E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 03:15 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

നോക്കിയ 6, കിങ് ഈസ്‌ ബാക്ക്, ഫീച്ചർ കൊള്ളാം, ഗുണമോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

nokia-6
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നീണ്ട കാത്തിരിപ്പിനു ശേഷം ടെക്ക് ലോകത്ത് ഏറെ പ്രതീക്ഷ നൽകുന്ന വലിയൊരു തിരിച്ചുവരവിന്റെ വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഒരുകാലത്ത് മൊബൈൽ ഫോൺ വിപണി ഒന്നടങ്കം അടക്കിഭരിച്ചിരുന്ന നോക്കിയ ബ്രാൻഡിന്റെ ഏറ്റവും പുതിയ ഫീച്ചറുകളുള്ള ആൻഡ്രോയ്ഡ് ഫോൺ പുറത്തിറങ്ങി. ഫീച്ചറുകളും വിലയും പുറത്തുവന്നെങ്കിലും ഗുണമേന്മ എത്രത്തോളം ഉണ്ടാകുമെന്നാണ് മിക്കവരും നിരീക്ഷിക്കുന്നത്.

നിരവധി ആൻഡ്രോയ്ഡ് ഫോണുകൾ അടക്കിവാഴുന്ന വിപണിയിലേക്കാണ് നോക്കിയ പുതിയ പരീക്ഷണ ഉൽപന്നവുമായി വന്നിരിക്കുന്നത്. കിങ് ഈസ് ബാക്ക്, ഫാദർ കംബാക്ക്, ഗുണമേന്മ കൂടി നിലനിർത്തിയാൽ ഈ ഫോൺ പൊളിക്കും എന്നിങ്ങനെ പോകുന്നു സോഷ്യൽമീഡിയ പ്രതികരണങ്ങൾ.

ഡിസൈനും ഫീച്ചറുകളും ഇഷ്ടപ്പെടുമ്പോൾ പ്രോസസറിനെ കുറിച്ചാണ് മിക്കവരും പരാതിയ പറയുന്നത്. സ്നാപ്ഡ്രാഗൻ 430 ആണ് നോക്കിയ 6 ൽ ഉപയോഗിച്ചിരിക്കുന്നത്. ഇതു കുറഞ്ഞുപോയെന്നാണ് മിക്കവരുടെയും പ്രതികരണം. 4ജിബി റാം ഉണ്ടെങ്കിലും ചിപ്സെറ്റിന്റെ ഗുണമേന്മ എത്രത്തോളം ഉണ്ടെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

ബ്രാൻഡിലാണ് വിശ്വാസം

ഒരു കാലത്ത് ഭൂഗോളത്തിന്റെ മൊബൈൽ സ്പന്ദനം നോക്കിയയിലായിരുന്നുവെന്ന് പലരുടെയും പോക്കറ്റിൽനിന്ന് ഇപ്പോഴും തലനീട്ടുന്ന 1100,1101 തുടങ്ങിയ ഫോണുകള്‍ ഉറപ്പിക്കുന്നു. ആ ബ്രാൻഡിനെ ഇപ്പോഴും സ്നേഹിക്കുന്ന നിരവധി ഉപഭോക്താക്കളുണ്ട്. ഈ സാധ്യത മുന്നില്‍ക്കണ്ടാണ് നോക്കിയയുടെ പുതിയ നീക്കം. നോക്കിയയ്ക്കു മൈക്രോസോഫ്റ്റുമായുള്ള കരാർ 2016 അവസാനമാണ് തീർന്നത്. ഇതോടെയാണ് പുതിയ ആൻഡ്രോയ്ഡ് ഫോൺ പുറത്തിറക്കിയത്.

'നോക്കിയയുടേത് അല്ലാത്ത നോക്കിയ ഫോൺ'

ഫിന്‍ലാൻഡിലെ നോക്കിയ കോർപറേഷനുമായി സഹകരിച്ച് എച്ച്എംഡി ഗ്ലോബലാണ് നോക്കിയ ബ്രാൻഡിലുള്ള ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഫീച്ചർഫോണുകൾ നിർമിക്കാനുള്ള അവകാശം മൈക്രോസോഫ്റ്റിൽനിന്ന് നേരത്തെ തന്നെ എച്ച്എംഡി വാങ്ങിയിരുന്നു. 2024 വരെ നോക്കിയ ബ്രാൻഡിൽ ഫോൺ വിൽക്കാനുള്ള അവകാശമാണ് കമ്പനി വാങ്ങിയിരിക്കുന്നത്. എച്ച്എംഡിയിൽ നോക്കിയ കോർപറേഷനു നേരിട്ടു നിക്ഷേപമില്ല, പക്ഷേ കമ്പനിയുടെ ബോർഡ് മെമ്പർമാരിൽ പലരും നോക്കിയയിൽ നിന്നാണ്.

നോക്കിയയുടെ സിഇഒ ആയിരുന്ന ആർട്ടോ നുമെല്ലയാണ് എച്ച്എംഡിയുടെ സിഇഒ. നോക്കിയയെ വീണ്ടും ജനങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കാനുള്ള ചുമതല ചീഫ് മാർക്കറ്റിങ് ഓഫിസർ പെക്ക റന്റാലയ്ക്കാണ്. ആംഗ്രി ബേഡ്സിന്റെ നിർമതാക്കളായ റോവിയോയുടെ സിഇഒയായിരുന്ന റന്റാല നോക്കിയയെ ജനങ്ങളുടെ പോക്കറ്റിലേക്കു വീണ്ടും എത്തിക്കാനുള്ള ഭാരമേറിയ ചുമതല ഏറ്റെടുത്തു കഴിഞ്ഞു.

തിരിച്ചടിയിൽനിന്നു പഠിച്ചു കാണുമോ?

1990 മുതൽ 2011വരെ മൊബൈൽലോകം അടക്കിഭരിച്ച ചക്രവർത്തിയായിരുന്നു നോക്കിയ. 1865ൽ ഫിൻലാൻഡിൽ ഒരു പേപ്പർമില്ലായി ആയിരുന്നു കമ്പനിയുടെ തുടക്കം. റബർ കമ്പനിയായും കേബിൾ കമ്പനിയായുമൊക്കെ രൂപംമാറിയ കമ്പനി 1990 മുതൽ മൊബൈൽ ഫോണുകളുടെ നിർമാണവും തുടങ്ങി. 1994 ലാണ് നോക്കിയ റിങ്ടോണ്‍ ഉപയോഗിച്ചുള്ള ആദ്യ ഫോണ്‍ പുറത്തിറക്കിയത്- നോക്കിയ 2110. 20 ദശലക്ഷം മൊബൈലുകളാണ് വിറ്റഴിച്ചത്. 

ലോകത്ത് ഇതുവരെ വിറ്റഴിഞ്ഞ ഫോണുകളിൽ ഏറ്റവും മുൻപന്തിയിലുള്ള 1100 എന്ന നോക്കിയ മോഡലിന്റെ 25 കോടിയിലധികം ഫോണുകൾ ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുടെ പോക്കറ്റിലെത്തി. ആപ്പിളിന്റെയും സാംസങ്ങിന്റെയും രംഗപ്രവേശം കമ്പനിക്കു കനത്ത തിരിച്ചടിയായി. ആൻഡ്രോയിഡ് കൊടുങ്കാറ്റിൽ പിടിച്ചു നിൽക്കാനാവാതെ നോക്കിയയ്ക്ക് അടിപതറാൻ തുടങ്ങി.

2013ൽ, വിൽപനയിൽ കമ്പനി പത്താംസ്ഥാനത്തായി. 2013 സെപ്റ്റംബര്‍ മൂന്നിന് നോക്കിയയുടെ മൊബൈല്‍ഫോണ്‍ വ്യവസായം മൈക്രോ സോഫ്റ്റ് ഏറ്റെടുക്കുകയാണെന്ന് നോക്കിയയും മൈക്രോസോഫ്റ്റും പ്രഖ്യാപിച്ചു. 2014ല്‍ മൈക്രോ സോഫ്റ്റ് ലൂമിയ 535 എന്ന ഫോൺ പുറത്തിറക്കി. നോക്കിയ ബ്രാന്‍ഡിങ് ഇല്ലാത്ത ആദ്യ ലൂമിയ ഫോണ്‍ ആയിരുന്നു ഇത്. ഇതോടെ നോക്കിയ ഫോൺ ഓർമ മാത്രമായി. 

നൊസ്റ്റാള്‍ജിയ ബിസിനസാവുമോ?

നൊസ്റ്റാള്‍ജിയയെ ബിസിനസാക്കി മാറ്റുകയെന്ന ലക്ഷ്യത്തിന് നോക്കിയയ്ക്കു കടമ്പകളേറെ കടക്കേണ്ടതുണ്ട്. കുറഞ്ഞ വിലയ്ക്ക് നിരവധി ആൻഡ്രോയ്ഡ് ഫോണുകളാണ് വിപണിയിൽ ഇപ്പോഴുള്ളത്. ബജറ്റ് ഫോണുകളുടെ കുത്തൊഴുക്കിൽ ഏതു നിരയിലേക്കായിരിക്കും നോക്കിയയുടെ തുടർന്നുള്ള നീക്കമെന്നത് വ്യക്തമല്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :