E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 07:42 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അറിയാമോ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയർമാരുടെ ശമ്പളം?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

software-engineer.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്ത്രീകളോടു പ്രായവും പുരുഷന്മാരോടു ശമ്പളവും ചോദിക്കരുതെന്നാണു പ്രമാണം. പക്ഷേ, ഓണ്‍ലൈന്‍ ചോദ്യോത്തര വെബ്‌സൈറ്റായ ക്വോറയില്‍ ശമ്പളത്തെക്കുറിച്ചൊരു ചോദ്യം വന്നപ്പോള്‍ വിശദവിവരങ്ങളുമായി ചാടി വീണതധികവും പുരുഷന്മാര്‍. ഇന്ത്യയില്‍ ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ക്ക് ലഭിക്കാവുന്ന ഉയര്‍ന്ന ശമ്പള പാക്കേജ് എത്രയെന്ന ചോദ്യത്തിനാണ് വിശദമായ കണക്കുകളുമായി വെബ്‌സൈറ്റിലെ റജിസ്റ്റേഡ് അംഗങ്ങളെത്തിയത്. 

തിരുവനന്തപുരം സ്വദേശിയായ പ്രവീണ്‍ വെങ്കിടേശ്വര അന്നു അടക്കം ഈ മേഖലയുമായി ബന്ധപ്പെട്ട നിരവധി പേരാണ് ശമ്പള പാക്കേജ് കണക്കുകള്‍ നിരത്തിയത്. പ്രവീണിന്റെ കണക്കുകള്‍ പ്രകാരം കോഡിങ്ങില്‍ നല്ല പിടിപാടുള്ള ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജീനിയര്‍ക്ക് 30 മുതല്‍ 35 ലക്ഷം രൂപ വരെ പരമാവധി വാര്‍ഷിക ശമ്പളമായി ലഭിക്കാം. ഇതില്‍തന്നെ സേവന അധിഷ്ഠിത കമ്പനികളേക്കാൾ ഉൽപന്ന അധിഷ്ഠിത കമ്പനികളിലാണ് ശമ്പളം കൂടുതല്‍ ലഭിക്കുകയെന്നും പ്രവീണ്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇന്ത്യയിലെ ശരാശരി ശമ്പളം പ്രതിമാസം 40,000 നും ഒരു ലക്ഷം രൂപയ്ക്കും ഇടയിലാണെന്നും വന്‍ നഗരങ്ങളിലെ ശമ്പളക്കാര്‍ മാത്രമാണ് ഇതിനൊരപവാദമെന്നും സോഫ്റ്റ്‌വെയര്‍ ഡവലപ്പറായ സസ്ച തറ്റില്‍ സമര്‍ഥിച്ചു. ഇ-കൊമേഴ്‌സ് വമ്പന്മാരായ ആമസോണും ഫ്‌ളിപ്കാര്‍ട്ടും മിന്ത്രയുമൊക്കെ വിപണി പിടിക്കാന്‍ തങ്ങളുടെ സോഫ്റ്റ്‌വെയര്‍ ഡവലപ്പര്‍മാര്‍ക്ക്  30 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ പ്രതിവര്‍ഷ ശമ്പളം വാഗ്ദാനം നടത്താറുണ്ടെന്നും സസ്ച ചൂണ്ടിക്കാണിക്കുന്നു. ഗൂഗിള്‍, മൈക്രോസോഫ്റ്റ് പോലുള്ള വമ്പന്മാരും വന്‍ പാക്കേജുകള്‍ വാഗ്ദാനം ചെയ്യാറുണ്ടെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.  

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :