E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 24 2017 10:50 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ജിഷ്ണു: ചോര കൊണ്ടെഴുതിയ ഒരു നിലവിളിയുടെ പേര്, ഇനിയും നിലയ്ക്കാത്തത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jishnu-pranoy
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

‘‘ Whenever death may surprise us, let it be welcome if our battle cry has reached even one receptive ear and another hand reaches out to take up our arms’’ ജിഷ്ണു പ്രണോയ് എന്ന പതിനെട്ടു വയസ്സുകാരൻ തനിക്കേറ്റവും പ്രിയപ്പെട്ട വാചകമായി ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത് ചെ ഗുവേരയുടെ ഇൗ വാക്കുകളാണ്. ഇപ്പോൾ വായിച്ചു നോക്കിയാൽ അറംപറ്റിപ്പോയ, അല്ലെങ്കിൽ സ്വന്തം ജീവിതം കൊണ്ട് അന്വർഥമാക്കിയ വാക്കുകൾ.

ജിഷ്ണു ഇന്നു നമുക്കിടയിലില്ല. പക്ഷേ അവന്റെ മരണം തീർത്ത പ്രതിഷേധക്കൊടുങ്കാറ്റ് വിദ്യാർഥിസമൂഹത്തി‌ലുണ്ട്. മരണത്തിലൂടെയാണെങ്കിലും അവൻ നടത്തിയ ആഹ്വാനം വിദ്യാർഥിസമൂഹം ഏറ്റെടുത്തു കഴിഞ്ഞു. കക്ഷി രാഷ്ട്രീയം നോക്കാതെ, വലുപ്പച്ചെറുപ്പം നോക്കാതെ വിദ്യാർഥികൾ ഒന്നടങ്കം അവനുവേണ്ടി ഇറങ്ങി. ഒരു കാലത്ത് സിനീയർ വിദ്യാർഥികളുടെ റാഗിങ്ങിനെ പേടിച്ചിരുന്ന കുട്ടികളും മാതാപിതാക്കളും ഇന്ന് ആരെയാണു പേടിക്കേണ്ടത്. വിദ്യ അഭ്യസിപ്പിക്കേണ്ട അധ്യാപകൻ മുഖത്തു നോക്കി ആഭാസം വിളമ്പിയതും കളിയാക്കിയതും ഒടുവിൽ ഭീഷണിപ്പെടുത്തിയതുമാണ് ജിഷ്ണുവിനെ ഇൗ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് അവന്റെ കൂട്ടുകാർ തന്നെ പറയുന്നു.

എന്താണ് അന്നു സംഭവിച്ചത് ? സഹപാഠികൾ പറയുന്നത്

‘കഴിഞ്ഞ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് നടന്ന പരീക്ഷയ്ക്കിടെ ജിഷ്ണു തിരിഞ്ഞു നോക്കിയെന്ന് ആരോപിച്ച് പരീക്ഷാ ഹാളിലെ ഇൻവിജിലേറ്റായിരുന്ന മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റിലെ പ്രവീൺ സി.പി. എന്ന അധ്യാപകൻ അവനെ കളിയാക്കുകയും അവനു നേരെ ആക്രോശിക്കുകയും ചെയ്തു. ‘നീ ഒക്കെ എന്തിനാടാ പഠിക്കാൻ വന്നത് വേറെ പണിക്ക് പൊയ്ക്കൂടെ’ എന്നു തുടങ്ങി പറയാൻ അറയ്ക്കുന്ന വാചകങ്ങളാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ടും നിർത്താതെ, നാലേകാലോടെ വൈസ് പ്രിൻസിപ്പൽ ശക്തിവേലിന്റെ മുറിയിലേക്ക് അവനെ കൊണ്ടു പോയി. പിന്നീടു നടന്നതൊന്നും ഞങ്ങൾ കണ്ടിട്ടില്ല.

കെടിയു നിയമപ്രകാരം പരീക്ഷാ തലവൻ പ്രിൻസിപ്പലായിരിക്കെ എന്തിനാണ് വൈസ് പ്രിൻസിപ്പലിന്റെ മുറിയിലേക്ക് അവനെ കൊണ്ടുപോയത് ? അഞ്ചു മണിക്കാണ് പരീക്ഷ അവസാനിക്കുന്നത്. പക്ഷേ 10 മിനിറ്റ് മാത്രം അകലെയുള്ള ഹോസ്റ്റലിൽ ജിഷ്ണു എന്നുന്നത് ആറു മണിക്ക്. അതായത് ഒന്നര മണിക്കൂറോളം അവൻ വൈസ് പ്രിൻസിപ്പലിന്റെ മുറിയിലായിരുന്നു. ഹോസ്റ്റലിൽ തിരികെയെത്തിയ അവൻ ആരോടും ഒന്നും മിണ്ടിയില്ല. അവനു കാര്യമായെന്തോ പറ്റിയെന്നു മനസ്സിലായെങ്കിലും എന്താണ് സംഭവിച്ചതെന്നു ചോദിക്കാൻ പറ്റിയ അവസ്ഥയായിരുന്നില്ല. ശാരീരികമായി ഉപദ്രവിച്ചതിന്റെ തെളിവുകളൊന്നും അപ്പോൾ ശ്രദ്ധിച്ചിരുന്നില്ലെങ്കിലും മാനസികമായി അവൻ തകർന്ന മട്ടായിരുന്നു.

റൂമിലേക്കു പോയ അവൻ, റോൾ കോൾ എന്നു വിളിക്കുന്ന, ഹോസ്റ്റലിലെ അറ്റൻഡൻസ് സമയത്ത് വരാതായതോടെയാണ് ഞങ്ങൾ അന്വേഷിക്കുന്നത്. റൂമിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു ചെല്ലുമ്പോൾ കുളിമുറിക്കുള്ളിൽ തൂങ്ങി നിൽക്കുകയായിരുന്നു അവൻ. കൈയിലെ ഞരമ്പും മുറിച്ചിരുന്നു, ഒരിക്കലും രക്ഷപ്പെടരുതെന്ന ആഗ്രഹം പോലെ. ഹോസ്റ്റലിൽ ഉണ്ടായിരുന്ന പ്രവീൺ സാറിനോട് അവനെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് ഞങ്ങൾ പറഞ്ഞു. പക്ഷേ തന്റെ മേൽ ഉത്തരവാദിത്തം വരുമെന്ന ഭയത്താലാകണം അദ്ദേഹം സമ്മതിച്ചില്ല. ഒടുവിൽ ഒരു വിദ്യാർഥിയുടെ തന്നെ വണ്ടിയിൽ ജിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചു. അപ്പോഴും അവന് പൾസ് ഉണ്ടായിരുന്നു. എന്നിട്ടും...

കോ‍ളജിൽ‌ ഇടിമുറിയുണ്ടെന്നു പറയുന്നത് സത്യമാണ്. അവിടെ അവനെ കൊണ്ടു പോയോ എന്നു ഞങ്ങൾക്കറിയില്ല. കോളജിന്റെ പിഅർഒയുടെ മുറിയാണ് ഇടിമുറി ആയി അറിയപ്പെടുന്നത്. ഒരു മുൻമന്ത്രിയുടെ മകനായ ഇയാൾക്ക് ഗുണ്ടാ ബന്ധങ്ങളുണ്ട്. അതു കൊണ്ടാണ് മുൻപും പല പ്രശ്നങ്ങൾ ഉണ്ടായപ്പോഴും ഞങ്ങൾ പ്രതികരിക്കാൻ മടിച്ചുനിന്നത്. പേടിയായിരുന്നു. ഇൗ കോളജിന്റെ തന്നെ ഉടമസ്ഥതയിൽ കുറച്ചകലെ ഒരു ആശുപത്രിയുണ്ട്. അവിടെ െഎഎംഎയിൽനിന്നു പരിശോധനയ്ക്ക് ആളു വരുമ്പോൾ രോഗികളുടെ എണ്ണം കൂട്ടിക്കാണിക്കാനായി കോളജിൽനിന്ന് വിദ്യാർഥികളെയും അധ്യാപകരെയും കൊണ്ടു പോകാറുണ്ട്. അന്ന് അറ്റൻഡെൻസും ലഭിക്കും. ഭക്ഷണവും സൗജന്യമാണ്. ഇൗ കോളജിൽ പിടിഎ എന്നൊരു സംഭവമേ ഇല്ല. മാതാപിതാക്കൾ ഒത്തു കൂടുന്ന ഒരു പരിപാടിയും ഇവർ പ്രോൽസാഹിപ്പിക്കുന്നുമില്ല. അതുകൊണ്ട് പലർക്കും ഇവിടെ നടക്കുന്നതൊന്നും അറിയുകയുമില്ല.’

പെരുമ്പാവൂരിലെ ജിഷയെപ്പോലെ പാമ്പാടിയിലെ ജിഷ്ണുവും ‌രക്തസാക്ഷിയായി നമുക്കു മുന്നിൽ നിൽക്കുകയാണ്. ജിഷയുടെ കൊലപാതകത്തെ തുടർന്നുണ്ടായ അലയൊലികൾ ഇപ്പോൾ എവിടെയും കേൾക്കാനില്ല.‌ ജിഷ്ണുവിന്റെ മരണം തീർത്ത പ്രതിഷേധങ്ങളും ലക്ഷ്യം കാണുമെന്ന ഉറപ്പൊന്നുമില്ല. പക്ഷേ സ്വർണമെഡൽ അണിയേണ്ട ആ കഴുത്തിൽ തൂക്കുകയറിട്ടു കൊടുത്തത് ആരായാലും അവർ ശിക്ഷിക്കപ്പെടുമെന്നുതന്നെ പ്രതീക്ഷിക്കാം.

(സംഭവത്തെക്കുറിച്ചു സംസാരിച്ച വിദ്യാർഥികൾ പേരു വെളിപ്പെടുത്തരുതെന്ന അഭ്യർഥനയോടെയാണ് കാര്യങ്ങൾ വെളിപ്പെടുത്തിയത്. അവർക്കിപ്പോഴും ഭയമാണ്. പ്രതികരണമാരായാനായി കോളജിലെ ഒരു അധ്യാപകനെ വിളിച്ചപ്പോൾ അദ്ദേഹം സംസാരിക്കാൻ വിസമ്മതിച്ചു. പക്ഷേ വിദ്യാർഥികൾ പറഞ്ഞതൊന്നും നിഷേധിക്കാനോ ശരിയല്ലെന്നു പറയാനോ തയാറായതുമില്ല.)
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :