E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 26 2017 04:44 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

സെലിബ്രിറ്റികളുടെ പ്രിയ തറവാട്!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kuruvinakkunnel-tharavadu
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാലായിലെ കുരുവിനാക്കുന്നേൽ തറവാടിന് പറയാൻ ആതിഥേയ കഥകളേറെയുണ്ട്. നവവധുവായി തറവാട്ടിലേക്ക് കാലെടുത്തു വച്ചതു മുതൽ അനീറ്റ ജോസ് ഇവയെല്ലാം പലവുരു കേട്ടിട്ടുമുണ്ട്. എന്നാല്‍ 1940– കളിൽ പണിത ഈ ബംഗ്ലാവ് ഭാവിയിൽ വലിയൊരു ബിസിനസ് സാധ്യതയ്ക്ക് കളമൊരുക്കുമെന്ന് അവർ കരുതിയിരുന്നില്ല. ഇന്ന് ഈ തറവാടിന്റെ പേര് മലയാളികളേക്കാൾ പരിചിതം വിദേശികൾക്കാണ്. 2005– ൽ ഹോംസ്റ്റേ ആയി പുനരവതാരം ചെയ്ത തറവാട്ടിൽ ആതിഥ്യം നുകർന്ന് മനസ്സ് നിറച്ചു പോയവർ ഒട്ടേറെ.

സിജിഎച്ച് എർത് ഗ്രൂപ്പ് എംഡി ആയ ഭർത്താവ് ജോസ് ഡൊമിനിക്കിന്റെയും മക്കളുടെയും പ്രേരണയിലാണ് അനീറ്റ ഹോംസ്റ്റേയ്ക്ക് തുടക്കമിടുന്നത്. എറണാകുളത്ത് താമസമാക്കിയ കുടുംബം, തറവാട് വീട് ആൾനോട്ടമില്ലാതെ നശിച്ചു പോകാതിരിക്കാൻ കൂടിയാണ് ഹോംസ്റ്റേയെക്കുറിച്ച് ചിന്തിച്ചത്.

അത്യാവശ്യം ചില പുതുക്കിപ്പണിയലുകൾ നടത്തിയതൊഴിച്ചാൽ തറവാടിന്റെ തനിമ അതേപോലെ നിലനിർത്തി. പ്രശസ്ത വ്യവസായി പിയേഴ്സ് ലെസ്ലിയുടെ കുടുംബാംഗങ്ങളാണ് ആദ്യ അതിഥികളായി എത്തിയത്. പിന്നീട് നിരവധി രാജ്യക്കാർ അനീറ്റയുടെ അതിഥികളായി മടുക്കക്കുന്ന് എസ്റ്റേറ്റിലെ തറവാട് തേടിപ്പിടിച്ചെത്തി.

വരുന്ന അതിഥികളാരും അധികം കറങ്ങി നടക്കാനൊന്നും താൽപര്യപ്പെടാറില്ലെന്ന് അനീറ്റ പറയുന്നു. എസ്റ്റേറ്റിലെ കൃഷിയും മറ്റുമൊക്കെ കണ്ട് വിശ്രമിക്കുകയാണ് പതിവ്. കേരളത്തിലെ രീതികളും സംസ്കാരവുമൊക്കെ അറിയാൻ എല്ലാവരും താൽപര്യപ്പെടുന്നുണ്ട്. ശാന്തമായ അന്തരീക്ഷം തേടി വരുന്ന സാഹിത്യകാരൻമാരുമുണ്ട്. ആവർത്തന വിരസത കാരണം ഇലസദ്യയും കഥകളിയും ഒഴിവാക്കണമെന്ന് മുൻകൂട്ടി അറിയിക്കുന്നവരുമുണ്ട്.

ബംഗ്ലാവിന്റെ പ്രൗഢമായ ഇന്റീരിയർ മോടി കൂട്ടിയെടുത്തത് അനീറ്റയുടെ മകളും ആർക്കിടെക്ടുമായ മൃദുലയാണ്. യാത്രകളില്‍ ശേഖരിച്ച പല കൗതുകവസ്തുക്കളും ഇന്റീരിയറിൽ ഇടം പിടിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മുഖംമൂടികളും ആയുധങ്ങളുമൊക്കെ ഇതിൽ പെടുന്നു.

പഴമയുടെ അടയാളം പേറുന്ന തറയോടുകൾക്കും ഫർണിച്ചറിനും തിളക്കമൊട്ടും കുറഞ്ഞിട്ടില്ല. ചുവരിലെ കൂറ്റൻ തടി അലമാരകൾ പ്രത്യേകം ചെയ്തെടുത്തതാണ്. പുസ്തകപ്രേമികൾക്കായി ലൈബ്രറിയുണ്ട്. വിശാലമായ നാല് കിടപ്പുമുറികൾ. പ്രാതൽ, ഉച്ചഭക്ഷണം, അത്താഴം എന്നിവയ്ക്കായി വെവ്വേറെ ഇടങ്ങളുണ്ട്.

മാധ്യമങ്ങളുടെ കണ്ണിൽപ്പെടാതെ ഒട്ടേറെ പ്രശസ്തർ ഇവിടെയെത്തിയിട്ടുണ്ട്. സംഗീത സമ്രാട്ട് പോൾ മക്കാർട്നി അതിലൊരാൾ മാത്രം. രാവിലെ തോട്ടത്തിലൂടെ നടക്കാനിറങ്ങിയ മക്കാർട്നി കാണുന്നത് റബർ ടാപ്പിങ് ചെയ്യുന്ന തൊഴിലാളിയെയാണ്. സംഭവം ഇഷ്ടപ്പെട്ട മക്കാർട്നി ഒരു മരത്തിൽ ടാപ്പിങ് പരീക്ഷിക്കുകയും ചെയ്തു. ഒരുപക്ഷേ മക്കാർട്നി വെട്ടിയ ലോകത്തിലെ ഒരേയൊരു റബർമരം ഈ എസ്റ്റേറ്റിലാകും! ഈ കഥ അറിയുന്ന വിദേശികളെല്ലാം ആ റബർ മരത്തെ കെട്ടിപ്പിടിച്ചൊരു ഫോട്ടോ എടുക്കാതെ മടങ്ങില്ലെന്ന് അനീറ്റ ചിരിയോടെ പറയുന്നു.

എസ്റ്റേറ്റില്‍ തന്നെയുള്ള ജൈവകൃഷിത്തോട്ടത്തിലെ പച്ചക്കറിയാണ് ഭക്ഷണമുണ്ടാക്കാൻ ഉപയോഗിക്കുന്നത്. കേരള സ്റ്റൈൽ പാചകം പഠിക്കുന്ന പലരും ഗോതമ്പുപൊടിയും പപ്പടവുമൊക്കെ മടക്കയാത്രയിൽ കൂടെക്കരുതും.

കുടുംബത്തിന്റെ തന്നെ മറ്റൊരു എസ്റ്റേറ്റിൽ നിന്ന് പൊളിച്ചു കൊണ്ടുവന്ന തടിപ്പുരയും അതിഥികൾക്ക് സ്വാഗതമോതുന്നു. തച്ചുശാസ്ത്രത്തിന്റെ പാരമ്പര്യപ്രൗഢി വിളിച്ചറിയിക്കുന്ന മച്ചിൽ, തടിയിൽ കൊത്തിയെടുത്ത പൂക്കൾ കാണാം. ഓരോന്നും ഒരിതൾ കൊണ്ടെങ്കിലും വ്യത്യസ്തം.

അതിഥികളെ കുടുംബാംഗങ്ങളെപ്പോലെ കരുതി പരിചരിക്കുന്നതാണ് അനീറ്റയുടെ രീതി. ഇംഗ്ലീഷ് ദമ്പതികളായ പോളും ലൂസിയും സന്ദര്‍ശക ഡയറിയിൽ എഴുതിയതാണിതിന് ഉത്തമ സാക്ഷ്യം. “രണ്ട് ദിവസത്തേക്കാണെങ്കിലും ഞങ്ങളെ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കിയതിന് നന്ദി.”

Things To Know

ഹെറിറ്റേജ് ഹോം സ്റ്റേ ആരംഭിക്കണമെങ്കിൽ ടൂറിസം ഡിപ്പാർട്മെന്റിൽ അപേക്ഷ നൽകണം. വീടിന്റെ പഴക്കം, മറ്റ് സൗകര്യങ്ങൾ എന്നിവ പരിഗണിച്ച് ഡയമണ്ട്, ഗോൾഡ്, സിൽവർ വിഭാഗങ്ങളായാണ് തരം തിരിക്കുന്നത്. നടത്തിപ്പുകാരിൽ ആർക്കെങ്കിലും ഒരാൾക്ക് ഇംഗ്ലീഷ് പരിജ്ഞാനം നിർബന്ധമാണ്. പുതുക്കിപ്പണിയൽ നടത്തുകയാണെങ്കിൽ അത് പാരമ്പര്യശൈലിക്കനുസരിച്ച് തന്നെയായിരിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള പൊസഷൻ സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് എന്നിവയും ആവശ്യമാണ്.

ചിത്രങ്ങൾ: ഹരികൃഷ്ണൻ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :