വെളിച്ചെണ്ണ നമ്മുടെ ആഹാരത്തിനു രുചി നൽകാൻ വേണ്ടി മാത്രമല്ല സൗന്ദര്യ സംരക്ഷിക്കാനും ഉത്തമമാണ്. പണ്ടുകാലം മുതൽക്കു തന്നെ സൗന്ദര്യ സംരക്ഷണത്തിനായി വെളിച്ചെണ്ണ ഉപയോഗിച്ചിരുന്നു. മുത്തശ്ശിമാരുടെ പല സൗന്ദര്യക്കൂട്ടുകളിലെയും ഒരു പ്രധാനഘടകം വെളിച്ചെണ്ണയായിരുന്നു. പണ്ടൊക്കെ ചക്കിലാട്ടിയ ശുദ്ധമായ വെളിച്ചെണ്ണയായതിനാൽ പ്രകൃതിദത്തമായ സൗന്ദര്യക്കൂട്ടിനൊപ്പം അതുപയോഗിക്കാൻ അവർക്കു മടിയൊന്നുമില്ലായിരുന്നു.
പണ്ട് ശരീരത്തിന്റെയും ചർമ്മത്തിന്റെയും മുടിയുടേയും സംരക്ഷണത്തിനായി ഉപയോഗിച്ചിരുന്ന ഒന്നുതന്നെയായിരുന്നു ശുദ്ധമായ വെളിച്ചെണ്ണ. വെളിച്ചെണ്ണ ചർമ്മത്തിൽ പുരട്ടുന്നതു കൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ്. ശരീരത്തിലെ ചുളിവുകളകറ്റാനും ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കാനും മുടിതഴച്ചുവളരാനും മുത്തശ്ശിമാർ ആശ്രയിച്ചിരുന്നത് വെളിച്ചെണ്ണയെ മാത്രമാണ്. അൽപം സമയവും ശുദ്ധമായ വെളിച്ചെണ്ണയുമുപയോഗിച്ച് എങ്ങനെ സുന്ദരിയാവാമെന്നു നോക്കാം.
* ശുദ്ധമായ വെളിച്ചെണ്ണയിൽ മഞ്ഞളു കലർത്തി മുഖത്തും ശരീരത്തിലും തേച്ചു പിടിപ്പിച്ചാൽ നിറംവയ്ക്കുകയും ശരീരത്തിലെ അനാവശ്യ രോമങ്ങൾ കൊഴിഞ്ഞുപോവുകയും ചെയ്യും.
* മുഖത്തിന് നല്ല നിറം ലഭിക്കാനായി അല്പം ശുദ്ധമായ വെളിച്ചെണ്ണയെടുത്തു ചൂടാക്കുക അതിലേക്കു ഒരു നുള്ളു കുങ്കുമപ്പൂ യോജിപ്പിച്ച് ആ മിശ്രിതം മുഖത്തു തേച്ചു പിടിപ്പിക്കുക അൽപസമയം കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.
* വെളിച്ചെണ്ണയും തക്കാളിയും പാൽപ്പാടയും കടലമാവും കൂടി ചേർത്ത് നല്ലൊരു ഫേഷ്യൽ വീട്ടിൽത്തന്നെ തയാറാക്കാം. ഈ മിശ്രിതം മുഖത്തു നന്നായി തേച്ചു പിടിപ്പിക്കുക. ഏകദേശം 20 മിനിറ്റിനു ശേഷം തണുത്ത വെള്ളമുപയോഗിച്ച് മുഖം കഴുകുക.
* വെളിച്ചെണ്ണ, കറ്റാര്‍ വാഴ ജെല്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖത്തിന് നിറം മാത്രമല്ല, തിളക്കവും ലഭിക്കും. ചര്‍മപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.
*വെളിച്ചെണ്ണയില്‍ ചന്ദനം ചാലിച്ചു മുഖത്തു പുരട്ടുന്നതും ഏറെ നല്ലതാണ്. അതുപോലെ തന്നെ വെളിച്ചെണ്ണയില്‍ രക്തചന്ദനം കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖത്തിന് നിറം നല്‍കും. മാത്രമല്ല, മുഖത്തെ കറുത്ത പാടുകളും മറ്റും മാറി മുഖം സുന്ദരമാവുകയും ചെയ്യും.
*വെളിച്ചെണ്ണയും പഞ്ചസാരയും കൂടി മിക്സ് ചെയ്ത് ഒരു നാച്ചുറൽ സ്ക്രബ്ബ് തയ്യാറാക്കാം. മുഖത്തെ മൃതകോശങ്ങളെ അകറ്റി മുഖം തിളക്കമുള്ളതാക്കാൻ ഇതു സഹായിക്കും.
* വെളിച്ചെണ്ണയും തേങ്ങാപ്പാലും കൂടി സമാസമം എടുക്കുക. ഈ മിശ്രിതം മുഖത്തു നന്നായി തേച്ചു പിടിപ്പിക്കുക. ചർമ്മത്തിന്റെ വളർച്ചമാറ്റി മൃദുത്വം നൽകാൻ ഇതുപകരിക്കും.
* വെളിച്ചെണ്ണയും തേനും നാരങ്ങാ നീരും കടലമാവും ചേർത്തുണ്ടാക്കുന്ന മിശ്രിതം ഒരു ഉത്തമമായ നാച്ചുറൽ ഫെയ്സ്പായ്ക്ക് ആണ്.