E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 07:42 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഇന്ത്യയിലെ പാക് സ്നേഹികളെ പുറത്തുക്കൊണ്ടുവരുമെന്ന് മലയാളി ഹാക്കർമാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

website-hacking
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇന്ത്യയിൽ നിന്നു പാക്കിസ്ഥാനു വേണ്ടി സോഷ്യൽമീഡിയയിലും മറ്റു ഓൺലൈൻ മേഖലകളിലും പ്രവർത്തിക്കുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് മലയാളി ഹാക്കർമാരുടെ മുന്നറിയിപ്പ്. കഴി‍ഞ്ഞ ദിവസം പാക് സർക്കാരിന്റെ കീഴിലുള്ള ബ്രോഡ്കാസ്റ്റിങ് വെബ്സൈറ്റ് മലയാളി സൈബർ സോൾജിയേഴ്സ് ഹാക്കുചെയ്ത് സെർവർ ലോഗിൻ വിവരങ്ങൾ പുറത്തുവിട്ടിരുന്നു.

ഇതോടെ നിരവധി പേർ ഇന്ത്യയ്ക്ക് അനുകൂലമായ പോസ്റ്ററുകളും ട്രോളുകളും കൊണ്ട് പാക് ബ്രോഡ്കാസ്റ്റിങ് വെബ്സൈറ്റിന്റെ ഹോം പേജ് നിറച്ചു. എന്നാൽ ഇവരിൽ ചിലർ ഇന്ത്യയ്ക്കെതിരെയും പാക്കിസ്ഥാന് അനുകൂലമായും മലയാളത്തിലുള്ള ചിത്രങ്ങളും ടെക്സ്റ്റുകളും പോസ്റ്റു ചെയ്തിരുന്നു. ഇതോടെയാണ് ഇന്ത്യയിലിരുന്ന് പാക്കിസ്ഥാനെ സ്നേഹിക്കുന്നവരുടെ വിവരങ്ങൾ സോഷ്യൽമീഡിയ വഴി പുറത്തവിടുമെന്ന് ഹാക്കർമാർ മുന്നറിയിപ്പു നൽകിയത്.

മല്ലു സൈബർ സോൾജിയേഴ്സിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എല്ലാ മലയാളികൾക്കും മല്ലു സൈബർ സോൾജിയേഴ്സിന്റെ നല്ല നമസ്കാരം...

ഇന്നലെ വൈകിട്ടോടെ ഞങ്ങൾ പാക്കിസ്ഥാൻ ഗവൺമെന്റിന്റെ കീഴിലുള്ള മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ, ബ്രോഡ്കാസ്റ്റിങ് ആൻഡ് നാഷനൽ ഹെറിറ്റേജ് എന്ന ഔദ്യോഗിക സൈറ്റ് കീഴടക്കുകയും ലോഗിൻ ഡീറ്റെയിൽസ് പബ്ലിക്ക് ആക്കുകയും ചെയ്തത് ശ്രദ്ധിച്ചിരിക്കുമല്ലോ... പാക്കിസ്ഥാൻ എന്നത് ഞങ്ങളെ സംബന്ധിച്ച് വെറും അയൽ രാജ്യം മാത്രമല്ല, മറിച്ച് ശത്രുരാജ്യം തന്നെയാണ്... ഇന്ത്യൻ സാമ്പത്തിക മേഖലയെയും ദേശീയ സുരക്ഷയെയും തകർക്കാൻ സദാ ശ്രമിച്ചുകൊണ്ടിരിക്കുന്ന ശത്രുരാജ്യം...

ഞങ്ങൾ വേണ്ട എന്ന് വയ്ക്കുംതോറും സൈബർ മേഖലയിൽ കൂടുതൽ സദാ കടന്നാക്രമണം നടത്തുകയാണ് പാക്കിസ്ഥാൻ ചെയ്യുന്നത്... അതുകൊണ്ടു തന്നെയാണ് ഞങ്ങൾ എത്ര സുരക്ഷിതമെന്ന് പാക്കിസ്ഥാൻ വാദിക്കുന്ന അവരുടെ ഗവണ്മെന്റ് സൈറ്റുകൾ പോലും തകർത്തുകളയാൻ ബാധ്യസ്ഥരാവുന്നത്...

എന്നാൽ ഇന്നലെ ഞങ്ങൾ പുറത്തുവിട്ട ലോഗിൻ ഡീറ്റെയിൽസ് ഉപയോഗിച്ച് പാക്കിസ്ഥാൻ ഗവണ്മെന്റ് സൈറ്റുകളിൽ കയറുകയും ഞങ്ങൾ ചെയ്ത അപ്‌ഡേറ്റുകൾ മാറ്റി മലയാളത്തിൽ തന്നെ പാക്കിസ്ഥാൻ അനുകൂല പോസ്റ്റുകൾ/അപ്‌ഡേറ്റുകൾ ചെയ്തത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്... ഇന്ത്യയിൽ ജനിച്ചു വളർന്നു ഇന്ത്യയ്‌ക്കെതിരെ ഇന്ത്യൻ വികാരങ്ങൾക്കെതിരെ പൊരുതുന്ന ഇങ്ങനെ ഉള്ളവർ പകൽ വെളിച്ചത്തിൽ പുറത്തിറങ്ങാത്ത പോർക്കിസ്ഥാൻ പ്ലേ ബോയ്സ് ആണെന്നതിൽ സംശയമില്ല...

ഇങ്ങനെയുള്ളവർ ഒരു കാര്യം മസസിലാക്കേണ്ടതാണ്... മല്ലുസൈബർ സോൾജിയേഴ്‌സ് ആരെന്നും ഞങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ പറ്റുമെന്നും...! ഇനിയും ഞങ്ങളെ പറ്റി അറിയില്ലെങ്കിൽ ദയവായി ഗൂഗിളിൽ സേർച്ച് ചെയ്യുക.. ഇന്നലെ ആ സൈറ്റിൽ കയറി അപ്‌ഡേറ്റ് ചെയ്ത മുഴുവൻ പേരുടെയും ലോഗ് ഫയൽസ് ഞങ്ങളുടെ കയ്യിലുണ്ട്.. ഇന്ത്യയിൽ ജനിച്ചു, ഇന്ത്യയ്ക്കെതിരായി പ്രവർത്തിക്കുന്ന പാക്കിസ്ഥാൻ ജാരസന്തത്തികളേ നിങ്ങളുടെ വിവരം ഞങ്ങൾ ഉടൻ തന്നെ പബ്ലിക്ക് ആക്കുന്നതാണ്.. കാത്തിരുന്നോളൂ.... ജയ് ഹിന്ദ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :