E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 07:42 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

സിനിമാതാരത്തിന്റെ ഗ്ലാമറുള്ള നാലുകെട്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

nalukettu-
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ന്യൂ ജനറേഷൻ തംരഗത്തിനു മുമ്പ് മലയാള സിനിമയ്ക്കൊരു കാലമുണ്ടായിരുന്നു. അന്ന് നാല് കെട്ടുകളെ ചുറ്റിപ്പറ്റിയായിരുന്നു തിരക്കഥകളെല്ലാം. നമ്മളീ പറയാൻ പോകുന്ന നാലു കെട്ട് സിനിമയിലൊന്നും അഭിനയിച്ചിട്ടില്ല. പക്ഷേ, അടുത്ത കാലത്തൊന്നു പുതുക്കിപ്പണിതതോടെ സിനിമാതാരത്തിൻറെ ഗ്ലാമർ കൈവന്നിട്ടുണ്ട് !

വീട്ടുകാരൻ സതീശ് വർമ നീണ്ട കാലം ഉദ്യോഗവുമായി ബന്ധപ്പെട്ട് ചെന്നൈയിലായിരുന്നു. നാട്ടിലെ വിശ്രമ ജീവിതത്തിനായാണ് ഭാര്യ രാജശ്രീയുടെ തറവാട് പുതുക്കിയെടുത്തത്. 100 കൊല്ലത്തിലധികം പഴക്കമുളള നാലു കെട്ടിൻറെ ചെങ്കൽ ചുവരുകളൊക്കെ ദുർബലമായിരുന്നു. ഉത്തരം താങ്ങി നിർത്തി ഭിത്തി മാത്രം പൊളിച്ചു പണിതു. ചെങ്കല്ല് മാറ്റി ഇഷ്ടിക കൊണ്ടാണ് ഭിത്തി പുനർ നിർമിച്ചത്. പുറമേ വാട്ടർ പ്രൂഫ് കോട്ടിങ്ങും നല്കി.

ഒരു ഫോയർ വഴി ഇന്റീരിയർ കാഴ്ചകളിലേക്ക് കടക്കാം. ഫോയറിൻറെ ഇടതുവശത്തായി തടികൊണ്ട് സീറ്റിങ് ഒരുക്കിയിട്ടുണ്ട്. ഇതിലെ സ്റ്റോറേജ് സ്പേസിലാണ് ഇൻവർട്ടറും ഷൂറാക്കുമെല്ലാം. കോവിലകത്തിൻറെ തനിമയ്ക്ക് യാതൊരു കോട്ടവും തട്ടാത്ത രീതിയിലാണ് പുതുക്കിപ്പണിതിരിക്കുന്നത്. ഉപയോഗ ശൂന്യമായിക്കിടന്നിരുന്ന രണ്ട് ഹാളുകൾ ഉണ്ടായിരുന്നു. ഇവ രണ്ടും ബെഡ് റൂമായി മാറ്റിയെടുത്തു. ഹാളുകൾക്ക് ഇടയിലുണ്ടായിരുന്ന സ്ഥലം രണ്ടായി പകുത്ത് രണ്ട് അറ്റാച്ഡ് ബാത് റൂമുകൾ കൂടി നല്കി. 

naluket-renovated-5.jpg.image.784.410

നെല്ല് സൂക്ഷിക്കാനുപയോഗിച്ചിരുന്ന പഴയ അറ ഇപ്പോൾ സ്റ്റഡി റൂം ആണ്. നടുമുറ്റവും പുതുക്കിയെടുത്തിട്ടുണ്ട്. പുറത്തു നിന്നു കാണാത്തവിധം മുകളിൽ ഗ്രിൽ ഇട്ടിട്ടുണ്ട്. ബ്ലാക് ഓക്സൈഡ് ആയിരുന്നു തറയിൽ പൂശിയിരുന്നത്. ഇപ്പോൾ റെഡ് ഓക്സൈഡും കളിമൺ ടൈലുകളും നിലത്തിന് ചന്തമേകുന്നു. ഇതേ പ്ലോട്ടിൽ തന്നെയായിരുന്നു സതീശിൻറെ ഭാര്യാ സഹോദരനും വീടു വച്ചിരുന്നത്. പണി തുടങ്ങിയപ്പോൾ ഇത് രണ്ട് പ്ലോട്ടായി തിരിച്ച് പുതിയ കോംപൗണ്ട് വോൾ നിർമിച്ചു. പഴയ അടുക്കളയും വർക് ഏരിയയുമെല്ലാം പൊളിച്ചു കളഞ്ഞു.

naluket-renovated-7.jpg.image.784.410

പഴയ വീടിനോട് ചേർന്ന് പുതിയൊരു എക്സ്റ്റൻഷൻ കൂടി നിലവിൽ വന്നു. രണ്ടു നിലയുളള ഈ ഭാഗത്താണ് പുതിയ അടുക്കളയും സ്റ്റോർ മുറിയുമെല്ലാം. അടുക്കളയ്ക്കു സമീപത്തായി പുതിയൊരു കോർട്യാർഡ് ഒരുക്കി. രണ്ട് ബെഡ് റൂം കൂടി ഈ ഭാഗത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ താഴത്തേത് അതിഥികൾക്കുളള കിടപ്പു മുറിയായി ഉപയോഗിക്കുന്നു. കോർട്യാർഡിൽ നിന്ന് നല്കിയിരിക്കുന്ന സ്റ്റെയർ കെയ്സ് വഴിയാണ് മുകളിലേക്കുളള പ്രവേശനം. മുഴുനീള ജനാലകളാണ് മുകളിലെ നിലയിൽ നല്കിയിരിക്കുന്നത്. തടിയും കളർ ഗ്ലാസും ഉപയോഗിച്ചാണ് ജനാലകൾ നിർമിച്ചത്. തൃപ്പൂണിത്തുറയിലെ കോവിലകങ്ങളുടെ ഒരു പൊതുസ്വഭാവമാണ് ഇത്തരം ജനാലകളെന്ന് സതീശ് വർമ പറയുന്നു. തുണി കഴുകാനും ഉണക്കാനുമുളള ലോൺഡ്രി സംവിധാനവും മുകൾ നിലയിൽ തന്നെയാണ് ഒരുക്കിയത്.

naluket-renovated-8.jpg.image.784.410

വീട്ടിലെ പഴയ തൂണുകളെല്ലാം നില നിർത്തി. പഴയ തടി ഉരുപ്പടികൾക്കൊന്നും കുഴപ്പമില്ലായിരുന്നതിനാൽ അവയും അതേപടി ഉപയോഗിച്ചു. അങ്ങനെ ജനാലയും മച്ചുമെല്ലാം പഴയ സ്റ്റൈലിൽ തന്നെ വിലസി നില്ക്കുന്നുണ്ട്. ഒന്നു പോളിഷ് ചെയ്തെടുത്തെന്നു മാത്രം.

പഴയ ഫർണിച്ചറിനൊപ്പം പുത്തൻ ആന്റിക് ഫർണിച്ചറും വീട്ടിലിടം നേടിയിട്ടുണ്ട്. ഫൊട്ടോഗ്രഫർ ഫ്ലാഷ് മിന്നിച്ചപ്പോൾ വീടിനല്പം ഗമ കുടിയതുപോലെ. ആകാമല്ലോ, പഴയ പ്രതാപം തിരിച്ചു പിടിച്ചിരിക്കുയല്ലേ !

ഒറ്റനോട്ടത്തിൽ

∙ 100 വർഷത്തിലധികം പഴക്കം ഉളള നാലു കെട്ടിനെ പുതുക്കിയെടുത്തു.

∙ ഉത്തരം താങ്ങി നിർത്തി പുരംഭിത്തികൾ പൊളിച്ചു പണിതു.

∙ പുതുതായി കൂട്ടിച്ചേർത്ത ഭാഗത്ത് രണ്ട് ബെഡ് റൂമും അടുക്കളയും യൂട്ടിലിറ്റി ഏരിയയും.

∙ അറ സ്റ്റഡി റൂം ആയി മാറ്റിയെടുത്തു.

naluket-renovated-3.jpg.image.784.410
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :