E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 26 2017 01:08 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

സൗന്ദര്യം കൂട്ടാൻ ഡോക്ടറെ സമീപിച്ച് 18വയസുകാരി തൻെറ രോഗം കേട്ട് ഞെട്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

selfie-addict
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മൂക്കിൻെറ നീളമൊന്നു ശരിയാക്കിയാൽ തീരാവുന്ന പ്രശ്നമേ തനിക്കുള്ളൂ എന്ന ധാരണയിലാണ് ഡൽഹി സർവകലാശാലയിലെ 18 വയസ്സുകാരി ആശുപത്രിയിലെത്തിയത്. ഇഎൻടിയെ കണ്ട് മൂക്കിനു പ്ലാസ്റ്റിക് സർജറി ചെയ്യുന്നതിനെക്കുറിച്ചുള്ള അഭിപ്രായം തേടിയ ശേഷമാവാം തുടർച്ചികിത്സയെന്നും കരുതിരിക്കുമ്പോഴാണ് അവളെ ഞെട്ടിച്ചുകൊണ്ട് ഡോക്ടർ ആ സത്യം പറഞ്ഞത്. അവൾക്കു ചികിത്സ നൽകേണ്ടത് താനല്ല ഒരു മാനസീകാരോഗ്യ വിദഗ്ധനാണ് എന്നായിരുന്നു ഡോക്ടറുടെ അഭിപ്രായം. പെൺകുട്ടിയുടെ മട്ടുംഭാവവും കണ്ടപ്പോൾത്തന്നെ കുട്ടിയുടെ മൂക്കിനല്ല പ്രശ്നം മനസ്സിനാണെന്ന് ഡോക്ടർക്കു മനസ്സിലാവുകയും ഉടൻതന്നെ അവളെ മനശാസ്ത്ര വിഭാഗത്തിലേക്കു പറഞ്ഞയക്കുകയുമായിരുന്നു.

ഇതൊരു അപൂർവ സംഭവമല്ലെന്നാണ് ഡോക്ടർമാരുടെ വിശദീകരണം. ന്യൂജനറേഷൻ കുട്ടികളിലാണ് ഈ ഭ്രമം കൂടുതലുള്ളതെന്നും അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻറെ കണക്കുപ്രകാരം ലോകത്ത് 60 ശതമാനത്തോളമാളുകൾക്കും ഈ രോഗം ഉണ്ടെന്നും അവർ വ്യക്തമാക്കുന്നു. സെൽഫിസൈഡ് എന്നാണ് ഈ രോഗത്തിൻെറ പേര്. സെൽഫി ഭ്രമത്തെത്തുടർന്നുണ്ടാകുന്ന ഈ രോഗത്തെത്തുടർന്ന് ഡൽഹിയിലെ എംയിസ് ആശുപത്രിയിൽ മൂന്നുപേരെയാണ് അടുത്തിടെ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ മൂന്നുമാസത്തിനിടെ ഇന്ത്യയിൽ അഞ്ചുപേർക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് മെഡിക്കൽ റിപ്പോർ‍ട്ടുകൾ നൽകുന്ന സൂചന. മൊബൈൽ ഫോണിൽ നിരന്തരം സെൽഫികളെടുക്കുക അത് സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രങ്ങളോടുള്ള മറ്റുള്ളവരുടെ പ്രതികരണം ആരായുക. ആ ചിത്രങ്ങളുടെ കുറ്റവും കുറവും കണ്ടുപിടിക്കുക. വീണ്ടും മികച്ച ചിത്രങ്ങളെടുക്കുക. തനിക്കു സൗന്ദര്യം പോര എന്നു തോന്നുക അതിനുവേണ്ടി പ്ലാസ്റ്റിക് സർജറിയുൾപ്പെടെയുള്ള സർജറികൾ വേണമെന്ന് നിർബന്ധം പിടിക്കുക എന്നിവയാണ് ഈ രോഗത്തിൻെറ പ്രധാന ലക്ഷണങ്ങൾ.

തങ്ങളുടെ ആവശ്യങ്ങൾ മറ്റുള്ളവർ അംഗീകരിക്കുന്നില്ലെന്ന തോന്നലുണ്ടായാൽ പിന്നെ ഇവർ കടുത്ത മാനസീകസമ്മർദ്ദത്തിന് അടിമപ്പെടുകയും ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :