E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 14 2017 12:22 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കഴിക്കുന്നത് പ്ലാസ്റ്റിക് ജിലേബി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jilebi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മാവൂർ ∙ ജിലേബിയെന്നു കേൾക്കുമ്പോൾ നാവിൽ മധുരത്തിന്റെ ലഡു പൊട്ടുന്നുണ്ടോ? എങ്കിൽ ഇതു കൂടി കേട്ടോളൂ, ശർക്കര ജിലേബിക്കൊപ്പം അകത്താക്കുന്നത് പ്ലാസ്റ്റിക് കൂടിയാണ്. ഉത്സവസ്ഥലങ്ങളുടെ പരിസരങ്ങളിൽവച്ച് നിർമിക്കുന്ന ശർക്കര ജിലേബിയിൽ പ്ലാസ്റ്റിക് കവറുകൾ ഉരുക്കിചേർക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതരാണ് കണ്ടെത്തിയത്. ഇന്നലെ തെങ്ങിലക്കടവ് അങ്ങാടിക്കു സമീപത്തെ ക്ഷേത്ര പരിസരത്ത് നടത്തിയ മിന്നൽ പരിശോധനയിലാണ് ശർക്കര ജിലേബി നിർമിക്കുന്നതിന് പ്ലാസ്റ്റിക് കവറുകൾ ഉരുക്കിചേർക്കുന്നതു കണ്ടെത്തിയത്.

∙ റോഡരികിൽ വിൽപനക്കുവച്ച ശർക്കര ജിലേബിയിൽ പഴകിയവയും.

∙ നൂറിലേറെ പഴയ ജിലേബി ചെറൂപ്പയിലെ ആരോഗ്യ വകുപ്പ് അധികൃതർ പിടിച്ചെടുത്തു നശിപ്പിച്ചു.

∙ ജിലേബി നിർമിക്കുന്നതിനായി ശർക്കര ഉരുക്കിവച്ച പാത്രത്തിൽനിന്നാണ് പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തിയത്.

∙ പ്ലാസ്റ്റിക് കവർ അബദ്ധത്തിൽ വീണതാണെന്നു ജിലേബി നിർമിച്ചവർ. എന്നാൽ, തുടർ പരിശോധനകളിൽ കൂടുതൽ പ്ലാസ്റ്റിക് കവറുകൾ  കണ്ടെത്തി.

∙ പാത്രത്തിനകത്ത് ഉരുകി തീരാറായ കവറുകളും. 

∙ ജിലേബിയും ജിലേബി നിർമിക്കാനായി തയാറാക്കിയ ശർക്കര പാവും പിടിച്ചെടുത്ത് നശിപ്പിച്ചു.

പ്ലാസ്റ്റിക് ജിലേബിക്ക് തിളക്കം കൂട്ടാൻ

ജിലേബിക്ക് തിളക്കം കൂടാനും ഉറപ്പും ബലവും ലഭിക്കാനുമാണ് നേരിയ പ്ലാസ്റ്റിക് കവറുകൾ ഉരുക്കിചേർക്കുന്നതെന്നു കരുതുന്നു.ഉത്സവ സ്ഥലത്ത് ഇത്തരത്തിൽ ഭക്ഷണം നിർമിച്ച് വിൽക്കാൻ ലൈസൻസ് ഇല്ല. കടകളിൽവച്ചല്ല വിൽപന എന്നതിനാൽ യഥാർഥ ഉടമയുടെ പേരിൽ നിയമനടപടിയെടുക്കുന്നതിനും സാങ്കേതിക തടസ്സമുണ്ട്. കാൻസർ ഉൾപ്പടെ ഒട്ടേറെ മാരക രോഗങ്ങൾക്ക് ഇത്തരം ഭക്ഷണം കാരണമാവുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.രഞ്ജിത്ത്, ജസ്റ്റി ജി. ജോസ്, പി.വി.സുരേഷ്കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :