E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 18 2017 12:03 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഐബിഎമ്മിലെ ജോലി രാജിവെച്ചു; ദൃശ്യ എത്തിയത് വ്യോമസേനയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

drishyanath
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ചില തീരുമാനങ്ങൾ അങ്ങനെയാണ്. കുട്ടുകാരെയും വീട്ടുകാരെയും ഒക്കെ ഞെട്ടിക്കും. എങ്കിലും കാലം തെളിയിക്കും ആ തീരുമാനങ്ങൾ വളരെ ശരിയായിരുന്നുവെന്ന്. അങ്ങനെയൊരു തീരുമാനത്തിന്റെ പുറത്താണ് ദൃശ്യയും ഐബിഎമ്മിലെ ജോലി ഉപേക്ഷിച്ച് വ്യോമസേനയിൽ ചേർന്നത്. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലെ രാജ്പഥില്‍ നടക്കുന്ന പരേഡില്‍ വ്യോമസേനാസംഘത്തെ നയിക്കുന്ന നാല് ഉദ്യോഗസ്ഥരില്‍ ഒരാളാണ് ദൃശ്യനാഥ്.

144 അംഗ വ്യോമസേനാസംഘത്തിന് നേതൃത്വം നൽകുന്നത്. സ്‌കാഡ്രന്‍ ലീഡര്‍ അതല്‍ സിങ് സെഖോണാണ്. അദ്ദേഹത്തിനൊപ്പമുള്ള മൂന്നു വനിതാ ഓഫീസർമാരിലൊരാളാണ് പാലക്കാട് കഞ്ചിക്കോട് സ്വദേശിയായ ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് ദൃശ്യ നാഥ്. എന്‍ജിനീയറിങ് ബിരുദധാരിയായ ദൃശ്യ ഐ.ബി.എമ്മിലെ ജോലി ഉപേക്ഷിച്ചാണ് വ്യോമസേനയില്‍ ചേര്‍ന്നത്. ഇപ്പോള്‍ വ്യോമസേനയുടെ കിഴക്കന്‍ കമാന്‍ഡിലാണ് സേവനമനുഷ്ഠിക്കുന്നത്. 

അപൂർവ തേജസ്സുണ്ടായിരിക്കും ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന്. പ്രത്യേകിച്ചും റിപ്പബ്ലിക്ദിനത്തിനു മാറ്റുകൂട്ടുന്ന വ്യോമാഭ്യാസപ്രകടനങ്ങൾക്ക്. രണ്ടു ദശകത്തിനുശേഷം ഇതാദ്യമായി രാജ്യം സ്വതന്ത്രമായി വികസിപ്പിച്ചെടുത്ത ലഘുയുദ്ധവിമാനം തേജസ് ഇത്തവണ ആകാശത്തിലേക്കുള്ള കുതിപ്പിൽ മുന്നിലുണ്ടാകും.വിസ്മയപ്രകടനത്തിൽ പങ്കെടുക്കുന്ന 35 പോർവിമാനങ്ങളിലെ പ്രധാന ആകർഷണം. 

ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിനു മറ്റൊരു പ്രത്യേകതയുമുണ്ട്.വ്യോമസേനയുടെ ടാബ്ലോയിൽ പോർവിമാനങ്ങൾ പറപ്പിക്കാൻ വനിതകളുമുണ്ടാകും.ഡിജിറ്റൽ യുഗത്തിലേക്കുള്ള മാറ്റത്തിനും ഇത്തവണത്തെ വ്യോമാഭ്യാസം സാക്ഷ്യം വഹിക്കും. വിമാനങ്ങൾ തമ്മിൽ വിവരങ്ങളും ചിത്രങ്ങളും ഓൺലൈനായി കൈമാറാനും സൗകര്യമുണ്ടായിരിക്കും.

കഴിഞ്ഞ വർഷത്തെ ബഹ്റൈൻ എയർ ഷോയിൽ പങ്കെടുത്ത തേജസ് അരങ്ങേറ്റം കുറിച്ചത് ഒക്ടോബറിലെ വ്യോമദിനത്തിൽ. എംഐ 17 ഹെലികോപ്റ്ററുകൾ,സുഖോയ് സു 30 ജെറ്റ് യുദ്ധവിമാനങ്ങൾ,അഡ്‍വാൻസ് ഹെലികോപ്റ്റർ രുദ്ര, സൈന്യത്തിന്റെ പ്രത്യേക വിമാനമായ സി–7 ഗ്ളോബ് മാസ്റ്റർ എന്നിവയും തേജസിനു പുറമെ വ്യോമാഭ്യാഭ്യാസപ്രകടനങ്ങൾക്കു ഹരം പകരും.

റിപ്പബ്ലിക് ദിന പരേഡിൽ രാജ്യം കാത്തിരിക്കുന്ന പ്രധാനയിനമാണ് വ്യോമാഭ്യാസങ്ങൾ.ഇന്ത്യൻ വ്യോമസേന ആർജിച്ചെടുത്ത കരുത്ത് വിളംബരം ചെയ്യുന്നതിനൊപ്പം വ്യോമാഭ്യാസികളുടെ ആവേശ, മിന്നൽ പ്രകടനങ്ങൾക്കും രാജ്യം സാക്ഷ്യം വഹിക്കും.തേജസിന് ഒരു മുൻഗാമിയുണ്ട്; എൺപതുകളിലും തൊണ്ണൂറുകളിലും രാജ്യം സ്വതന്ത്രമായി വികസിപ്പെടുത്ത മാരുത്; അക്കാലത്തു റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ പ്രധാന ആകർഷണമായിരുന്ന പോർവിമാനം.

എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് ഏജൻസിയും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും രുപകൽപനയും നിർമാണവും നിർവഹിച്ച തേജസ് ഇന്ത്യൻ വ്യോമസേനയുടെ 45 സ്ക്വാഡ്രൻ ഫ്ലൈയിങ് ഡാഗ്ഗേഴ്സ് വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതു കഴിഞ്ഞവർഷം ജൂലൈയിൽ.സ്ക്വാഡ്രൻ ഇപ്പോൾ പ്രവർത്തിക്കുന്നതു ബെംഗളൂരുവിൽനിന്നാണെങ്കിലും കോയമ്പത്തൂരിലെ സുലൂരിലേക്ക് ഉടൻതന്നെ മാറും.

ദൃശ്യയെ കൂടാതെ സ്ക്വാഡ്രൻ ലീഡർ അതൽ സിങ്, ഫ്ലാഗ് ഓഫിസർ തൃപ്തി ചതുർവേദി,ഫ്ലൈറ്റ് ലെഫ്റ്റനന്റ് എസ്.എസ്.മൈത്രേയ എന്നിവരും നേതൃനിരയിലുണ്ടായിരിക്കും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :