E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 02 2017 01:27 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ദേശീയതാരം ബുലിക്ക് ഇനിമുതൽ ഓറഞ്ച് കച്ചവടം നിറുത്തി അമ്പ് എയ്ത്ത് തുടരാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

buli
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബുലിക്ക് ഇത് സ്വപ്നസാഫല്യനിമിഷം. കുടുംബം പുലർത്താൻ ഇനി ഈ ദേശീയ താരത്തിന് പകലന്തിയോളം ഓറഞ്ച് കച്ചവടം നടത്തേണ്ട. ബുലിയെ അമ്പെയ്ത്ത് പരിശീലകയാക്കാനുള്ള നിയമന നടപടികൾ അസം സർക്കാർ പൂർത്തിയാക്കി. അടുത്ത ആഴ്ച്ച തന്നെ ബുലി ജോലിയിൽ പ്രവേശിക്കും. സർക്കാരിന്റെ ഇടപെടലിൽ നന്ദിയുണ്ടെന്നു, അമ്പെയ്ത്ത് താൻ ജീവിതത്തിൽ ഏറ്റവുമധികം സ്നേഹിക്കുന്ന ഒന്നാണെന്നും അതിലേക്കു തന്നെ തിരിച്ചുപോകുന്നതിൽ സന്തോഷമുണ്ടെന്നും ബുലി പ്രതികരിച്ചു.  

ആരെങ്കിലും തന്നെ തിരിച്ചറിയുമെന്ന പ്രതീക്ഷയോടെയല്ല ബുലി എന്ന യുവതി വഴിയോരത്ത് പഴക്കച്ചവടം തുടങ്ങിയത്. രണ്ടു പെൺകുട്ടികളടങ്ങുന്ന കുടുംബത്തിന്റെ വിശപ്പടക്കാനും ഭർത്താവിനെ സഹായിക്കാനും മറ്റൊരു വഴിയും അവൾക്കറിയില്ലായിരുന്നു. ആർച്ചറി ബോർഡിലേയ്ക്ക് ഉന്നംവച്ച് അമ്പുതൊടുത്ത ദേശീയതാരത്തിൽ നിന്ന് കുടുംബത്തിലെ പ്രാരാബ്ദങ്ങൾ ചുമലിലേറ്റിയ വീട്ടമ്മയിലേക്ക് അവൾ ഒതുങ്ങിപ്പോയത് വളരെപ്പെട്ടന്നായിരുന്നു.

ഏതൊരു പെണ്‍കുട്ടിക്കും പ്രചോദനമേകാൻ പോന്നതായിരുന്നു ബുലിയുടെ ജീവിതം. വംശീയകലാപം നടക്കുന്ന ഒരു നാട്ടിൽ നിന്നും സ്വയരക്ഷയ്ക്കായി പഠിച്ച ഒരു ആയോധനകലകൊണ്ട് സ്വപ്നനേട്ടം കൈവരിച്ച ഒരു പെൺകുട്ടി. അസമിലെ ചിരാങ്ങിലെ കർഷകദമ്പതികളുടെ മകൾക്ക് സ്വപ്നം കാണാൻ പോലുമാകാത്തത്ര ഉയരത്തിലേക്കായിരുന്നു അവളുടെ വളർച്ച. സായി നടത്തിയ ഒരു ക്യാംപിൽവെച്ച് ഇവളുടെ കഴിവു തിരിച്ചറിഞ്ഞയാളുകളാണ് അമ്പെയ്ത്തു മത്സരത്തിൽ പങ്കെടുക്കാൻ ഇവൾക്ക് അവസരം നൽകിയത്. രാജസ്ഥാനിൽ നടന്ന ദേശീയ സബ്ജൂനിയർ അമ്പെയ്ത്ത് മത്സരങ്ങളിൽ തുടർച്ചയായി സ്വർണ്ണമെഡലുകളും വെള്ളിമെഡലുകളും സ്വന്തമാക്കി ഇവൾ കഴിവുതെളിയിച്ചു.

Buly

ജാർഖണ്ഡിൽ നടന്ന സീനിയർ ലെവൽ അമ്പെയ്ത്ത് മത്സരത്തിൽ വിജയം കൈപ്പിടിയിൽ ഒതുക്കിയതോടെയാണ് ബുലി രാജ്യശ്രദ്ധ നേടിയത്. പക്ഷെ പിന്നീട് അവളുടെ ജീവിതത്തിൽ സംഭവിച്ചത് ഒരു കായികതാരത്തിന്റെയും ജീവിതത്തിൽ സംഭവിക്കാൻ പാടില്ലാത്ത ദുരന്തങ്ങളായിരുന്നു. പണത്തിന്റെ കുറവുമൂലം നിലവാരമുള്ള അമ്പും വില്ലും വാങ്ങാൻ അവൾക്കായില്ല. പരിശീലകന്റെ അഭാവവും അവളുടെ പ്രകടനത്തെ മോശമായി ബാധിച്ചു. പുകഴ്ത്തിയവർ തന്നെ അവളെ കണ്ടില്ലെന്നു നടിച്ചു തുടങ്ങി.

അവളിലെ കഴിവുകൾ തിരിച്ചറിഞ്ഞിട്ടും അവൾക്കൊരു മികച്ച പരിശീലകനെ നൽകാൻ ആരും തയാറായില്ല. കഴിവിനൊത്തുള്ള പ്രകടനം കാഴ്ചവെയ്ക്കാൻ കഴിയാതെ വന്നപ്പോൾ ആരോരുമറിയാതെ അവൾ കായികവേദിവിട്ടു. ഉള്ളിലെ വിങ്ങുന്ന സങ്കടങ്ങൾ ആരെയും അറിയിക്കാതെ അവൾ അവളിലേക്കൊതുങ്ങിക്കൂടി. ജീവിതത്തിലെ കഷ്ടപ്പാടിനിടയിൽ സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ഉള്ളിലെ കായികതാരത്തെ മറക്കാൻ ബുലിക്കായില്ല. മാന്യമായി കുടുംബം പുലർത്താൻ ഭർത്താവിനെ സഹായിക്കുമ്പോഴും രണ്ടുപെൺമക്കളുടെ അമ്മയെന്ന ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുമ്പോഴും അവൾ നാലുകുട്ടികളെ പരിശീലിപ്പിക്കുന്നുണ്ടായിരുന്നു. ദേശീയമാധ്യമങ്ങളിലൂടെ ബുലിയുടെ കഥയറിഞ്ഞ അസം സർക്കാർ ഇവളുടെ കഴിവുകൾ തിരിച്ചറിയുകയും. ആർച്ചറികോച്ചായി ഇവളെ നിയമിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :