E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 23 2017 02:44 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

സംസ്‌കരിച്ച പാം ഓയില്‍ കാന്‍സറിനു കാരണമാകുമെന്ന യൂറോപ്യന്‍ റിപ്പോര്‍ട്ടിനെതിരേ ന്യൂട്ടെല്ലാ കമ്പനി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

nutella-bread
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സംസ്‌കരിച്ച് പാം ഓയിലില്‍ കാന്‍സറിനു കാരണമാകുന്ന രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന യൂറോപ്യന്‍ ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയുടെ റിപ്പോര്‍ട്ടിനെതിരേ ന്യൂട്ടെല്ലാ നിര്‍മാതാക്കളായ ഇറ്റാലിയന്‍ കമ്പനി ഫെരേരോ രംഗത്ത്. കുട്ടികള്‍ ബ്രെഡില്‍ പുരട്ടി കഴിക്കുന്ന ന്യൂട്ടെല്ല ഉള്‍പ്പെടെ എല്ലാ ഉല്‍പ്പന്നങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിക്കൊണ്ടു കമ്പനി പ്രചാരണം ആരംഭിച്ചു. നിരവധി പരിശോധനകള്‍ക്കു ശേഷമാണ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതെന്നും ഇപ്പോഴത്തെ പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കമ്പനി വ്യക്തമാക്കി. 

യൂറോപ്യന്‍ ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത് ഏറ്റവും കൂടുതല്‍ ബാധിച്ചത് പാം ഓയില്‍ മുഖ്യ അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന ന്യൂട്ടെല്ലയെയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇറ്റലിയില്‍ ന്യൂട്ടെല്ലയുടെ വില്‍പ്പന മൂന്നു ശതമാനം കുറഞ്ഞു. ബ്രെഡിലും മറ്റും പെട്ടെന്നു പുരളാന്‍ വേണ്ടിയാണ് പ്രധാനമായും പാം ഓയില്‍ ഉപയോഗിക്കുന്നത്. പ്രതിവര്‍ഷം 1,85,000 ടണ്‍ പാം ഓയിലാണ് ഫെരേരോ ഉപയോഗിക്കുന്നത്. സണ്‍ഫ്‌ളവര്‍ ഓയിലിനെ (ടണ്ണിന് 800 ഡോളര്‍) അപേക്ഷിച്ച് വിലക്കുറവാണെന്നതാണ് പാം ഓയിലിനെ (ടണ്ണിന് 800 ഡോളര്‍) പ്രിയപ്പെട്ടതാക്കുന്നത്. 

യൂറോപ്യന്‍ അഥോറിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇറ്റലിയിലെ സൂപ്പര്‍മാര്‍ക്കറ്റ് വമ്പന്മാരായ കൂപ്പ് പാം ഓയിലും അതുപയോഗിച്ചു നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളും നിരോധിച്ചതോടെയാണ് വിഷയം ചൂടുപിടിച്ചത്. ഇറ്റലിയിലെ ഏറ്റവും വലിയ ബേക്കറി ശൃംഖലയായ ബാരില്ലയും പാം ഓയില്‍ ഒഴിവാക്കി തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ 'പാം ഓയില്‍ ഫ്രീ' എന്ന ലേബല്‍ ഒട്ടിക്കാന്‍ തുടങ്ങി. ഇതോടെ പാം ഓയില്‍ ഉപയോഗിക്കരുതെന്ന് രാജ്യത്തെ സന്നദ്ധ സംഘടനകള്‍ എല്ലാ ഭക്ഷ്യോല്‍പാദന കമ്പനികളോടും ആവശ്യപ്പെട്ടിരിക്കുകയാണ്. 

മറ്റു സസ്യഎണ്ണകളേക്കാള്‍ കാന്‍സര്‍ സാധ്യതയുള്ള രാസവസ്തുക്കള്‍, 200 ഡിഗ്രി സെല്‍ഷ്യസില്‍ സംസ്‌കരിക്കുന്ന പാം ഓയിലില്‍ ഉണ്ടെന്നാണ് യൂറോപ്യന്‍ ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഇതുകൊണ്ട് ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന് അഥോറിറ്റി മുന്നറിയിപ്പു നല്‍കിയിട്ടില്ല. സംസ്‌കരിച്ച പാം ഓയിലില്‍ ഗ്ലൈസിഡില്‍ ഫാറ്റി ആസിഡ് ഈസ്‌റ്റേഴ്‌സ് (ജിഇ) എന്ന ഘടകം അടങ്ങിയിട്ടുണ്ടെന്നും ഇതിന്റെ മാതൃരൂപമായ ഗ്ലൈസിഡോള്‍ കാന്‍സറിന് ഇടയാക്കുമെന്നുമാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വാഭാവിക പാം ഓയിലിന്റെ ചുവപ്പു നിറവും മണവും മാറ്റുന്നതിനാണ് കൂടിയ താപനിലയില്‍ സംസ്‌കരിക്കുന്നത്. എന്നാല്‍ തങ്ങള്‍ കുറഞ്ഞ താപനിലയിലാണ് സംസ്‌കരിക്കുന്നതെന്നാണ് ഫെരേരോയുടെ വാദം. 

ഇത്തരം ഓയിലുകള്‍ കൊണ്ടു നിര്‍മിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ സ്ഥിരമായി കഴിക്കുന്നവര്‍ക്കും കുട്ടികള്‍ക്കും ആരോഗ്യഭീഷണിയുണ്ടെന്നാണ് അഥോറിറ്റി വ്യക്തമാക്കുന്നത്. അഥോറിറ്റിക്ക് നിയമനിര്‍മാണത്തിന് അധികാരമില്ലാത്തതിനാല്‍ വിഷയം ഇപ്പോള്‍ യൂറോപ്യന്‍ കമ്മിഷനു മുന്നിലാണ്. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കും. ഭക്ഷ്യവസ്തുക്കളില്‍ ജിഇ സാന്നിധ്യം നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള നടപടികളാവും സ്വീകരിക്കുക. എന്നാല്‍ പാം ഓയില്‍ നിരോധിക്കാനുള്ള നടപടി ഉണ്ടാകില്ലെന്നും കമ്മിഷന്‍ അധികൃതര്‍ പറഞ്ഞു. 

യൂറോപ്യന്‍ അഥോറിറ്റിയുടെ മുന്നറിയിപ്പ് ലോകാരോഗ്യ സംഘടനയും യുഎന്നും ശരിവച്ചിട്ടുണ്ട്. എന്നാല്‍ ആരും പാം ഓയില്‍ കഴിക്കരുതെന്ന് നിര്‍ദേശിച്ചിട്ടില്ല. വിഷയം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നം ജിഇ സാന്നിധ്യം പരമാവധി ഒഴിവാക്കാന്‍ അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യൂണിലിവറും നെസ്‌ലെ കമ്പനിയും അറിയിച്ചു. ന്യൂട്ടെല്ലയ്ക്കു പുറമേ ചോക്കലേറ്റ് ബാറുകള്‍, ഐസ്‌ക്രീമുകള്‍, സാന്‍ഡ്‌വിച്ച് സ്‌പ്രെഡുകള്‍ തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങളില്‍ പാം ഓയില്‍ ഉപയോഗികുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :