E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 07:44 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ചെറുപ്പത്തിലെ പ്രണയം സഫലമായത് 40 വർഷത്തിനുശേഷം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ചെറുപ്പകാലത്തെ പ്രണയം 40 വർഷത്തിന് ശേഷം സഫലമാക്കിയ പ്രണയജോഡികളെ ഈ വാലൻയിൻസ് ദിനത്തിൽ പരിചയപ്പെടാം. കൊല്ലം ഓച്ചിറ സ്വദേശി ജി വക്രമനും എൽ അനിതയുമാണ് 32 വർഷത്തിന് ശേഷം വീണ്ടും കണ്ടുമുട്ടിയതും വിവാഹിതരായതും. പ്രണയസാഫല്യത്തിന് മുൻകൈ എടുത്തതാകട്ടെ അനിതയുടെ മക്കളും 

1982ലെ ഓച്ചിറ ജയപാരൽ കോളജിലെ പത്താംക്ലാസ് വിദ്യാർഥിനി അനിതയും അധ്യാപകനായിരുന്ന വിക്രമനു ഇന്ന് ദമ്പതികളാണ്. അന്ന് നടക്കാതെ പോയ പ്രണയം വിവാഹത്തിലെത്തിയപ്പോൾ സാക്ഷിയാവാൻ അനിതയുടെ ചെറുമകള്‍ അനന്യയുമുണ്ടായിരുന്നു. സിനിമയെ വെല്ലുന്നതാണ് സംഭവകഥ. പ്രണയം അനിതയുടെ വീട്ടിലറിഞ്ഞതോടെ പഠനം നിർത്തിച്ച് മറ്റൊരാളെകൊണ്ട് വിവാഹം കഴിപ്പിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും നിർബന്ധിച്ചിട്ടും വിവാഹം കഴിക്കാതെ സി.പി.എം പ്രവർത്തകനായ വിക്രമൻ ഓച്ചിറിയിൽ നിന്ന് ചവറയിലേക്ക് താമസം മാറ്റി. എഴുപതായപ്പോൾ വിശ്രമജീവിതം ആഗ്രഹിച്ച് ഓച്ചിറയിലെത്തിയ വിക്രമനോട് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ പാർട്ടി ആവശ്യപ്പെട്ടതോടെയാണ് കഥയിലെ ക്ലൈമാക്സ്. വോട്ടുചോദിക്കാൻ വിക്രമൻ അറിയാതെ എത്തിയത് അനിതയുടെ വീട്ടിൽ. പഴയപ്രണയകഥയറിഞ്ഞ അനിതയുടെ ഇളയമകള്‍ ആഷ് ലിയാണ് അമ്മയേയും പഴയ കാമുകനെയും ഒന്നിപ്പിക്കാൻ മുൻകൈ എടുത്തത്. 

പ്രായം എഴുപതു കഴിഞ്ഞെങ്കിലും പഴയകാലം ഓർമകളെല്ലാം വിക്രമന്റെ മനസിൽ മായാതെയുണ്ട്. സാമ്പത്തികവും, ടൂറ്റോറിയൽ അധ്യാപനകനെന്ന ജോലിയും ഇതിലെല്ലാമുള്ള വീട്ടുകാരുടെ എതിർപ്പുമാണ് അനിതയെ സ്വന്തമാക്കാൻ അന്ന് തടസമായി നിന്നത്. പിന്നെ പാർട്ടിയോടുള്ള പ്രതിബന്ധതയും ഒന്നിക്കാൻ തടസമായെന്ന് വിക്രമൻ പറയുന്നു. 

പഴയ പ്രണയം ഒന്നിപ്പിക്കാൻ അനിതയുടെ മക്കളും മരുമക്കളും തീരുമാനിച്ചപ്പോൾ നാട്ടുകാരും സുഹത്തുക്കളും ഒപ്പംകൂടി. പതിനെട്ട് വർഷം മുൻപ് ഭർത്താവ് മരിച്ച അനിതയുടെ ജീവിതത്തിലേക്ക് അങ്ങനെ പഴയ കാമുകൻ കടന്നുവന്നു. അന്നത്തെ എതിർപ്പുകളും പോരായ്മകളുമെല്ലാം കാലം മായിച്ചുകളഞ്ഞിരുന്നു. കഴിഞ്ഞ ജൂലൈ 21ന് ഇരുവരും ഒന്നിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :