൂടിയായിരുന്നു മൂന്നു വർഷത്തെ എന്റെ അധ്വാനം - ശശി പറയുന്നു.

ഭർത്താവിന്റെ നിശ്ചയദാർഢ്യത്തെ പ്രകീർത്തിക്കുമ്പോഴും ശശിയുെട ഭാര്യ പറയുന്നു, പലതവണ ഞാൻ കാലുപിടിച്ചു പറഞ്ഞിട്ടുണ്ട് റോഡ് വെട്ടൽ നിർത്തണമെന്ന്. ഇനിയും എന്തെങ്കിലും അദ്ദേഹത്തിനു സംഭവിച്ചാൽ ചികിത്സിക്കാനുള്ള പണംപോലും എന്റെ കയ്യിൽ ഇല്ല. ഇപ്പോൾത്തന്നെ വലിയ കടബാധ്യതയുണ്ട് - അവർ പറഞ്ഞു.

റോഡ് പൂർത്തിയാക്കാൻ ഒരു മാസംകൂടി വേണ്ടിവരുമായിരിക്കും. പക്ഷേ ഇതുവരെ തനിക്ക് മുച്ചക്ര സൈക്കിൾ തരാൻ പഞ്ചായത്ത് ഒരു നടപടിയും തുടങ്ങിയിട്ടില്ല - ശശി പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :