E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 27 2017 11:32 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

'ഡ്രൈവ് സെയ്ഫ്' : കാറില്‍ കയറിയാൽ ഇനി ഫോൺ പ്രവര്‍ത്തിക്കില്ല!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

car-ban-mobile
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞാല്‍ ആരും കേള്‍ക്കില്ല. എങ്കില്‍പ്പിന്നെ കാറില്‍ കയറുമ്പോള്‍ത്തന്നെ മൊബൈല്‍ ഫോണുകള്‍ താനേ നിന്നുപോയാലോ ? ടെക്സ്റ്റ് ചെയ്യാനോ ഫോണ്‍ ചെയ്യാനോ ഇ–മെയിലുകള്‍ അയക്കാനോ ഒന്നും കാറിനുള്ളില്‍ സാധിക്കാതെ വന്നാലോ?

ഇംഗ്ലണ്ടിലെ ഗതാഗത വകുപ്പാണ് പുതിയ നീക്കത്തിന് പിന്നില്‍. ഡ്രൈവര്‍മാര്‍ക്ക് ഫോണില്‍ സിഗ്‌നല്‍ കിട്ടാതിരിക്കാനുള്ള പണികളാണ് ഒപ്പിക്കുന്നതെന്ന് സാരം. സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ഏതെങ്കിലും നെറ്റ‌്‌വര്‍ക്കുമായോ ഇന്റര്‍നെറ്റ് കണക്ഷനുമായോ മൊബൈല്‍ ഫോൺ ബന്ധിപ്പിക്കാനാവില്ല. കാര്‍ നിര്‍മാതാക്കളെയും മൊബൈല്‍ കമ്പനികളെയും ഒരുമിച്ചിരുത്തി ഇക്കാര്യത്തില്‍ ഒരു ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുകയാണ് ഭരണവിഭാഗം.

കഴിഞ്ഞ വര്‍ഷം യാത്രയ്ക്കിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചതിന് ഇവിടെ പിടിയിലായത് 17,500 പേരാണ്. മൂന്നുപേരില്‍ ഒരാള്‍ എന്ന കണക്കിലാണ് ഇവിടെ യാത്രയില്‍ ഫോണ്‍ ഉപയോഗിക്കുന്നത്. സീറ്റ്‌ബെല്‍റ്റ് ധരിക്കാതിരിക്കുന്നതോ മദ്യപിച്ച് വാഹനമോടിക്കുന്നതോ പോലെ ഗുരുതരമായ പ്രശ്‌നമാണ് ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതെന്ന് കമ്മീഷണര്‍ ബാരോനെസ് ന്യൂലവ് പറഞ്ഞു. അടുത്ത തലമുറയ്‌ക്കെങ്കിലും ഇതിന്റെ അപകടവശങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.

ഇതിന്റെ ഭാഗമായി പിഴസംഖ്യ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. സ്മാര്‍ട്ട്ഫോണുകളില്‍ 'ഡ്രൈവ് സെയ്ഫ്' എന്നൊരു മോഡ് കൂടി ഉള്‍പ്പെടുത്താനുള്ള തയാറെടുപ്പിലാണ് മൊബൈല്‍ഫോണ്‍ നിര്‍മാതാക്കള്‍. ഫ്ലൈറ്റ് മോഡ് ഓപ്ഷന്‍ പോലെയായിരിക്കും ഇത്. 

ഇപ്പോള്‍ത്തന്നെ കാറില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ അത്യാവശ്യം നല്ല പിഴ ചുമത്തുന്നുണ്ട്. 200 ഡോളര്‍ വരെ പിഴയുണ്ട്. ആരെങ്കിലും ഇക്കാരണത്താല്‍ മരണപ്പെട്ടാല്‍ ജീവിതകാലം മുഴുവന്‍ ഡ്രൈവര്‍ ജയിലില്‍ കിടക്കേണ്ടിയും വരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :