E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 07:38 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

നോക്കിയ മടക്കാവുന്ന ആൻഡ്രോയ്ഡ് ഫോൺ പുറത്തിറക്കുമോ? പേറ്റന്റ് വിവരങ്ങൾ പുറത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

foldable-phoe
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്മാർട്ട്ഫോൺ വിപണിയിലെ ജനപ്രിയ ബ്രാന്റ് നോക്കിയ വ്യത്യസ്തമായ ഫീച്ചറുകളുള്ള ആൻഡ്രോയ്ഡ് ഫോണുകൾ പുറത്തിറക്കിയേക്കുമെന്ന് സൂചന. മടക്കാവുന്ന ‍ഡിവൈസ് പുറത്തിറക്കാനുള്ള പേറ്റന്റ് നോക്കിയ നേടി. മടക്കാവുന്ന ഡിവൈസിന്റെ പേറ്റന്റ് സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ ദിവസം ചോർന്നിരുന്നു. ഇതോടെയാണ് നോക്കിയ മടക്കാവുന്ന ആൻഡ്രോയ്ഡ് ഫോണും പുറത്തിറക്കിയേക്കുമെന്ന ഊഹാപോഹം പ്രചരിക്കാൻ തുടങ്ങിയത്. 

മടക്കാവുന്ന ഡിവൈസ് പുറത്തിറക്കാനുള്ള നോക്കിയ പദ്ധതി 2013 ലേതാണെന്നാണ് പ്രമുഖ ടെക്ക് വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. പകുതി മടക്കാവുന്ന രൂപത്തിലുള്ള ഡിവൈസാണ് ചിത്രങ്ങളിൽ നിന്നു വ്യക്തമാകുന്നത്. എന്നാൽ ഇത് സംബന്ധിച്ച് നോക്കിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, സാംസങും എൽജിയും മടക്കാവുന്ന ഹാൻഡ്സെറ്റുകൾ ഇറക്കാനുള്ള നീക്കം നടത്തുന്നുണ്ട്. സാംസങിന്റെ മടക്കാവുന്ന ഹാൻഡ്സെറ്റ് ഈ വർഷം തന്നെ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.

യുഎസ് പേറ്റന്റ് ആൻഡ് ട്രേഡ്മാർക് ഓഫീസാണ് നോക്കിയയുടെ മടക്കാവുന്ന ഡിവൈസിന് പേറ്റന്റ് നൽകിയിരിക്കുന്നത്. 2013 ഡിസംബറിൽ അപേക്ഷ നൽകിയിട്ട് കഴിഞ്ഞ സെപ്റ്റംബറിലാണ് പേറ്റന്റ് ലഭിച്ചത്. എന്നാൽ മടക്കാവുന്ന ഈ ഡിവൈസ് വിപണിയിൽ ഇറക്കാൻ ലക്ഷ്യമിട്ടുള്ളതാണോ എന്നത് സംബന്ധിച്ചും വ്യക്തതയില്ല. എന്നാൽ ഒരുവിഭാഗം ടെക്ക് വിദഗ്ധർ പറയുന്നത് നോക്കിയ വൈകാതെ മടക്കാവുന്ന ആൻഡ്രോയ്ഡ് ഫോൺ പുറത്തിറക്കുമെന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :